For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയുടെ ജീവിതത്തിലെ വലിയ മോഹത്തിന് സാക്ഷാത്ക്കാരവുമായി ശ്രീനി! ഹണിമൂണ്‍ ചിത്രങ്ങള്‍ വൈറലാവുന്നു!

  |
  പേളി ഉത്തമ കുടുംബിനിയെന്ന് ശ്രീനിഷ്

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. പേളിഷ് പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള സംശയം നേരത്തെ ഉയര്‍ന്നുവന്നിരുന്നു. ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളായിരുന്നു ഇത്തരമൊരു സംശയത്തെക്കുറിച്ച് സൂചിപ്പിച്ചത്. മത്സരത്തില്‍ നിന്നും പുറത്തേക്ക് പോവുകയാണെന്നറിയിച്ച് പേളി എത്തിയപ്പോള്‍ ചേര്‍ത്തുനിര്‍ത്തിയത് ശ്രീനിയും അരിസ്‌റ്റോ സുരേഷും ഷിയാസുമായിരുന്നു. പരിപാടിയുടെ അവസാനഘട്ടത്തിലാണ് താരം പുറത്തായത്. ബിഗ് ബോസിലേക്കെത്തിയതിന് ശേഷമാണ് പേളി യഥാര്‍ത്ഥത്തില്‍ എങ്ങനെയാണെന്ന് പലര്‍ക്കും മനസ്സിലായത്. പുറമേ കാണുന്നത് പോലെയല്ല താനെന്ന് താരം തന്നെ പറഞ്ഞിരുന്നു.

  റിമി ടോമിയെ പരിചയപ്പെട്ട വിധു പ്രതാപ്! അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രം വൈറലാവുന്നു!

  ക്രിസ്ത്രീയ ആചാരപ്രകാരമായും ഹിന്ദു രീതിയിലുമായാണ് പേളിഷ് ദമ്പതികളുടെ വിവാഹം നടത്തിയത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹത്തിന് പിന്നാലെയായി കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുകയായിരുന്നു ഇരുവരും. ശ്രീനിയുടെ നാട്ടിലേക്കെത്തിയ പേളി തനിനാടനായാണ് മറ്റുള്ളവരോടൊപ്പം ഇടപഴകിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചിരുന്നു. ക്ഷണനേരം കൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വൈറലായി മാറുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ക്ക് പിന്നാലെയായാണ് ഇരുവരും ഹിമാലയന്‍ യാത്ര നടത്തിയത്. യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

   പേളിഷ് വിവാഹം കഴിഞ്ഞു

  പേളിഷ് വിവാഹം കഴിഞ്ഞു

  ബിഗ് ബോസിലൂടെയാണ് പേളിയും ശ്രീനിയും കണ്ടുമുട്ടിയത്. മിനിസ്‌ക്രീനില്‍ സജീവമായിരുന്നുവെങ്കിലും ഇരുവരേയും ഒരുമിപ്പിക്കാന്‍ നിമിത്തമായത് ബിഗ് ബോസ് മലയാളം പതിപ്പാണ്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായാണ് ഇരുവരും വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചത്. ഈ പ്രണയം തേപ്പില്‍ കലാശിക്കുമെന്ന് വിലയിരുത്തിയവര്‍ പോലുമുണ്ടായിരുന്നു. വിമര്‍ശകരുടെ വായടപ്പിച്ചാണ് ഇരുവരും ഒന്നിച്ചത്.

  ആഗ്രഹിച്ചത് പോലെ തന്നെ

  ആഗ്രഹിച്ചത് പോലെ തന്നെ

  വീട്ടുകാരുടെ സമ്മതത്തോടെ ഒരുമിച്ച് ജീവിക്കാനാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇതിനായി ലാലേട്ടന്‍ മുന്‍കൈ എടുക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു. മോഹന്‍ലാലും ഇതേറ്റിരുന്നു. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ച് ഇരുവരും മനസ്സിലാക്കിയത്. തുടക്കത്തില്‍ ചില വിയോജിപ്പുകള്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും അവയെ എല്ലാം വിജയകരമായി തരണം ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. ഇരുകുടുംബങ്ങളുടേയും ആശീര്‍വാദത്തോടെയായിരുന്നു പേളിഷ് വിവാഹം.

   പേളിയുടെ വലിയ ആഗ്രഹം

  പേളിയുടെ വലിയ ആഗ്രഹം

  പേളിയുടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്നാണ് ഹിമാലയന്‍ യാത്രയെന്നും അത് സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് തങ്ങള്‍ ഇരുവരുമെന്ന് വ്യക്തമാക്കിയെത്തിരിക്കുകയാണ് ശ്രിനിഷ് അരവിന്ദ്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇരുവരും സജീവമായി എത്തുന്നുണ്ട്. അതിനിടയിലാണ് ശ്രീനി പേളിയെക്കുറിച്ച് വാചാലനായി എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള വിശേഷങ്ങള്‍ വൈറലായി മാറുന്നത്.

   ഹിമാലയന്‍ യാത്രയും പിറന്നാളും

  ഹിമാലയന്‍ യാത്രയും പിറന്നാളും

  വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാളില്‍ പേളിക്ക് സര്‍പ്രൈസൊരുക്കി ശ്രീനിയെത്തിയിരുന്നു. ആദ്യ പിറന്നാളായിരുന്നു കഴിഞ്ഞുപോയത്. വിവാഹ ശേഷമുള്ള ഓരോ നിമിഷവും ഇരുവരും ആസ്വദിക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. പേളിഷ്, ശ്രീനി ഫാന്‍സ് ഗ്രൂപ്പുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈ ഗ്രൂപ്പുകളിലൂടെയാണ് പല കാര്യങ്ങളും വൈറലായി മാറുന്നത്.

  വിവാഹത്തിന് ശേഷമുള്ള ആദ്യ ഫോട്ടോ ഷൂട്ട്

  വിവാഹത്തിന് ശേഷമുള്ള ആദ്യ ഫോട്ടോ ഷൂട്ട്

  വിവാഹത്തിന് ശേഷമുള്ള ആദ്യ ഫോട്ടോ ഷൂട്ടിനെക്കുറിച്ചും ഇരുവരും തുറന്നുപറഞ്ഞിരുന്നു. ഗൃഹലക്ഷ്മിക്ക് വേണ്ടിയായിരുന്നു ഇരുവരും എത്തിയത്. അതീവ ഗ്ലാമറസായാണ് പേളി എത്തിയത്. ഫോട്ടോ ഷൂട്ടില്‍ നന്ദി അറിയിച്ചും ഇവരെത്തിയിരുന്നു. ഈ ഷൂട്ടിനിടയിലെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബിഗ് ബോസിലേയും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ചായിരുന്നു ഇവരെത്തിയത്.

  ക്യാംപ് ഫയര്‍ നേരത്തെയുമുണ്ടായിരുന്നു, പക്ഷേ

  ക്യാംപ് ഫയര്‍ നേരത്തെയുമുണ്ടായിരുന്നു, പക്ഷേ

  നേരത്തേയും ക്യാംപ് ഫയറില്‍ പങ്കെടുത്തിരുന്നുവെങ്കിലും ഇത്ര സ്‌പെഷലായിരുന്നില്ല അതെന്നും ശ്രീനി കുറിച്ചിരുന്നു. ക്യാംപ് ഫയറിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു. പേളി മാണിയും ഈ യാത്ര ആസ്വദിക്കുകയാണെന്നും അതിനിടയിലെ ചിത്രവും വീഡിയോയും ശ്രീനി പങ്കുവെച്ചിരുന്നു.

  ശ്രിനിഷിന്റെ പോസ്റ്റ്

  ശ്രിനിഷ് അരവിന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

  പേളിയുടെ പോസ്റ്റ്

  പേളി മാണിയുടെ പോസ്റ്റ് കാണാം.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  Perlish couples enjoys their honeymoon, pics trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X