പേളി മാണി ദോഹയില്‍! ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും സൈമ വേദിയിലേക്ക് താരവും! കൈയ്യടിച്ച് ആരാധകര്‍
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമാണ് പേളി മാണി. അവതാരകയില്‍ നിന്നും അഭിനേത്രിയായി മാറുകയായിരുന്നു താരം. അഭിനയം മാത്രമല്ല പാട്ടിലും തനിക്ക് കഴിവുണ്ടെന്നും താരം തെളിയിച്ചിരുന്നു. മോഹന്‍ലാല്‍ അവതാരകനായെത്തിയ മലയാളം ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് താരത്തിന്റെ ജീവിതം മാറി മറിഞ്ഞത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ശ്രിനിഷ് അരവിന്ദുമായുള്ള പ്രണയം തുടങ്ങിയതും അധികം വൈകാതെ ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും ഇതിന് ശേഷമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ഇരുവര്‍ക്കും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇരുവരും പ്രണയത്തിലായത് എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. തങ്ങളുടെ തീരുമാനം ഉറച്ചതാണെന്ന് വ്യക്തമാക്കി ഇരുവരും രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്. ബിഗ് ബോസില്‍ നിന്നും പുറത്തേക്കെത്തിയതിന് പിന്നാലെയായി വിവാഹനിശ്ചയവും നാളുകള്‍ക്ക് ശേഷം വിവാഹവും നടത്തുകയായിരുന്നു. പ്രളയബാധിതരെ സഹായിക്കാനായും പേളി എത്തിയിരുന്നു. സൈമ അവാര്‍ഡ്‌സില്‍ പങ്കെടുക്കുന്നതിനായി താരം ദോഹയിലേക്ക് പോയെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ദോഹയില്‍ വെച്ച് നടക്കുന്ന സൈമ അവാര്‍ഡ്‌സില്‍ പങ്കെടുക്കാനായി പേളി മാണി വിദേശത്തേക്ക് പോയെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരം പങ്കുവെച്ച ഫോട്ടോയിലൂടെയാണ് ആരാധകര്‍ ഇതേക്കുറിച്ച് മനസ്സിലാക്കിയത്. ഇന്‍സ്റ്റഗ്രാമിലെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സൈമ അവാര്‍ഡ്‌സില്‍ പങ്കെടുക്കാനായി പോയിരിക്കുകയാണ് താരമെന്നും അവതാരകയായാണോ അതിഥിയായാണോ പങ്കെടുക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നുമാണ് ആരാധകര്‍ പറഞ്ഞത്. ഫാന്‍സ് ഗ്രൂപ്പിലൂടെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്രളയത്തെത്തുടര്‍ന്ന് ക്യാംപുകൡലക്ക് മാറിയവരെ സഹായിക്കുന്നതിനായി പേളി മാണിയും സജീവമായിരുന്നു. താരത്തിന്‍രെ നേതൃത്വത്തില്‍ ക്യാംപുകളിലേക്ക് സാധനങ്ങളും എത്തിച്ചിരുന്നു. ക്യാംപുകളില്‍ കഴിയുന്നവരെ നേരില്‍ കാണാനും പേളി എത്തിയിരുന്നു. ക്യാംപുകളിലേക്കെത്തിയ പേളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. താരത്തിന്റെ പ്രവര്‍ത്തനത്തിന് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്.

താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പ്രധാനപ്പെട്ട വിവരങ്ങളെല്ലാം പങ്കുവെച്ചത്. പേളി മാണിയും പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള വിവരവുമായി എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. പേളി ആര്‍മി ഗ്രൂപ്പിലൂടെയും വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. താരങ്ങളെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കലക്ഷന്‍ സെന്ററുകളിലെ പ്രവര്‍ത്തനം ഏകോപിിപ്പിച്ചും ക്യാംപുകളിലേക്ക് നേരിട്ടെത്തിയുമൊക്കെയാണ് താരങ്ങളും സഹായവുമായി എത്തുന്നത്.

അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പേളി ബോളിവുഡിലും അരങ്ങേറുകയാണ്. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ഹുവിന് ശേഷം പേളി അഭിനയിക്കുന്ന സിനിമ കൂടിയാണിത്. വിവാഹ ശേഷം താരം വേഷമിടുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ബോളിവുഡ് സിനിമയ്ക്ക് സ്വന്തമാണ്. ഇതിനോടകം തന്നെ താരം മുംബൈയിലെ സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നു.

ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച താരമാണ് ശ്രിനിഷ് അരവിന്ദ്. സിനിമയില്‍ ്അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും മികച്ച അവസരത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പേളി മാണി ബോളിവുഡില്‍ അരങ്ങേറുന്നതില്‍ സന്തോഷവാനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇടിവിയില്‍ സംപ്രേഷമം ചെയ്തുവരുന്ന തെലുങ്ക് പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ആരാധകപിന്തുണയുടെ കാര്യത്തില്‍ അനുഗ്രഹീതരാണ് പേളിയും ശ്രിനിഷ് അരവിന്ദും. നിമിഷനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ബിഗ് ബോസില്‍ തുടരുന്നതിനിടയില്‍ ശക്തമായ പിന്തുണയായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. അവസാനനിമിഷം വരെ പേളി ബിഗ് ബോസില്‍ തുടര്‍ന്നതും ആരാധകരുടെ പിന്തുണയിലൂടെയാണ്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമായിരുന്നു. പ്രളയബാധിതരെ സഹായിക്കുന്നതിനായുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത് ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ്.

സ്വാതന്ത്ര്യ ദിനത്തില്‍ ആശംസ അറിയിച്ചും പേളി എത്തിയിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ ജീവത്യാഗം നടത്തിയതിന് ശേഷമായാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അവരുടെ ത്യാഗത്തെക്കുറിച്ച് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ജീവിക്കാനും സ്വപ്‌നം കാണാനും മറ്റ് വിഷയങ്ങളില്‍ തീരുമാനമെടുക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഇന്ന് നമുക്കുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications