ശ്രീനിയെ അത്ഭുതപ്പെടുത്തി പേളിയുടെ ബൈക്ക് യാത്ര! സര്‍പ്രൈസ് പിന്നാലെയെന്ന് താരം! വീഡിയോ വൈറല്‍! കാണൂ

ബിഗ് ബോസ് മലയാളത്തിലൂടെയാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും പരിചയപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലായി മാറുകയായിരുന്നു. ഉള്ളിലെ പ്രണയത്തെക്കുറിച്ച് തങ്ങള്‍ തുടക്കത്തിലെ തന്നെ മനസ്സിലാക്കിയിരുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു. ആരാധകരും പേളിഷ് വിവാഹം ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. ഹണിമൂണ്‍ യാത്രയുടെ വീഡിയോയുമായി പേളി എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്.

ശ്രിനിഷിന്റെ പിന്തുണയാണ് തന്നെ നയിക്കുന്നതെന്ന് നേരത്തെ പേളി പറഞ്ഞിരുന്നു. അഭിനയത്തിലും അവതരണത്തിലും ആലാപനത്തിലുമൊക്കെ മികവ് തെളിയിച്ച പേളി താന്‍ നല്ലൊരു ഡ്രൈവര്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. റോഡ് നിയമങ്ങളെല്ലാം പാലിച്ചുള്ള യാത്രയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. കാറോടിക്കാന്‍ മാത്രമല്ല ബിഎംഡബ്ലു ബൈക്കിലും താന്‍ സുരക്ഷിതയായി യാത്ര ചെയ്യുമെന്ന് തെളിയിച്ചിരിക്കുകയാണ് പേളി മാണി. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് പിന്തുണയുമായി എത്തിയിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു.

Pearle Maaney

ഇത് വെറുമൊരു തുടക്കമാണെന്നും വലിയൊരു സര്‍പ്രൈസ് നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും പേളി കുറിച്ചിട്ടുണ്ട്. ശ്രിനിഷിനോട് നന്ദി പറഞ്ഞുള്ള പോസ്റ്റുമായാണ് പേളി എത്തിയത്. പേലിയുടെ ബൈക്കോടിക്കല്‍ കണ്ട് തങ്ങള്‍ക്കും അതിനായി തോന്നുന്നുവെന്ന് വ്യക്തമാക്കിയാണ് പലരും എത്തിയിട്ടുള്ളത്. വാഹനപ്രേമത്തെക്കുറിച്ച് പേളി നേരത്തെ തുറന്നുപറഞ്ഞിരുന്നു. ശ്രീനിക്കൊപ്പമുള്ള യാത്രയ്ക്കിടയില്‍ ഇടയ്ക്ക് ഡ്രൈവിംഗ് സീറ്റ് കരസ്ഥമാക്കാറുണ്ട് പേളി. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X