ഭ്രാന്ത് എന്ന വാക്ക് വളരെ ഈസിയായി ഉപയോ​ഗിച്ചിരുന്ന കാലഘട്ടമുണ്ട്; ഇന്ന് തമാശ പറയാൻ പോലും പേടി; ചർച്ച!

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടി പിന്നണി ​ഗായികയായി മാറി തിളങ്ങുന്ന താരമാണ് അഞ്ജു ജോസഫ്. അഭിനേത്രി കൂടിയായ ​ഗായിക മെന്റൽ ഹെൽത്തിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭ്രാന്ത് എന്ന വാക്ക് വളരെ ഈസിയായിട്ട് ഉപയോ​ഗിച്ചിരുന്ന കാലഘട്ടം തനിക്കും ഉണ്ടായിരുന്നുവെന്ന് ഇന്റിവുഡ്ഡിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു. ഭ്രാന്ത് എന്ന വാക്ക് വളരെ ഈസിയായിട്ട് ഉപയോ​ഗിച്ചിരുന്ന കാലഘട്ടം എനിക്കും ഉണ്ടായിരുന്നു.

ഞാൻ ഇപ്പോഴും ഓർക്കുന്നു... ഏതോ ഒരു ഇന്റർവ്യൂവിൽ വാട്സ് ഇൻ മൈ ബാ​ഗ് പരിപാടിയുണ്ട്. അതിൽ പങ്കെടുക്കുന്നതിനിടെ ബാ​ഗിൽ നിന്ന് എന്തൊക്കയോ പുറത്തെടുത്ത കൂട്ടത്തിൽ... പലതരത്തിലുള്ള അലർജികൾ ഉള്ളതുകൊണ്ട് എന്റെ ബാ​ഗിൽ ഒരുപാട് മരുന്നുകൾ കാണും.

Anju Joseph
Photo Credit: Anju Joseph / instagram

അതെല്ലാം ഞാൻ പുറത്തേക്ക് എടുത്തുവെക്കുന്ന കൂട്ടത്തിൽ അവിടെ കൂടി നിന്ന ആരോ റാന്റമായി ഒരു കാര്യം പറഞ്ഞു. അത് പക്ഷെ ആ വീഡിയോയിൽ ഇല്ല. എന്റെ ബാ​ഗിലെ ​ഗുളികകൾ കണ്ടപ്പോൾ ഇത് ഭ്രാന്തിന്റെ ​ഗുളികയായിരിക്കും അല്ലേയെന്ന് ജെസ്റ്റ് ചോദിച്ചു. ആ ഭാ​ഗം വീഡിയോ അപ്ലോഡ് ചെയ്തപ്പോൾ വന്നിട്ടില്ല. അത് കേട്ട് ചിരിച്ച് തമാശയായി ഞാൻ പറയുന്നുണ്ട് ഇത് ഭ്രാന്തിന്റെ ​ഗുളിക അല്ലെന്ന്.

ഭ്രാന്ത് എന്ന വാക്ക് നോർമലായി ഉപയോ​ഗിച്ചിരുന്ന കാലഘട്ടം എനിക്കും ഉണ്ടായിരുന്നു. ആ സമയത്ത് ഇങ്ങനൊരു ജേർണിയിലൂടെ ഞാൻ കടന്ന് പോയിട്ടില്ല. അതുകൊണ്ട് തന്നെ ആ ജേർണി പോകാത്ത ആൾക്കാരെ നമുക്ക് കുറ്റവും പറയാൻ കഴിയില്ലെന്നുമാണ് അ‍ഞ്ജു ജോസഫ് പറഞ്ഞത്. ആദ്യ വിവാഹബന്ധം അവസാനിച്ചശേഷമായിരുന്നു താരം വിഷാദത്തിലേക്ക് വീണത്.

ഏറെക്കാലം വിഷദത്തിന് താരം ചികിത്സയും തേടിയിരുന്നു. ക്ലിനിക്കലി ഡിപ്രസ്ഡായിരുന്നുവെന്ന് മാത്രമല്ല ഒസിപിഡി, ആങ്സൈറ്റി ഡിസോഡർ അടക്കമുള്ളവ തനിക്കുണ്ടായിരുന്നുവെന്നും അതിനുള്ള തെറാപ്പി താൻ ചെയ്തതായും അഞ്ജു വെളിപ്പെടുത്തിയിരുന്നു. പാസ്റ്റ് റിലേഷൻഷിപ്പ് കഴിഞ്ഞശേഷം എനിക്ക് ഇഷ്യൂസ് ഉണ്ടായിരുന്നു. ക്ലിനിക്കലി ഞാൻ ഡിപ്രസ്ഡായിരുന്നു. മെഡിക്കേഷൻ വേണ്ട സിറ്റുവേഷനായിരുന്നു.

ഒന്ന്, ഒന്നര മാസം ഞാൻ ഉറങ്ങിയിട്ടില്ല. രാത്രിയും പകലുമെല്ലാം ഞാൻ ഫുൾ ടൈം ഓണായിരുന്നു. എന്താണ് ആലോചിക്കുന്നതെന്ന് എനിക്കും അറിയില്ല. എനിക്ക് കട്ടിലിൽ നിന്നും എഴുന്നേൽക്കാൽ പറ്റില്ലായിരുന്നു. മാത്രമല്ല ഞാൻ ഷോകളും ചെയ്യുന്ന സമയമായിരുന്നു. ഫേക്ക് ചിരിയും വെച്ചാണ് ഷോ ചെയ്തിരുന്നത് എന്നാണ് അഞ്ജു ജോസഫ് കഴിഞ്ഞ കാലത്തെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ പറഞ്ഞത്.

Anju Joseph
Photo Credit: Anju Joseph / instagram

അടുത്തിടെ ‍നടി കൃഷ്ണപ്രഭ ഡിപ്രഷനെ നിസാരവത്കരിച്ച് സംസാരിച്ചപ്പോൾ ആ​ദ്യം അതിന് എതിരെ പ്രതികരിച്ച് എത്തിയൊരാളും അ‍ഞ്ജു ജോസഫ് തന്നെയായിരുന്നു. ​ഗായിക മെന്റൽ ഹെൽത്തിനെ കുറിച്ച് സംസാരിച്ച പുതിയ വീഡിയോ പുറത്ത് വന്നപ്പോൾ അതുമായി ബന്ധപ്പെട്ടുള്ള ചച്ചകളും പ്രതികരണങ്ങളും കമന്റ് ബോക്സിൽ നിറഞ്ഞു. സത്യത്തിൽ ഇന്നത്തെ കാലത്ത് തമാശ പറയാൻ പോലും പേടിയാണ്.

പലരും ചിരിച്ചുകൊണ്ട് നമുക്ക് ഊഹിക്കാൻ പറ്റാത്ത പല വേദനകളിലൂടെയുമാണ് കടന്ന് പോകുന്നത്, നിനക്ക് ഭ്രാന്താ എന്ന് ഫ്രണ്ട്ഷിപ്പിന്റെ പുറത്തൊക്കെ ഈസിയായി പരസ്പരം ഉപയോ​ഗിച്ചിരുന്നു. പക്ഷെ ഇപ്പോൾ അറിയാതെ പോലും ആ വാക്ക് വായിൽ നിന്നും വരുന്നത് പേടിയാണ് തുടങ്ങിയ രീതിയിലായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ.

സെലിബ്രിറ്റികൾ മാത്രമല്ല ജീവിതത്തിൻ്റെ എല്ലാ തുറയിലും ഡിപ്രഷൻ, മാനസീകമായ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവയിലൂടെ കടന്നുപോയവരും ഇപ്പോൾ ആ ഘട്ടത്തിലൂടെ സഞ്ചരിക്കുന്നവരുമുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു അഞ്ജുവിന്റെ രണ്ടാം വിവാഹം.

More from Filmibeat

Read more about: anju joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X