twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുമിത്രയെ ഉപേക്ഷിച്ചപ്പോൾ ആളുകൾ എന്നെ ശപിച്ചു; അഭിനേതാവെന്ന നിലയിൽ അത് തന്റെ വിജയമെന്ന് കെ കെ മേനോൻ

    |

    മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. പരമ്പരയിൽ സിദ്ധാർത്ഥായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കെ കെ മേനോൻ. ഭാര്യയെ ചതിച്ച് മറ്റൊരു സ്ത്രീയുമായി ജീവിക്കാൻ തുടങ്ങിയ സിദ്ധാർത്ഥിന് നേരെ പ്രേക്ഷകരിൽ നിന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒരേ സമയം ദേഷ്യവും സഹതാപവും തോന്നുന്ന കഥാപാത്രമാണ് സിദ്ധാർത്ഥ്. നരച്ച മുടിയും താടിയുമൊക്കെയായി സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള സ്റ്റൈലുമാണ് കെ കെ മേനോനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കിയത്.

    നീണ്ട വർഷത്തെ കോർപ്പറേറ്റ് വേഷം ഉപേക്ഷിച്ചാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ചെറിയ വേഷങ്ങളിലൂടെയാണ് തുടക്കം പിന്നീട് കുടുംബ വിളക്കിലെ സിദ്ധാർത്ഥായി അഭിനയ രംഗത്ത് സജീവമായതോടെ ജീവിതം മാറി മറിഞ്ഞു. സീരിയലിൽ സുമിത്രയെ ഉപേക്ഷിച്ച് വേദികയെ വിവാഹം കഴിച്ചതോടെ പ്രേക്ഷകർ തനിക്കെതിരെ ശാപ വാക്കുകൾ പറയാൻ തുടങ്ങി.

    താൻ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് കൊണ്ടാണ് തനിക്ക് നേരെ ശാപ വാക്കുകൾ പറയുന്നത്. അതുകൊണ്ട് തന്നെ വിഷമം വരാറില്ലെന്ന് കെ കെ മേനോൻ പറഞ്ഞു.

    കോർപ്പറേറ്റ് ലോകത്ത് നിന്ന് അഭിനയ ലോകത്തേക്ക്

    സിദ്ധാർത്ഥ് എന്ന കെ കെ മോനോൻ്റെ വിശേഷങ്ങൾ അറിയാം

    '17 വർഷത്തോളം ഊട്ടിയിൽ കോർപ്പേറേറ്റ് ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഞാൻ. പല മുൻനിര സ്ഥാപനങ്ങളിലും പ്രവർത്തിച്ചു. ഒരു വീടൊക്കെ വച്ചു സെറ്റിലാവാം എന്ന ചിന്ത വന്നപ്പോഴാണ് ജോലി ഉപേക്ഷിച്ച് സ്വന്തമായി ഊട്ടിയിൽ ബിസിനസ് ആരംഭിച്ചത്. അങ്ങനെയിരിക്കുമ്പോ എൻ്റെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു. അഭിനയത്തിലേക്ക് ഒന്ന് ശ്രമിച്ച് കൂടെയെന്ന്? അതായിരുന്നു ആദ്യ തുടക്കം.

    ഞാൻ കുറച്ച് ഷോർട്ട് ഫിലിമുകളിലും, പരസ്യങ്ങളിലും, പിന്നെ തമിഴ് സിനിമകളിലും, മലയാള സിനിമകളിലും അഭിനയിച്ച ശേഷം ഏറ്റവും ഒടിവിലാണ് കുടുംബ വിളക്കിലേക്ക് എത്തുന്നത്.' കെ കെ മേനോൻ പറഞ്ഞു.

    പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ മതം പ്രശ്‌നമായി, കുഞ്ഞിന്റെ പേര് നേരത്തെ തീരുമാനിച്ചിരുന്നു; ശിഖയും ഫൈസലുംപ്രണയം വീട്ടിലറിഞ്ഞപ്പോള്‍ മതം പ്രശ്‌നമായി, കുഞ്ഞിന്റെ പേര് നേരത്തെ തീരുമാനിച്ചിരുന്നു; ശിഖയും ഫൈസലും

    രജനികാന്തിനെ കാണാൻ റോബോട്ടിൻ്റെ സെറ്റിൽ

    'രജനികാന്തിനെ ആദ്യമായി കാണാൻ പോയതിൻ്റെ അന്ന് റോബോട്ട് 2 ൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ചാൻസ് ലഭിച്ചപ്പോൾ രണ്ടാമത് ഒന്ന് ആലോചിച്ചില്ല. രജനിയെ കാണണം എന്നതായിരുന്നു ആഗ്രഹം. ചാൻസ് വന്നപ്പോൾ തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ഓക്കെ പറഞ്ഞു. രജനിയെ കാണുകയെന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. എന്നാൽ ആ ദിവസം അദ്ദേഹം ഇല്ലാതിരുന്നതിനാൽ കാണാൻ കഴിഞ്ഞില്ല. പക്ഷെ അന്ന് എനിക്ക് അക്ഷയ് കുമാറിനെ കാണാൻ കഴിഞ്ഞു,' കെ കെ മേനോൻ പറഞ്ഞു.

    'പിന്നീട് 'അച്ചം യെൻബദ് മടമയ്യടാ', 'കണ്ണും കണ്ണും കൊള്ളയടിത്താൽ', 'മീശയെ മുറുക്ക്' തുടങ്ങിയ സിനിമകളുടെ ഭാഗമാകാൻ എനിക്ക് ഭാഗ്യമുണ്ടായി. മലയാളത്തിൽ ഞാൻ 4 സിനിമകൾ ചെയ്തു, ഉയരെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മഴവിൽ മനോരമയിലെ ഡോ. റാം എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി അഭിനയിക്കാൻ അവസരം ലഭിച്ചു,' കെ കെ മേനോൻ വ്യക്തമാക്കി.

    അനിയത്തിപ്രാവിലേക്ക് ആദ്യം പരിഗണിച്ചത് നടൻ കൃഷ്ണയെയോ? വിശദീകരണവുമായി ഫാസിൽഅനിയത്തിപ്രാവിലേക്ക് ആദ്യം പരിഗണിച്ചത് നടൻ കൃഷ്ണയെയോ? വിശദീകരണവുമായി ഫാസിൽ

    49 -മാത്തെ വയസ്സിലും ചുറ് ചുറുക്കുള്ള സുന്ദരൻ

    'എനിക്ക് അങ്ങനെ കൃത്യമായ ഭക്ഷണ രീതിയോ ജിമ്മിൽ പോകുന്ന സ്വഭാവമോ ഇല്ല. ഇങ്ങനെ ചുറുചുറുക്കോടെ ഇരിക്കുന്നതിന് എൻ്റെ ജീനുകളോടാണ് ഞാൻ നന്ദി പറയുന്നത്. ഞാൻ അത് നന്നായി പരിപാലിക്കുന്നുണ്ട്. ഞാൻ വർക്ക്ഔട്ട് ഒന്നും ചെയ്യാറില്ല, അതേ സമയം, ഞാൻ കുറച്ച് മാത്രമേ ഭക്ഷണം കഴിക്കുളളൂ. എനിക്ക് നന്നായി വസ്ത്രം ധരിക്കാൻ ഇഷ്ടമാണ്, 'കെ കെ മേനോൻ പറഞ്ഞു.

    90% മലയാളികളും എന്നെ കണ്ടിട്ടുണ്ടെന്നുള്ള കാര്യം ഉറപ്പാണ്

    'എന്റെ കഥാപാത്രം എന്താണെന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. എല്ലാത്തിനുമുപരി, അത് എന്റെ ജോലിയാണ്. കഴിഞ്ഞ രണ്ടര വർഷമായി ഞാൻ സ്ക്രീനിൽ സിദ്ധാർത്ഥ് ആയി ജീവിക്കുകയാണ്. 99% മലയാളികളും എന്നെ ഒരിക്കലെങ്കിലും സ്ക്രീനിൽ കണ്ടിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം.' കെ കെ മേനോൻ വ്യക്തമാക്കി.

    'വിവാഹം നടക്കാൻ പോകുന്നില്ല, ഒരുക്കങ്ങൾ നടത്തിക്കോട്ടെയെന്ന് ചോദിച്ച് ഇനി ആരും വിളിക്കേണ്ട'; നിത്യാ മേനോൻ!'വിവാഹം നടക്കാൻ പോകുന്നില്ല, ഒരുക്കങ്ങൾ നടത്തിക്കോട്ടെയെന്ന് ചോദിച്ച് ഇനി ആരും വിളിക്കേണ്ട'; നിത്യാ മേനോൻ!

    'ആളുകൾ എന്നോട് ചോദിച്ചിട്ടുണ്ട്, 'നിനക്ക് നാണമില്ലേ?''

    'എന്റെ സിന്ദാർത്ഥ് എന്ന കഥാപാത്രത്തിന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സുമിത്രയെ ഉപേക്ഷിച്ച് സിദ്ധാർത്ഥ് വേദികയെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ എന്നെ ശപിച്ച ഒരു മുത്തശ്ശിയെ ഇപ്പോഴും ഓർക്കുന്നു. ആളുകൾ എന്നെ നോക്കി ചിരിച്ചു, 'ഇനിയും വിവാഹം കഴിക്കാൻ നിങ്ങൾക്ക് നാണമില്ലേ' എന്ന് ചോദിച്ചവരുണ്ട്.

    എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ, അത് എന്റെ കഥാപാത്രം മാത്രമായിരുന്നു, എല്ലാ വിമർശനങ്ങളും എന്റെ കഥാപാത്രത്തിന്റെ വിജയമായി ഞാൻ കാണുന്നു. 'അതെ ഞാൻ എൻ്റെ ജോലി മികച്ച രീതിയിൽ ചെയ്തു എന്നതിൽ ഞാൻ അഭിമാനിക്കുന്നു.'

    'സിദ്ധാർത്ഥിനെക്കുറിച്ച്, എനിക്ക് സിദ്ധാർത്ഥിനെ ഒരു മോശം ആളായി വിലയിരുത്താൻ കഴിയില്ല. പല കാരണങ്ങൾ കൊണ്ട്, ആദ്യ വിവാഹം ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല, അയാൾ വിവാഹമോചനം നേടി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. സിദ്ധാർത്ഥ് ഒരിക്കലും വിവാഹേതര ബന്ധത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അവൻ ഇപ്പോഴും മാതാപിതാക്കളെയും കുട്ടികളെയും നോക്കുന്നുണ്ട്,' കെ കെ മേനോൻ പറഞ്ഞു.

    കുടുംബം

    അച്ഛൻ, അമ്മ, ഭാര്യ, രണ്ടു മക്കൾ എന്നിവരടങ്ങുന്നതാണ് കുടുംബം. സേതു മാധവ മേനോൻ ആനന്ദ വല്ലി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ രമ ടീച്ചറാണ്. അക്ഷവ് മേനോൻ ഹൃദയ് മേനോൻ എന്നിവരാണ് മക്കൾ. എല്ലാവരും ഊട്ടിയിൽ സെറ്റിൽഡ് ആണ്.

    Read more about: k k menon
    English summary
    People cursed me when I left Sumitra; KK Menon say s that is my success as an actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X