For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപാധികളില്ലാതെ സ്‌നേഹിക്കൂ! പ്രണയമന്ത്രവുമായി പേളി! പേളിഷ് ദമ്പതികളുടെ ആഘോഷം തീരുന്നേയില്ല! കാണൂ!

  |

  പേളി മാണിയും ശ്രിനിഷ് അരവിന്ദും ജീവിതത്തിലും ഒരുമിക്കുമോയെന്ന ആശങ്കയായിരുന്നു ഒരുകാലത്ത് ആരാധകരെ അലട്ടിയത്. ഈ പ്രണയം പരിപാടിയിലെ നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്നും തേപ്പിലായിരിക്കും അവസാനിക്കുന്നതെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. ബിഗ് ഹൗസിലുള്ളവരും ഇക്കാര്യം ശരിവെച്ചിരുന്നു. ശ്രീനിയെ ഓര്‍ത്താണ് തങ്ങളുടെ സങ്കടമെന്ന് പറഞ്ഞവരും കുറവായിരുന്നില്ല. യഥാര്‍ത്ഥത്തിലെ പേളി ഇങ്ങനെയല്ലെന്നും അത് ബിഗ് ബോസിലെ നിലനില്‍പ്പിനായി നടത്തുന്ന രഹസ്യനീക്കമെന്ന് വരെ വിമര്‍ശിച്ചിരുന്നു. പരിപാടി മുന്നേറഉന്നതിനിടയിലാണ് കാര്യങ്ങളെക്കുറിച്ച വ്യക്തമായ ധാരണ ലഭിച്ചത്. പേളിയും ശ്രീനിയും ഉറച്ച തീരുമാനത്തിലാണെന്നും അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുമെന്നും അന്നേ ആരാധകര്‍ ഉറപ്പിച്ചിരുന്നു.

  അവസാനത്തെ അഞ്ചിലൊരാളായി നില്‍ക്കവെയാണ് ശ്രിനിഷ് അരവിന്ദ് പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. പേളിയാവട്ടെ ഗ്രാന്റ് ഫിാനലെ വരെ എത്തിയിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും ചുരുളമ്മയെക്കുറിച്ച് വാചാലനായി ശ്രീനി എത്തിയിരുന്നു. ഇതിനിടയില്‍ ഇരുവര്‍ക്കും സ്വീകരണമൊരുക്കി ആരാധകരും എത്തിയിരുന്നു. ഇരുകുടുംബങ്ങളോടെയും സമ്മതത്തോടെ വിവാഹം നടത്താനാണ് താല്‍പര്യമെന്ന് നേരത്തെ തന്നെ ഇരുവരും പറഞ്ഞിരുന്നു. അവധിക്കാലത്തായിരിക്കും വിവാഹമെന്നും അങ്ങനെ വരുമ്പോള്‍ എല്ലാവര്‍ക്കും പങ്കെടുക്കാനാവുമെന്നും ശ്രീനി പറഞ്ഞിരുന്നു. മാര്‍ച്ചിലായിരുന്നു എന്‍ഗേജ്‌മെന്റ് ഇതിന് പിന്നാലെയായി മേയില്‍ വിവാഹവും നടത്തി. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പേളിഷ് ദമ്പതികളുടെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഉപാധികളില്ലാത്ത സ്‌നേഹം

  ഉപാധികളില്ലാത്ത സ്‌നേഹം

  സ്‌നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് വാചാലയായാണ് പേളി മാണി ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഉപാധികളില്ലാതെ സ്‌നേഹിക്കൂയെന്നും താരം കുറിച്ചിട്ടുണ്ട്. വിട്ടുകൊടുക്കലും ക്ഷമ പറയലും തമാശയും ചിരിയും ഒരുമിച്ച് ഭക്ഷണം പങ്കിടലുമൊക്കെയായി സ്‌നേഹിക്കൂ, എന്നാല്‍ ഇവയില്‍ എന്തെങ്കിലും തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കരുതെന്നും പേളി കുറിച്ചിട്ടുണ്ട്. ഒരാള്‍ക്ക് വേണ്ടി നിങ്ങളെന്തെങ്കിലും കാര്യം ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പ്രതിഫലം തരുന്നത് ദൈവമായിരിക്കുമെന്നും അത് വ്യത്യസ്തമായിരിക്കുമെന്നും താരം കുറിച്ചിട്ടുണ്ട്. പേളിയുടെ പ്രണയമന്ത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  ഏറ്റെടുത്ത് ആരാധകരും

  ഏറ്റെടുത്ത് ആരാധകരും

  പേളിയുടെ പ്രണയമന്ത്രത്തെ ഏറ്റെടുത്ത് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. പ്രിയപ്പെട്ടവരുടെ മുഖത്ത് കാണുന്ന പുഞ്ചിരി നമ്മെ സന്തോഷിപ്പിക്കുമെന്നും അത് തന്നെയാണ് മികച്ച പ്രതിഫലമെന്നുമായിരുന്നു ഒരു ആരാധികയുടെ കമന്റ്. ഇതാണ് നമ്മുടെ പേളിയെന്നും ഹൃദയങ്ങളിലേക്കാണ് താരത്തിന്റെ വാക്കുകള്‍ കടന്നുചെല്ലുന്നതെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. സ്‌നേഹം എന്നും അണ്‍കണ്ടീഷനാണെന്ന കാര്യത്തെ ശരിവെച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്.

   ഹല്‍ദി ചടങ്ങിനിടയിലെ ചിത്രം

  ഹല്‍ദി ചടങ്ങിനിടയിലെ ചിത്രം

  വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ചടങ്ങുകള്‍ നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ ആഘോഷമാക്കി മാറ്റിയ ചടങ്ങ് കൂടിയായിരുന്നു ഇത്. ഹല്‍ദി ചടങ്ങിനിടയിലെ ചിത്രവും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ഞ വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് താരമെത്തിയത്. ഹല്‍ദിയാഘോഷത്തിനിടയിലെ പാട്ടും വീഡിയോയുമൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ഹണിമൂണാഘോഷത്തിന് പിന്നാലെ

  ഹണിമൂണാഘോഷത്തിന് പിന്നാലെ

  പേളിയുടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ഹിമാലയന്‍ യാത്ര. ആ സ്വപ്‌നമാണ് അടുത്തിടെ സാക്ഷാത്ക്കരിച്ചതെന്ന് ശ്രിനിഷ് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് വീട്ടുകാരോടൊപ്പം സമയം ചെലവഴിച്ചതിന് പിന്നാലെയായാണ് ഇരുവരും ഹണിമൂണ്‍ യാത്ര നടത്തിയത്. ഹണിമൂണിനിടയിലെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിനിടയിലായിരുന്നു ഇരുവരുടേയും പിറന്നാളെന്നുള്ളതായിരുന്നു മറ്റൊരു വിശേഷം.

   ശ്രീനിയുടെ ഫോട്ടോ

  ശ്രീനിയുടെ ഫോട്ടോ

  പേളി മാത്രമല്ല ശ്രീനിയും പുതിയ ഫോട്ടോയുമായി എത്തിയിട്ടുണ്ട്. ഏതൊരു നിഷ്‌കളങ്ക മുഖത്തിനും വന്യമായൊരു ഭാഗം കൂടിയുണ്ടാവുമെന്നായിരുന്നു ശ്രീനിയുടെ ക്യാപ്ഷന്‍. ശ്രീനിയുടെ പോസ്റ്റും നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. മിനിസ്‌ക്രീനിലെ പ്രണയനായകനായി നിറഞ്ഞുനിന്നിരുന്ന ശ്രീനിക്ക് കരിയര്‍ ബ്രേക്കായി മാറിയത് ബിഗ് ബോസിലെ വരവായിരുന്നു. അടുത്ത പരമ്പരയേതാണെന്നും അതോ സിനിമയിലാണോ എന്ന ചോദ്യവുമൊക്കെ ഉന്നയിച്ച് ആരാധകരും എത്തിയിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ സജീവം

  സോഷ്യല്‍ മീഡിയയില്‍ സജീവം

  ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസിനിടയില്‍ത്തന്നെ ഇക്കാര്യം വ്യക്തമായതാണ്. പേലിഷ് ഗ്രൂപ്പുകള്‍ ബിഗ് ബോസിന് ശേഷവും സജീവമായിരുന്നു. പേളിഷ് വിവാഹത്കിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നതും ഗ്രൂപ്പുകളിലൂടെയായിരുന്നു. വിവാഹത്തിന് ശേഷവും പേളിയും ശ്രീനിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

  പോസ്റ്റ് കാണാം

  പേളി മാണിയുടെ പോസ്റ്റ്

  ശ്രിനിഷിന്റെ പോസ്റ്റ്

  ശ്രിനിഷ് അരവിന്ദിന്റെ പോസ്റ്റ് കാണാം.

  English summary
  Perale Maaney's love manthra post viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X