അമ്പെയ്ത് ഊഞ്ഞാലാടി ആര്‍ത്തുല്ലസിച്ച് പേളിഷ് ദമ്പതികള്‍! ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായ പേളി മാണിയും ശ്രിനിഷ് അരവിന്ദും ഹണിമൂണ്‍ ആഘോഷത്തിലാണ്. അടുത്തിടെയായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങിന് പിന്നാലെയായാണ് ഹിന്ദു രീതിയിലുള്ള ചടങ്ങുകള്‍ നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ട്രെയിലറെത്തിയത്. ബിഗ് ബോസ് മലയാള പതിപ്പില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ഈ പ്രണയം അധികം വൈകാതെ തന്നെ അവസാനിക്കുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. എന്നാല്‍ എല്ലവിധ വിമര്‍ശനങ്ങളേയും കാറ്റില്‍ പറത്തി ഇരുവരും തങ്ങളുടെ തീരുമാനവുമായി മുന്നേറുകയായിരുന്നു.
ആരാധകപിന്തുണയുടെ കാര്യത്തില്‍ പേളിയും ശ്രിനിഷും ഏറെ മുന്നിലാണ്. ബിഗ് ബോസില്‍ പ്രശ്‌നങ്ങളും വാദപ്രതിവാദങ്ങളുമൊക്കെ അരങ്ങേറുന്നതിനിടയിലും ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. അവസാനനിമിഷമാണ് പേളി പുറത്തായത്. പേളിഷ് ആര്‍മി ഗ്രൂപ്പുകള്‍ ബിഗ് ബോസിന് ശേഷവും സജീവമാണ്. പേളിഷ് വിവാഹം ഇവരും ആഘോഷിച്ചിരുന്നു. വിവാഹത്തിനിടയിലും വിമര്‍ശനവുമായെത്തിയവര്‍ക്ക് ശക്തമായ മറുപടിയായിരുന്നു ഇവര്‍ നല്‍കിയത്. വിവാഹത്തിന് ശേഷമുള്ള വിവശേഷങ്ങളെക്കുറിച്ചറിയാനായാണ് ആരാധകരുടെ കാത്തിരിപ്പ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രിനിഷാണ് പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിട്ടുള്ളത്.

കുടുംബാംഗങ്ങള്‍ക്കൊപ്പം
വീട്ടുകാര്‍ക്കൊപ്പമുള്ള പേളിഷ് ദമ്പതികളുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ശ്രിനിഷാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. പേളിയുടെ വീട്ടുകാരോടൊപ്പമുള്ള ആഘോഷത്തിനിടയിലെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അമ്മയെക്കുറിച്ചും സഹോദരിയെക്കുറിച്ചും ഡാഡിയെക്കുറിച്ചും വാചാലയായി നേരത്തെ പേളിയെത്തിയിരുന്നു. വിവാഹത്തിനിടയിലെ മനോഹരമായ നിമിഷങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അവര്‍ക്കൊപ്പമുള്ള സന്തോഷനിമിഷങ്ങളാണ് ശ്രീനി പങ്കുവെച്ചിട്ടുള്ളത്.

അമ്പെയ്തും ഊഞ്ഞാലാടിയും
പേളിയുടെ മമ്മിയേയും അനിയത്തിയേയും അമ്പെയ്യാനായി പഠിപ്പിക്കുന്ന ശ്രീനിയേയും ചിത്രത്തില്‍ കാണാം. മകളേയും ഭാര്യയേയും ഊഞ്ഞാലാട്ടുന്ന പോള്‍ മാണിയേയും ചിത്രങ്ങളില്‍ കാണുന്നുണ്ട്. തുടക്കത്തില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് മകളുടെ തീരുമാനത്തിന് സമ്മതം മൂളുകയായിരുന്നു ഇവര്‍. പപ്പ സമ്മതിച്ചേക്കുമെന്നും മമ്മി എങ്ങനെ പ്രതികരിക്കുമെന്നോര്‍ത്താണ് തന്റെ ആശങ്കയെന്നുമായിരുന്നു പേളി പറഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെ തന്നെ നമ്മള്‍ ഒരുമിക്കുമെന്നായിരുന്നു ശ്രീനി പറഞ്ഞത്.

പേളിയുടെ സന്തോഷം
അതീവ സന്തോഷത്തോടെ ആര്‍ത്തുല്ലസിക്കുന്ന പേളിയെയാണ് കാണുന്നത്. ശ്രീനിയും വീട്ടുകാരുമൊക്കെ ഒരുമിച്ചുള്ളതിന്റെ സന്തോഷമാണ് പേളിയില്‍ കാണുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ ശ്രീനിക്കൊപ്പം കാര്‍ ഡ്രൈവ് ചെയ്യുന്ന പേളിയുടെ വീഡിയോ വൈറലായിരുന്നു. പാലക്കാട്ടെത്തിയതിന് ശേഷം തനിനാടനായി പറമ്പില്‍ പണിയെടുത്തും കുട്ടികള്‍ക്കൊപ്പം കളിച്ചും പേളിയെത്തിയിരുന്നു. തനിനാടനായുള്ള പേളിയുടെ വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവം
പേളിയും ശ്രീനിയും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. വിവാഹത്തിന് ശേഷവും ഇവര്‍ക്കെതിരെയുള്ള വിമര്‍ശനം തുടരുകയാണ്. അത്തരക്കാര്‍ക്ക് ചുട്ടമറുപടിയുമായി അഭിനേത്രിയായ സ്വാസിക വേണുഗോപാല്‍ എത്തിയിരുന്നു. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹശേഷമുള്ള വിശേഷങ്ങളറിയാനായി കാത്തിരുന്നവരെല്ലാം സന്തോഷത്തിലാണ്. പേളിഷ് ദമ്പതികള്‍ തന്നെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.

എന്നും നിലനില്‍ക്കട്ടെ
സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ തരംഗമായി മാറിയത്. വിവാഹത്തിനിടയിലെ കാര്യങ്ങള്‍ മാത്രമല്ല അതിന് ശേഷമുള്ള വിശേഷങ്ങളും വൈറലായി മാറുന്നുണ്ട്. പേളിഷ് ദമ്പതികളുടെ ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെയെന്നാണ് ആരാധകര്‍ പറയുന്നത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച പിന്തുണയുമായി ഇവര്‍ മുന്നേറുന്നതാണ് തങ്ങള്‍ക്ക് കാണേണ്ടതെന്നും ആരാധകര്‍ പറയുന്നുണ്ട്.


Click it and Unblock the Notifications