For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനിയോടൊപ്പമുള്ള ആദ്യ സ്വപ്‌നം സഫലീകരിച്ചുവെന്ന് പേളി! ഭാര്യയുടെ സന്തോഷം പങ്കുവെച്ച് ശ്രീനിയും!

  |

  പേളി മാണിയും ശ്രിനിഷ് അരവിന്ദും സൗഹൃദത്തിലാവാനും ആ പരിചയം വിവാഹത്തില്‍ കലാശിക്കാനും നിമിത്തമായത് ബിഗ് ബോസാണ്. പരിപാടി തുടങ്ങി ആദ്യവാരം പിന്നിടുന്നതിനിടയില്‍ത്തന്നെ പുറത്തേക്ക് പോണമെന്നാവശ്യപ്പെട്ടിരുന്നു പേളി. ബിഗ് ബോസിന്റെ നിബന്ധനകളില്‍ പലരും ഉള്‍ക്കൊള്ളാന്‍ തനിക്ക് പറ്റുന്നില്ലെന്നും എങ്ങനെയെങ്കിലും പുറത്തേക്ക് പോയാല്‍ മതിയെന്ന തോന്നലാണ് തനിക്കെന്നുമായിരുന്നു പേളി പറഞ്ഞത്. അത്തരമൊരു മാനസികാവസ്ഥയില്‍ ശക്തമായ പിന്തുണ നല്‍കി പേളിയെ മത്സരത്തിലേക്ക് തിരികയെത്തിച്ചത് ശ്രീനിയും അരിസ്‌റ്റോ സുരേഷും ചേര്‍ന്നായിരുന്നു. വളരെ പെട്ടെന്നാണ് ഈ മൂവര്‍ സംഘം അടുത്ത സുഹൃത്തുക്കളായി മാറിയത്. മത്സരത്തിന്റെ ഗതി മാറുന്നതിനിടയില്‍ അരിസ്റ്റോ സുരേഷ് ഇവരില്‍ നിന്നും അകലുകയായിരുന്നു.

  വഴക്കും തെറ്റിദ്ധാരണകളും അപ്രതീക്ഷിത ട്വിസ്റ്റുകളും രസകരമായ ടാസ്‌ക്കുകളുമൊക്കെയായാണ് ബിഗ് ബോസ് മുന്നേറിയത്. ഇതോടൊപ്പം ഇവരുടെ സൗഹൃദവും ശക്തമാവുകയായിരുന്നു. ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. മത്സരാര്‍ത്ഥികള്‍ തന്നെയായിരുന്നു ഇതേക്കുറിച്ചുള്ള സംശയം ആദ്യം പ്രകടിപ്പിച്ചത്. മത്സരത്തിലെ നിലനില്‍പ്പിനായുള്ള തന്ത്രമാണ് ഇതെന്നും തമിഴ് ബിഗ് ബോസിനെ അനുകരിക്കുകയാണ് ഇരുവരുമെന്ന തരത്തിലുമൊക്കെയുള്ള കാര്യങ്ങളായിരുന്നു പ്രചരിച്ചത്. മോഹന്‍ലാല്‍ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇരുവരും തങ്ങളുടെ തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കിയത്.

  ബിഗ് ബോസില്‍ പങ്കെടുക്കുന്നതോടെ താരങ്ങളുടെ ജീവിതവും കരിയറുമെല്ലാം മാറി മറിയുമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ തുടക്കത്തിലേ പുറത്തുവന്നിരുന്നു. ശ്രീനിയുടേയും പേളിയുടേയും കാര്യത്തില്‍ ഇത് ശരിക്കും ഫലിക്കുകയായിരുന്നു. ബിഗ് ബോസിനും അപ്പുറത്ത് ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിക്കുകയായിരുന്നു ഇരുവരും. വിവാഹ ശേഷമുള്ള സന്തോഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. പേളിഷ് പ്രമോ ഗാനം ശ്രദ്ധിക്കപ്പെട്ടതിന്‍രെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍.

  ശ്രീനിയും പേളിയും ഒരുമിച്ചെത്തിയപ്പോഴെല്ലാം ആരാധകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചെല്ലാം ഇരുവരും വ്യക്തമാക്കിയിരുന്നു. ഹണിമൂണ്‍ യാത്രയും മറ്റ് കാര്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയും ചെയ്തിരുന്നു. ശ്രീനിക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ വീഡിയോയും പേളി പങ്കുവെച്ചിരുന്നു. വീഡിയോ എഡിറ്റ് ചെയ്തതിന് പിന്നിലെ വിഷമതകളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

  പുതിയ ഗാനവുമായി തങ്ങള്‍ ഇരുവരും എത്തുന്നുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെയായാണ് ഗാനം പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടായിരുന്നു ഗാനം വൈറലായി മാറിയത്. ഗാനത്തെ ഏറ്റെടുത്തതില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചാണ് പേളിയും ശ്രീനിയും എത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും നന്ദി അറിയിച്ചിട്ടുള്ളത്.

  ആരാധകപിന്തുണയുടെ കാര്യത്തില്‍ അനുഗ്രഹീതരാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസില്‍ തുടരുന്നതിനിടയില്‍ത്തന്നെ ഇക്കാര്യം വ്യക്തമായതാണ്. അവസാനത്തെ 5 പേരിലൊരാളായാണ് ശ്രീനി പുറത്തായത്. അവസാന നിമിഷമായിരുന്നു പേളി മാണി പുറത്തായത്. എലിമിനേഷനില്‍ പല തവണ പെട്ടിരുന്നുവെങ്കിലും ആരാധകരുടെ പിന്തുണ താരത്തെ രക്ഷിക്കുകയായിരുന്നു. പേളിഷ് ,പേളി ആര്‍മി ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  ആരാധകരുടെ സ്‌നേഹത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാണ് ഇരുവരും മുന്നേറുന്നത്. തങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് ഇവര്‍ എത്തിയിട്ടുള്ളത്. മനോഹരമായ ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ വൈറലായി മാറിയതും 1 മില്യണ്‍ പേര്‍ കണ്ടതിന്റേയും സന്തോഷവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

  മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളാണ് ശ്രിനിഷ് അരവിന്ദ്. പ്രണയമെന്ന പരമ്പരയിലൂടെയാണ് അദ്ദേഹം മലയാളത്തിലേക്ക് എത്തിയത്. അമ്മുവിന്റെ അമ്മയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്ക് എത്തിയത്. തമിഴ് ചുവയോടെ മലയാളം സംസാരിച്ച ശ്രീനി വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായും അടുത്തിരുന്നു. പേളിയുമായുള്ള പ്രണയം തുടങ്ങിയപ്പോള്‍ ഇവര്‍ക്ക് ശക്തമായ പിന്തുണ നല്‍കി ഷിയാസ് ഒപ്പമുണ്ടായിരുന്നു. ഇവരുടെ വിവാഹത്തിലും താരം പങ്കെടുത്തിരുന്നു. അടുത്തിടെയായിരുന്നു ഷിയാസിന്റെ ഗൃഹപ്രവേശനം. ശ്രീനിയും പേളിയും ഷിയാസിന് സമ്മാനങ്ങളുമായി എത്തിയിരുന്നു.

  സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ ശ്രീനി വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ കാണാനും അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. തെലുങ്ക് സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഹൈദരാബാദില്‍ ഷൂട്ടിംഗ് തിരക്കുകളിലാണ് ശ്രീനി. ശ്രീനിയെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ് പേളി എത്തിയിരുന്നു.

  എന്നും ഈ സന്തോഷം നിലനിര്‍ത്താന്‍ കഴിയട്ടെയെന്നും പാര്‍ട്‌നറുടെ സന്തോഷത്തിനാണ് കൂടുതല്‍ താല്‍പര്യം നല്‍കേണ്ടതെന്നുമായിരുന്നു ആരാധകരുടെ കമന്റ്. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി വീട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്തുന്നതിനാണ് താല്‍പര്യമെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇടയ്ക്ക് ഈ ആശങ്കയെക്കുറിച്ചും പേളി പറഞ്ഞിരുന്നു.

  English summary
  Pearlish Couple Thanks Everyone, See The Facebook Post.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X