twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ണ് നനയിപ്പിച്ച് അമുദവനും പാപ്പായും! പേരന്‍പ് ആദ്യപ്രതികരണങ്ങള്‍ ഇങ്ങനെ! കാണൂ!

    |

    Recommended Video

    കാത്തിരിപ്പിന് വിരാമം, പേരന്‍പ് എത്തി | Filmibeat Malayalam

    കാത്തിരിപ്പിന് വിരാമമിട്ട് പേരന്‍പ് തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍.പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു പേരന്‍പ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് മമ്മൂട്ടി തമിഴകത്തേക്ക് എത്തിയത്. ദേസീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പമുള്ള വരവ് എങ്ങനെയായിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. സിനിമയുടെ പോസ്റ്ററുകളും ടീസറുകളുമൊക്കെ പുറത്തുവരുന്തോറും പ്രതീക്ഷയും വര്‍ധിക്കുകയായിരുന്നു. റോട്ടര്‍ഡാം ചലച്ചിത്രമേളയുള്‍പ്പടെ നിരവധി മേളകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ഇതോടെയാണ് റിലീസും നീണ്ടുപോയത്. സിനിമാലോകം ഒന്നടങ്കം മെഗാസ്റ്റാറിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

    മമ്മൂട്ടിയുടെ മധുരരാജയുടെ ക്ലൈമാക്‌സ് തുടങ്ങി! ആകാംക്ഷയോടെ ആരാധകലോകം! കാണൂ!മമ്മൂട്ടിയുടെ മധുരരാജയുടെ ക്ലൈമാക്‌സ് തുടങ്ങി! ആകാംക്ഷയോടെ ആരാധകലോകം! കാണൂ!

    മമ്മൂട്ടി എങ്ങനെയാണ് എല്ലാം കൃത്യമായി മാനേജ് ചെയ്യുന്നത്? അദ്ദേഹം ഒരത്ഭുതമെന്ന് താരപുത്രന്‍! കാണൂ!മമ്മൂട്ടി എങ്ങനെയാണ് എല്ലാം കൃത്യമായി മാനേജ് ചെയ്യുന്നത്? അദ്ദേഹം ഒരത്ഭുതമെന്ന് താരപുത്രന്‍! കാണൂ!

    അമുദവനെന്ന കഥാപാത്രമായി മമ്മൂട്ടി ജീവിക്കുകയായിരുന്നുവെന്നായിരുന്നു സിനിമ കണ്ടവര്‍ പറഞ്ഞത്. പ്രതിഫലം വാങ്ങിക്കാതെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. എല്ലാ സിനിമയും കാശിന് വേണ്ടി ചെയ്യുന്നതല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഭിന്നശേഷിക്കാരിയായ പാപ്പായും അവളുടെ പിതാവായ അമുദവനും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ കാതല്‍. സുരാജ് വെഞ്ഞാറമൂട്. അഞ്ജലി അമീര്‍, അഞ്ജലി, സാധന തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണത്തെക്കുറിച്ച് കൂടുതലറിയാനായി തുടര്‍ന്നുവായിക്കൂ.

    അമുദവന്റെ കഥ

    അമുദവന്റെ കഥ

    ടാക്‌സി ഡ്രൈവറായ അമുദവന്റെയും അയാളുടെ മകളുടെയും കഥയാണ് പേരന്‍പ്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളോടുള്ള പിതാവിന്റെ കരുതലും മകളെ മനസ്സിലാക്കാനുള്ള ശ്രമവുമൊക്കെയാണ് സിനിമ പറയുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. വൈകാരികമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തൊരുക്കിയ സിനിമ പ്രേക്ഷക മനസ്സില്‍ വിങ്ങലായി നില്‍ക്കുന്നുവെന്നും അവര്‍ പറയുന്നു. പുലര്‍ച്ചെ മുതലേ തന്നെ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിങ്ങുകളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. പലയിടങ്ങളിലും പ്രത്യേക ഫാന്‍സ് ഷോയും സംഘടിപ്പിച്ചിരുന്നു.

     മകളുടെ മാനസികാവസ്ഥ

    മകളുടെ മാനസികാവസ്ഥ

    മറ്റുള്ളവരെ ഭയത്തോടെ മാത്രം വീക്,ിക്കുന്ന പാപ്പായ്ക്ക് സ്വന്തം പിതാവിനെയും പേടിയാണ്. അമുദവന്റെ കരുതലും സ്‌നേഹവുമൊന്നും മനസ്സിലാക്കാന്‍ തുടക്കത്തില്‍ അവള്‍ക്ക് കഴിയുന്നുമില്ല. അദ്ദേഹത്തിനൊപ്പമിരിക്കാന്‍ പോലും കൂട്ടാക്കാത്ത അവള്‍ പിന്നീട് അദ്ദേഹത്തിന്റെ എല്ലാമെല്ലാമായി മാറുകയാണ്. ഇവരുടെ ജീവിതാവസ്ഥയെക്കുറിച്ചും ബന്ധത്തെക്കുറിച്ചുമൊക്കെ തുടക്കത്തില്‍ തന്നെ വിവരിക്കുന്നുണ്ട്.

    വിവിധ അധ്യായങ്ങളിലൂടെ

    വിവിധ അധ്യായങ്ങളിലൂടെ

    പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമേയം മാത്രമല്ല സിനിമയുടെ ഒഴുക്കും അങ്ങനെയാണ്. വിവിധ അധ്യായങ്ങളിലായാണ് സിനിമുടെ കഥ പറയുന്നത്. പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ ജീവിതത്തില്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്ന തരത്തിലുള്ള പേരുകളാണ് ഓരോ അധ്യായത്തിനും നല്‍കിയിട്ടുള്ളത്. അധികമാരും പറഞ്ഞിട്ടില്ലാത്ത കഥ പറഞ്ഞതും വളരെ വ്യത്യസ്തമായാണെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

    സ്വഭാവികമായ അഭിനയം

    സ്വഭാവികമായ അഭിനയം

    മലയാളത്തിന്‍രെ അഭിമാനമായ മമ്മൂട്ടിയുടെ അഭിനയമികവിന് മുന്നില്‍ തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം സ്തബ്ധരായി നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സ്വഭാവികത നിറഞ്ഞ അഭിനയവുമായാണ് ഇത്തവണ മെഗാസ്റ്റാര്‍ എത്തിയിട്ടുള്ളത്. താരപരിവേഷമില്ലാതെ സാധാരണക്കാരിലൊരാളായെത്തിയ അദ്ദേഹത്തിന്റെ അഭിനയം പലപ്പോഴും കണ്ണ് നനയിപ്പിക്കുന്നതാണെന്നും ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു.

    മമ്മൂട്ടിക്കായി കാത്തിരുന്നു

    മമ്മൂട്ടിക്കായി കാത്തിരുന്നു

    മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും അമുദവനെ ഇത്ര മനോഹരമായി അവതരിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു സംവിധായകന്റെ വിലയിരുത്തല്‍. സിനിമ കണ്ടവരും അദ്ദേഹത്തിന്‍രെ വാദത്തോട് യോജിക്കുകയാണ്. അദ്ദേഹത്തിന്റെ തിരക്ക് കഴിയുന്നതിനായി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാമെന്നായിരുന്നു റാം പറഞ്ഞത്. മറ്റൊരാളെ വെച്ച് സിനിമ ചെയ്‌തോളാനായിരുന്നു തുടക്കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ തിരക്കഥ കേട്ടതിന് പിന്നാലെ ഇത് ചെയ്യമെന്ന് സമ്മതിക്കുകയായിരുന്നു.

    ഇതേ  ദിവസം തിരഞ്ഞെടുത്തതിന് പിന്നില്‍

    ഇതേ ദിവസം തിരഞ്ഞെടുത്തതിന് പിന്നില്‍

    മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ അമരം റിലീസ് ചെയ്തതും വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ഫെബ്രുവരി ഒന്നിനായിരുന്നു. ഈ സിനിമ കണ്ടതോടെയാണ് അദ്ദേഹത്തിന്റെ ഫാനായി മാറിയതെന്നും എന്നെങ്കിലുമൊരിക്കല്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നാഗ്രഹിച്ചിരുന്നതായും റാം പറഞ്ഞിരുന്നു. ആ സ്പനമാണ് പേരന്‍പിലൂടെ യാഥാര്‍ത്ഥ്യമായിട്ടുള്ളത്.

    പേരന്‍പിന് പ്രേരകമായത്

    പേരന്‍പിന് പ്രേരകമായത്

    യഥാര്‍ത്ഥ ജീവിതത്തിലെ അനുഭവങ്ങളുമായി കൂട്ടിച്ചേര്‍ത്താണ് പേരന്‍പ് തയ്യാറാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് സ്പാസ്റ്റിക് പരാലിസിസ് അവസ്ഥയിലുള്ള ഒരു കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടത്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ വല്ലാതെ സ്വാധീനിച്ചുവെന്നും പിന്നീട് അത്തരത്തിലുള്ള കുട്ടികളെ ചികിത്സിക്കുന്ന സംഘടനകളുമായി ചേര്‍ന്ന് താന്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറയുന്നു. വ്യത്യസ്തമായ അനുഭവങ്ങളെക്കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞത്. അതെല്ലാമുള്‍പ്പെടുത്തിയാണ് പേരന്‍പ് എഴുതിയതെന്ന് റാം വ്യക്തമാക്കിയിരുന്നു.

    സാധനയുടെ വരവ്

    സാധനയുടെ വരവ്

    അമുദവന്റെ മകളായ പാപ്പ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സാധനയായിരുന്നു. ഭാവത്തിലൂടെയും ചേഷ്ടകളിലൂടെയുമായി ഞെട്ടിക്കുകയായിരുന്നു ഈ താരം. സ്‌പെഷല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് താന്‍ കഥാപാത്രമായി മാറിയതെന്ന് താരം പറഞ്ഞിരുന്നു. തങ്കമീന്‍കളിലൂടെയായിരുന്നു സാധന തുടക്കം കുറിച്ചത്. അന്ന് തന്നെ അടുത്ത സിനിമയിലും സാധനയെ അഭിനയിപ്പിക്കണമെന്ന് നിശ്ചയിച്ചിരുന്നു.

    English summary
    Peranpu movie audiece response.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X