For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധകരുടെ സര്‍പ്രൈസില്‍ മനംനിറഞ്ഞ് പേളിഷ് ദമ്പതികള്‍! സോഷ്യല്‍ മീഡിയയില്‍ പുതിയ ചലഞ്ച്! കാണൂ

  |

  പേളിഷ് പ്രണയത്തിന് തുടക്കം മുതല്‍ത്തന്നെ മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. ബിഗ് ബോസിലുള്ളവരില്‍ പലരും പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ചെത്തിയപ്പോഴും ആരാധകര്‍ ഇവര്‍ക്കൊപ്പമായിരുന്നു. ഷിയാസുള്‍പ്പടെയുള്ള അടുത്ത സുഹൃത്തുക്കളും ഇവരെ പിന്തുണച്ചിരുന്നു. യഥാര്‍ത്ഥത്തിലുള്ള പേളി മാണി ഇങ്ങനെയല്ലെന്നും മത്സരത്തിലെ നിലനില്‍പ്പിനായുള്ള കുതന്ത്രത്തിന്റെ ഭാഗമായാണ് പ്രണയമെന്നുമൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. തുടക്കത്തില്‍ അത് താരത്തെ അലട്ടിയിരുന്നുവെങ്കിലും ശ്രീനിയുടെ പിന്തുണയില്‍ വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണോയെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി ലാലേട്ടനും പിന്തുണയ്ക്കണമെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.

  അമ്പെയ്ത് ഊഞ്ഞാലാടി ആര്‍ത്തുല്ലസിച്ച് പേളിഷ് ദമ്പതികള്‍! ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു!

  പലതവണ എലിമിനേഷനെ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും പേളി സുരക്ഷിതയായിരുന്നു. ബിഗ് ബോസിലെ വനിതാ മത്സരാര്‍ത്ഥികളില്‍ ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. ഗ്രാന്‍് ഫിനാലെ വരെയെത്തിയ വനിത കൂടിയാണ് ഈ താരം. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയായിരുന്നു ഇരുവരും വിവാഹിതരായത്. വീട്ടുകാരുടെ സമ്മതത്തോടെ നടത്തിയ വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പേളിഷ് , ശ്രീനി ഫാന്‍സ് ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. പേളിഷ് ദമ്പതികളുടെ പുതിയ വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നതും. വിവാഹ ശേഷം തനിനാടനായി മറ്റുള്ളവര്‍ക്കൊപ്പം ഇടപഴകുന്ന പേളിയേയും പേളിയുടെ വീട്ടുകാരോടൊപ്പം അവധിയാഘോഷിക്കുന്ന ശ്രിനിഷിനെയുമൊക്കെ കണ്ടിരുന്നു. ഇതിന് പിന്നാലെയായാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ പോസ്റ്റുമായി പേളിയെത്തിയത്.

  വെട്ടുകത്തി പിടിച്ച് പേളി മാണി! ശ്രിനിഷിന്റെ വീട്ടിലെ മാതൃകാ കുടുംബിനി! വീഡിയോ വൈറലാവുന്നു! കാണൂ!

  പേളിയുടെ പോസ്റ്റ്

  പേളിയുടെ പോസ്റ്റ്

  വിവാഹത്തിനിടയിലെ ചിത്രങ്ങളെല്ലാം വൈറലായി മാറിയതിന് പിന്നാലെയായാണ് പുത്തന്‍ ഫോട്ടോയുമായി പേൡയെത്തിയത്. അതീവ സുന്ദരിയായുള്ള ഫോട്ടോ ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. വെള്ളത്തിലുള്ള ഫോട്ടോയുമായെത്തിയപ്പോള്‍ സംഭവം കൊള്ളാമല്ലോയെന്നായിരുന്നു ആരാധകരുടേയും കമന്റ്. ശ്രീനിയെ അന്വേഷിച്ചെത്തിയവരും കുറവല്ലായിരുന്നു. നിങ്ങള്‍ രണ്ടുപേരെയും എന്നും ഒരുമിച്ച് കാണാനാണ് താല്‍പര്യമെന്നുമായിരുന്നു ചിലരുടെ കമന്റ്. എങ്ങനെ ഇങ്ങനെയായി എന്ന് ചോദിച്ചവരും കുറവല്ലായിരുന്നു.

   ശ്രീനിയുടെ കമന്റ്

  ശ്രീനിയുടെ കമന്റ്

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളിഷ് ദമ്പതികള്‍. വെള്ളത്തിലെ ചിത്രം പങ്കുവെച്ചെത്തിയ പേളിയെ കണ്ടതിന് പിന്നാലെയായാണ് ശ്രിനിഷും അത്തരത്തിലൊരു ഫോട്ടോയുമായി എത്തിയിട്ടുള്ളത്. മുഖത്തേക്ക് വെള്ളം ചീറ്റിച്ചുനില്‍ക്കുന്ന ശ്രീനിയേയാണ് ചിത്രത്തില്‍ കാണുന്നത്. ഫോണ്‍ അകലേക്ക് മാറ്റി എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള ചില നിമിഷങ്ങള്‍ ഉണ്ടാക്കാനായിരുന്നു ശ്രീനിയുടെ ഉപദേശം. പേളിയുടെ പോസ്റ്റ് വന്നതിന് പിന്നാലെയായാണ് ഇതാരാണ് എന്ന കമന്റുമായി ശ്രീനിയെത്തിയത്. നിങ്ങളുടെ കെട്ടിയോളല്ലേയെന്നായിരുന്നു ആരാധകരുടെ മറുപടി.

  സ്‌നേഹം സമാധാനം

  സ്‌നേഹം സമാധാനം

  എന്നും സ്‌നേഹത്തോടെയും സമാധാനത്തോടെയും ഇരിക്കാനുള്ള ഉപദേശവും പേളി നല്‍കിയിട്ടുണ്ട്. നമ്മള്‍ ലോകത്തിനെന്താണോ നല്‍കുന്നത് അതിന്റെ പരിണിത ഫലം സ്വീകരിക്കാനായി തയ്യാറായിക്കോളൂ എന്നും താരം കുറിച്ചിട്ടുണ്ട്. എന്നും എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെയെന്നും പേളി പറയുന്നുണ്ട്. പേളിയുടെ ഉപദേശത്തെക്കുറിച്ചല്ല മറിച്ച് നിങ്ങളുടെ വിശേഷങ്ങളറിയാനായാണ് തങ്ങളുടെ കാത്തിരിപ്പെന്നും എന്നും സന്തോഷത്തോടെ നിങ്ങള്‍ ജീവിക്കൂയെന്നായിരുന്നു ചിലരുടെ കമന്റ്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

  സര്‍പ്രൈസില്‍ അമ്പരന്നു

  സര്‍പ്രൈസില്‍ അമ്പരന്നു

  ആരാധക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പേളി മാണി. ബിഗ് ബോസിലേക്കെത്തിയതിന് ശേഷമാണ് പേളി മാണിയുടെ ജീവിതം തന്നെ മാറി മറിഞ്ഞത്. ബിഗ് ബോസില്‍ നിന്ന് പുറത്തേക്കെത്തിയതിന് ശേഷമാണ് ആരാധകര്‍ പേളിഷ് ടീമിനെ അഭിനന്ദിച്ചത്. ആരാധകര്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാനായി ഇരുവരുമെത്തിയിരുന്നു. അന്നും ഇവര്‍ക്ക് ആരാധകര്‍ സര്‍പ്രൈസ് നല്‍കിയിരുന്നു. ഇവരുടെ മനോഹരമായ ഫോട്ടോകള്‍ വരച്ചുള്ള ഗിഫ്റ്റാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്.

   ചിത്രങ്ങള്‍ വൈറലായി

  ചിത്രങ്ങള്‍ വൈറലായി

  വിവാഹത്തിന് ശേഷവും പേളിഷ് ദനപ്തികളുടെ വിശേഷങ്ങളെക്കുറിച്ചാണ് ആരാധകര്‍ ചിന്തിക്കുന്നത്. ഇരുവരുടേയും സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളെല്ലാം സെക്കന്റുകള്‍ കൊണ്ടാണ് തരംഗമായി മാറുന്നത്. പേളിഷ് പ്രണയത്തെ വിമര്‍ശിച്ചെത്തിയവര്‍ക്ക് ചുട്ടമറുപടി നല്‍കിയും ആരാധകരെത്തിയിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ച് ലൈവിലെത്താനുള്ള അഭ്യര്‍ത്ഥനയും ആരാധകര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പേളിഷ് ഗ്രൂപ്പിലൂടെ ലൈവ് വരാനാണ് ആരാധകരുടെ അഭ്യര്‍ത്ഥന.

  പുതിയ ചലഞ്ച്

  പുതിയ ചലഞ്ച്

  പേളിഷ് ദമ്പതികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയെന്ന ചലഞ്ചുമായും ആരാധകരെത്തിയിട്ടുണ്ട്. അതില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങള്‍ക്ക് സമ്മാനമുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് ഇത്തരത്തില്‍ പേളിക്കും ശ്രീനിക്കുമൊപ്പമുള്ള ചിത്രങ്ങളുമായി എത്തിയിട്ടുള്ളത്. വിവാഹത്തിന് ശേഷവും ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമാണ്.

  പേളിയുടെ പോസ്റ്റ് കാണാം

  പേളി മാണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

  English summary
  Perlish couples got new surprise from fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X