ഗര്‍ഭാവസ്ഥയിലും ഇതിനൊന്നും കുറവില്ല, പുത്തന്‍ ചിത്രങ്ങളുമായി പേളി മാണിയും ശ്രിനിഷ് അരവിന്ദും

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്കെത്തിയതും. ഇവരുടെ വിവാഹവും വിവാഹ ശേഷമുള്ള വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

പേളിഷ് ആരാധകര്‍ കേള്‍ക്കാനാഗ്രഹിച്ച വാര്‍ത്തയുമായാണ് അടുത്തിടെ താരങ്ങളെത്തിയത്. തന്നെ ശ്രീനി പ്രൊപ്പോസ് ചെയ്തിട്ട് ഒരുവര്‍ഷമായെന്നും ഇപ്പോള്‍ കുഞ്ഞതിഥി എത്തുകയാണെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. മാര്‍ച്ചിലായിരിക്കും കുഞ്ഞതിഥി എത്തുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. പേളിയുടേയും ശ്രിനിഷിന്‍റേയും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പേളി പറഞ്ഞത്

പേളി പറഞ്ഞത്

കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. ഞങ്ങള്‍ പ്രൊപോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അവന്റെ ഒരു ഭാഗം എന്റെയുള്ളിൽ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്എന്നു പറഞ്ഞുകൊണ്ടായിരുന്നു പേളി വീഡിയോ പങ്കുവച്ചത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാർഥനകളും വേണമെന്നും പേളി കുറിച്ചിരുന്നു. ഇതിന് ശേഷമായാണ് ആരാധകര്‍ വിശേഷ വാര്‍ത്തയെക്കുറിച്ച് ചോദിച്ചെത്തിയത്.

 സജീവമാണ്

സജീവമാണ്

ഗര്‍ഭിണിയായതിന്റെ ശാരീരിക അസ്വസ്ഥതകളുണ്ടെങ്കിലും പേളി സജീവമാണ്. പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താരമെത്തിയതോടെയായിരുന്നു ആരാധകരും ഇതേക്കുറിച്ച് ചോദിച്ചത്. സ്‌നേഹം എപ്പോഴും ആവശ്യമാണെന്നും സ്‌നേഹവും സമാധാനവും സംഗീതവുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു പേളി കുറിച്ചത്. വ്യത്യസ്തമായ ഫോട്ടോയാണല്ലോ ഇത് കലക്കിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

 ചാനല്‍ പരിപാടിയിലും

ചാനല്‍ പരിപാടിയിലും

സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന ഫണ്ണി നൈറ്റസ് വിത്ത് പേളിയുമായും താരം സജീവമാണ്. അടുത്തിടെ ഈ പരിപാടിയിലേക്ക് ശ്രിനിഷും ഷിയാസും എത്തിയിരുന്നു. ബിഗ് ബോസിന് ശേഷം ഇവരെല്ലാം വീണ്ടും ഒരുമിച്ചപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. നിരവധി താരങ്ങളാണ് ഈ പരിപാടിയിലേക്ക് അതിഥികളായെത്തിയത്. മലയാളത്തില്‍ മാത്രമല്ല തമിഴ് ചാനലിലും പേളി എത്തിയിരുന്നു. ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും താരത്തെ തേടിയെത്തിയിരുന്നു. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട് പേളിയും ശ്രിനിഷും.

വിവാഹം ചെയ്യാന്‍ കാരണം

വിവാഹം ചെയ്യാന്‍ കാരണം

വിവാഹത്തിന് മുന്‍പേ അവളെ എനിക്ക് അറിയാമെന്നായിരുന്നു ശ്രിനിഷ് പറഞ്ഞത്. വിവാഹം ചെയ്യാനുള്ള കാരണം അതാണ്. ഈ ജീവിതത്തിന് മുന്‍പ് തന്നെ പേളിയെ അറിയാമായിരുന്നു. അന്നും അവള്‍ എന്റേതായിരുന്നുവെന്നായിരുന്നു നേരത്തെ ശ്രിനിഷ് പറഞ്ഞത്. പേളി മാണിയും ശ്രിനിഷും ഹിമാലയത്തിലേക്കായിരുന്നു ഹണിമൂണിനായി പോയത്. പേളിയായിരുന്നു ഈ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്. യാത്രയ്ക്കിടയിലെ രസകരമായ നിമിഷങ്ങള്‍ വ്‌ളോഗിങ്ങിലൂടെ താരം പങ്കുവെച്ചിരുന്നു.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
ആഗ്രഹങ്ങള്‍

ആഗ്രഹങ്ങള്‍

ഗര്‍ഭിണിയായതിന് ശേഷം വിചിത്രമായ ആഗ്രഹങ്ങളാണ് പേളി പറയാറുള്ളത്. അതെല്ലാം സാധിപ്പിച്ച് കൊടുക്കാറുണ്ടെന്നും ശ്രിനിഷ് പറഞ്ഞിരുന്നു. പേളിയുടെ കുടുംബത്തിനൊപ്പമായാണ് ശ്രിനിഷ് ഇത്തവണ ഓണം ആഘോഷിച്ചത്. സദ്യ കഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചും താരമെത്തിയിരുന്നു. ഫോട്ടോ എടുത്തപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞും പേളി മാണി എത്തിയിരുന്നു. പോസ് ചെയ്തത് ഇത്തരത്തിലൊരു ഫോട്ടോയ്ക്ക് വേണ്ടിയായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X