പേളിഷ് പ്രണയത്തെ വിമര്‍ശിച്ചവരെവിടെ? ഹല്‍ദി ആഘോഷത്തില്‍ തിളങ്ങി പേളി! ചിത്രങ്ങള്‍ കാണാം!
ബിഗ് ബോസ് മലയാളത്തിലെ പേളിഷ് പ്രണയം വിവാഹത്തിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍. മത്സരത്തില്‍ നിലനില്‍ക്കുന്നതിനായി പേളി സ്വീകരിച്ച കുതന്ത്രങ്ങളിലൊന്നാണ് ഇതെന്നായിരുന്നു പ്രധാന വിമര്‍ശനം. തുടക്കത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ശ്രദ്ധ കൊടുത്തിരുന്നുവെങ്കിലും പിന്നീട് ഇരുവരും അവഗണിക്കുകയായിരുന്നു. ഇരുവീട്ടുകാരും ഇതേക്കുറിച്ച് എങ്ങനെ പ്രതികരിക്കുമെന്ന തരത്തിലുള്ള ആശങ്കയായിരുന്നു രണ്ട് പേരെയും അലട്ടിയത്. തുടക്കത്തിലെ എതിര്‍പ്പുകളും പ്രതിസന്ധികളുമൊക്കെ മറികടന്ന് വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും ഒരുമിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ വെച്ചാണ് ഇവരുടെ വിവാഹം നടക്കുന്നത്.
മെയ് 8ന് പാലക്കാട് ശ്രിനിഷിന്റെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളും നടത്തും. പേളിഷ് ആരാധകര്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് ഇവരുടെ ഓരോ ചടങ്ങുകളും. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെ ഇരുവര്‍ക്കും ഗംഭീര സ്വീകരണമായിരുന്നു പേളിഷ് ആര്‍മി നല്‍കിയത്. ഈ ചടങ്ങില്‍ പങ്കെടുക്കാനായി ഇരുവരും എത്തിയിരുന്നു. ബിഗ് ബോസില്‍ നിന്നും ആരൊക്കെ ചടങ്ങില്‍ പങ്കെടുക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. അരിസ്റ്റോ സുരേഷ്, സാബു, കുഞ്ഞളിയനായ ഷിയാസ് എന്നിവരോട് വിവാഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ഇവരെ ചടങ്ങിലേക്ക് ക്ഷണിച്ചുവെന്നും പേലിയും ശ്രീനിയും പറഞ്ഞിരുന്നു. ബ്രൈഡല്‍ ഷവറിന് പിന്നാലെയായാണ് ഹല്‍ദി ചടങ്ങ് നടത്തിയത്. നടി അഹാന കൃഷ്ണയുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഹല്‍ദി വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.
ചിത്രങ്ങള്‍ക്ക് കടപ്പാട്: പേളിഷ് ആര്‍മി ഗ്രൂപ്പ്

ഹല്‍ദി ആഘോഷം
ബാച്ചിലര്‍ പാര്‍ട്ടിയുള്‍പ്പടെ വിവാഹത്തിന് മുന്‍പ് നിരവധി ആഘോഷങ്ങളാണ് പേളിക്കായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരുക്കിയത്. ബ്രൈഡല്‍ ഷവറിന് പിന്നാലെയായാണ് രാത്രിയില്‍ ഹല്‍ദി ആഘോഷം നടത്തിയത്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള സാരിയണിഞ്ഞ് തനിനാടനായാണ് പേളി ഹല്‍ദിക്കായി എത്തിയത്. മുഖത്ത് മഞ്ഞളുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നടി അഹാന കൃഷ്ണ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളും ഈ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

ആടിയും പാടിയും
പാട്ട് പാടിയും പരസ്പരം കളിയാക്കിയുമൊക്കെ പേലഇയും സുഹൃത്തുക്കളും ആഘോഷമാക്കുകയായിരുന്നു. ചിങ്കാരക്കിന്നാരമുള്‍പ്പടെ നിരവധി ഗാനങ്ങളായിരുന്നു പേളിക്കായി സുഹൃത്തുക്കള്‍ ആലപിച്ചത്. ഇടയ്ക്ക് പേളിയും പാട്ടിനൊപ്പം ചേര്‍ന്നിരുന്നു. പേളി ആര്‍മി ഗ്രൂപ്പില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയി്ട്ടുള്ളത്.

ആരാധകരുടെ സന്തോഷം
പേളിഷ് വിവാഹം ആരാധകര്‍ ആഘോഷമാക്കിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ മികച്ച പിന്തുണ കിട്ടിയ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു പേളി മാണി. പരിപാടി തുടങ്ങി ആദ്യവാരത്തില്‍ തന്നെ തനിക്ക് പുറത്തേക്ക് പോവണമെന്ന് പറഞ്ഞ താരം പിന്നീട് ഗ്രാന്റ് ഫിനാലെ വരെ എത്തിയിരുന്നു. കടുത്ത മത്സരം അരങ്ങേറുന്നതിനിടയിലും സ്വന്തം സ്ഥാനം നിലനിര്‍ത്താന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു. പേളിക്ക് മാത്രമല്ല ശ്രിനിഷിനും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. ഇവരുടെ വിവാഹത്തില്‍ ഏറെ സന്തോഷിക്കുന്നതും ആരാധകരാണ്.

ഗ്രൂപ്പുകള്‍ സജീവം
ബിഗ് ബോസിന് ശേഷവും പേളിഷ് ആര്‍മിയും പേളിഷ് പിന്തുണയുമായെത്തിയ ഗ്രൂപ്പുകളെല്ലാം സജീവമായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ബിഗ് ബോസില്‍ നിന്നുമെത്തിയ താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയും ഇവരെത്തിയിരുന്നു. ശ്രിനിും ഈ ചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലേക്ക് എത്തിയിരുന്നു. ഇടയ്ക്ക് ഷിയാസും ശ്രീനിയും പേളിയെ കാണാനെത്തിയപ്പോഴും അതിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തിരുന്നു.

വിമര്‍ശിച്ചവരൊക്കെ എവിടെ?
പേളിഷ് പ്രണയം തേപ്പിലവസാനിക്കുമെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. ശ്രിനിഷ് മണ്ടനാവുമെന്നും അവനെക്കുറിച്ചോര്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്ന് വരെ പറഞ്ഞ മത്സരാര്‍ത്ഥികളുമുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതല്‍ത്തന്നെ ഷിയാസ് കരീം ഇവര്‍ക്കൊപ്പമായിരുന്നു. കുഞ്ഞളിയനും സഹോദരിയുമായാണ് ഇവരെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. കല്യാണത്തിന് കുഞ്ഞളിയനെത്തില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ശ്രീനിയുടെ സന്തോഷം
ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഈ വ്യക്തിയും കൂടെ വേണമെന്ന് നിങ്ങള്‍ക്ക് തോന്നിത്തുടങ്ങിയാല്‍ എത്രയും പെട്ടെന്ന് തന്നെ അത് സാധ്യമാവാനായി പരിശ്രമിക്കണം. ഇതായിരുന്നു ശ്രിനിഷിന്റെ പോസ്റ്റ്. ഏപ്രിലിലായിരിക്കും വിവാഹമെന്നായിരുന്നു ശ്രീനി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് മേയിലേക്ക് മാറ്റിയതായി അറിയിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീനിയും എത്താറുണ്ട്.
ചിത്രങ്ങള്‍ കാണാം
ഹല്‍ദി ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ കാണാം.


Click it and Unblock the Notifications