പേളിയുടെ സര്‍പ്രൈസില്‍ അമ്പരന്ന് ശ്രീനിയുടെ അമ്മ! പിറന്നാളിന് മാറ്റുകൂട്ടി ആശംസയും! ചിത്രം വൈറല്‍!
പ്രണയിച്ച് വിവാഹിതരായവരാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വിവാഹം കഴിക്കാനായി തീരുമാനിക്കുകയുമായിരുന്നു. സഹമത്സരാര്‍ത്ഥികള്‍ പോലും ഇവരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മത്സരത്തിലെ നിലനില്‍പ്പിനായുള്ള തന്ത്രമാണ് ഇതെന്നായിരുന്നു പലരും പറഞ്ഞത്. പ്രണയ ട്രാക്കിലൂടെ സഞ്ചരിച്ച് മുന്നേറുന്ന പേളിക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു പലരും ഉയര്‍ത്തിയത്. തങ്ങള്‍ ഇരുവരും ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിച്ചുവെന്ന് പേളി പറഞ്ഞപ്പോഴും പലരും വിശ്വസിച്ചിരുന്നില്ല.
മോഹന്‍ലാലിനോടും ഇത് തന്നെയായിരുന്നു പേളി പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തി അധികം കഴിയുന്നതിനിടയിലായിരുന്നു വിവാഹനിശ്ചയം നടന്നത്. പിന്നാലെയായി വിവാഹവും നടക്കുകയായിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍ രീതികളിലായാണ് വിവാഹം നടത്തിയത്. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വീട്ടുകാരുടെ സമ്മതപ്രകാരമായാണ് ഇരുവരും ഒന്നിച്ചത്. വീട്ടുകാരെക്കുറിച്ച് വാചാലരായി ഇരുവരും എത്താറുമുണ്ട്. ശ്രിനിഷിന്റെ അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പേളി മാണി ഇപ്പോള്‍.

വിവാഹ ശേഷവും ശ്രിനിഷും പേളി മാണിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ബിഗ് ബോസിന് ശേഷവും പേളിഷ് ഗ്രൂപ്പുകള്‍ സജീവമാണ്. അമ്മയുടെ പിറന്നാളാണെന്ന സന്തോഷം പങ്കുവെച്ച് പേളിയും ശ്രിനിഷും എത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഇരുവരും അമ്മയ്ക്ക് ആശംസ നേര്‍ന്നത്. അമ്മയ്‌ക്കൊപ്പമുള്ള ഷോപ്പിംഗിനിടയിലെ വീഡിയോയായിരുന്നു നേരത്തെ വൈറലായി മാറിയത്.

അമ്മയ്‌ക്കൊപ്പമുള്ളക്യൂട്ട് ചിത്രത്തിനൊപ്പമായാണ് പേളി മാണി ആശംസ പോസ്റ്റ് ചെയ്തത്. ദൈവം തനിക്ക് സമ്മാനിച്ചതാണ് അമ്മയെ. മനസ്സറിഞ്ഞ് തന്നെയാണ് താന്‍ അമ്മ എന്ന് വിളിക്കുന്നത്. 5 വയസ്സുകാരിയായ കുട്ടിയെ കൊഞ്ചിക്കുന്നത് പോലെയാണ് അമ്മ തന്നെ നോക്കുന്നതെന്നും പേളി കുറിച്ചിച്ചുണ്ട്. ഒരുപാട് സ്‌നേഹത്തോടെ അമ്മയ്ക്ക് കുട്ടന്‍ പിറന്നാളാശംസ നേരുന്നുവെന്നും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മ തന്നെ കുട്ടനെന്നാണ് വിളിക്കുന്നതെന്നും പോസ്റ്റിലുണ്ട്. ശ്രിനിഷ് പകര്‍ത്തിയ ചിത്രമാണ് പേളി പോസ്റ്റ് ചെയ്തത്.

പേളിയുടെ പോസ്റ്റിന് കമന്റുകളുമായി ശ്രിനിഷ് എത്തിയിരുന്നു. എല്ലാ കുട്ടികളും ആഗ്രഹിക്കുന്ന പോലൊരു അമ്മയാണ് തന്റേത്. തന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനാവുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും അമ്മയ്ക്ക് പിറന്നാളാശംസ നേരുന്നുവെന്നുമായിരുന്നു ശ്രിനിഷിന്റെ പോസ്റ്റ്. അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ശ്രീനിയും എത്തിയത്. നിരവധി പേരാണ് ഇവരുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

താനിന്ന് വരെ അമ്മയെ മേക്കപ്പിട്ട് കണ്ടിരുന്നില്ലെന്നും പേളി വന്നതിന് ശേഷമാണ് അത്തരത്തിലൊരു കാര്യം സംഭവിച്ചതെന്നും പറഞ്ഞ് മുന്‍പ് ശ്രീനി എത്തിയിരുന്നു. പുരികം ത്രഡ് ചെയ്യുന്നതും കണ്ണെഴുതുന്നമുള്‍പ്പടെയുള്ള കാര്യങ്ങളായിരുന്നു പേളി അമ്മയ്ക്കായി നടത്തിയത്. അമ്മയുടെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്തിയിരുന്നു.

പുതിയ തെലുങ്ക് പരമ്പരയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ശ്രിനിഷ്, പേളിയാവട്ടെ ബോളിവുഡ് സിനിമയുടെ തിരക്കുകളിലാണ്. തിരക്കുകളില്‍ നിന്നെല്ലാം മാറി ഇരുവരും ചെന്നൈയിലെ വീട്ടില്‍ അമ്മയ്ക്കരികിലേക്ക് ഓടിയെത്തിയിരിക്കുകയാണ് ഇപ്പോള്‍. അമ്മയ്‌ക്കൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടയിലെ വീഡിയോ പങ്കുവെച്ചായിരുന്നു ഇരുവരും നേരത്തെ എത്തിയത്.


Click it and Unblock the Notifications