താരങ്ങളും അവരുടെ ചെല്ലപ്പേരും

By Meera Balan

ലാലേട്ടന്‍, മമ്മൂക്ക, ചാക്കോച്ചന്‍ എന്താ ഇവരൊക്കെ നിങ്ങളുടേ ചേട്ടന്‍മാരാണോ അതോ അടുത്ത വീട്ടിലെ ആള്‍ക്കാരോ ബന്ധുക്കളോ? ഇങ്ങനെയൊക്കെ ചോദിയ്ക്കുന്നവരോട് ഒരു മറുപടി നല്‍കേണ്ടേ. സിനിമയിലെ താരങ്ങളെ സ്വന്തക്കാരായോ കൂട്ടുകാരായോ ചേട്ടനായോ ചേച്ചിയായോ ഒക്കെ കാണുന്ന ഒരു കൂട്ടും ആരാധകരുണ്ട്.

അവര്‍ ചിലപ്പോള്‍ മോഹന്‍ ലാലിനെ ലാലേട്ടനെന്നും മമ്മൂട്ടിയെ മമ്മൂക്കയെന്നും വിളിയ്ക്കും. മലയാളത്തില്‍ ഇത്തരം വിളികളില്‍ കാര്യങ്ങള്‍ ഒതുങ്ങുമ്പോള്‍ തൊട്ടടുത്ത് തമിഴ് നാട്ടില്‍ ഇതല്ല അവസ്ഥ

സിനിമ താരങ്ങള്‍ക്ക് വേണ്ടി അമ്പലങ്ങള്‍ പോലും പണിയുന്നവരുടെ നാട്ടില്‍ ആരാധനയും വേറിട്ട തരത്തിലാണ്. താരങ്ങള്‍ക്ക് ആരധകര്‍ തന്നെ ചെല്ലപ്പേരുകളിട്ടിട്ടുണ്ട്. തലൈവര്‍, തല, ഇളയദളപതി എന്ന് വേണ്ട എത്രയോ പേരുകകള്‍. തമിഴ് താരങ്ങളും അവര്‍ക്ക് ആരാധകര്‍ നല്‍കിയ ചെല്ലപ്പേരും അറിയാം

 തലൈവര്‍

താരങ്ങളും അവരുടെ ചെല്ലപ്പേരും

തലൈവര്‍ എ്ന്ന ചെല്ലപ്പേരിലാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ക്കിടിയില്‍ അറിയപ്പെടുന്നത്.

ഉലകനായകന്‍

താരങ്ങളും അവരുടെ ചെല്ലപ്പേരും

മലയാളത്തിന്റെ കൂടി പ്രിയാതാരാമായ കമലിനെ തമിഴ് ആരാധകര്‍ സ്‌നേഹപൂര്‍വ്വം ഉലകനായകെന്ന് വിളിച്ചു. ലോകമെമ്പാടുമുള്ള കമല്‍ ആരാധകര്‍ ആ വിളി ഏറ്റെടുത്തു

ചിയാന്‍

താരങ്ങളും അവരുടെ ചെല്ലപ്പേരും

സേതു എന്ന ചിത്രമാണ് ചിയാന്‍ എന്ന ചെല്ലപ്പേരിന് വിക്രമിനെ അര്‍ഹനാക്കിയത്

ഇളയതളപതി

താരങ്ങളും അവരുടെ ചെല്ലപ്പേരും

യുവാക്കളുടെ ഹരമായ വിജയ് തമിഴിന്റെ യംഗ് കമാന്റര്‍ അതായത് ഇളയതളപതിയാണ്.

തല

താരങ്ങളും അവരുടെ ചെല്ലപ്പേരും

അജിത്ത് എന്നല്ല തല എന്നാണ് ആരാധകര്‍ അദ്ദേഹത്തെ വിളിയ്ക്കുന്നത്

ചിമ്പു

താരങ്ങളും അവരുടെ ചെല്ലപ്പേരും

ചിലമ്പരശന്‍ എന്ന ഈ യുവ നടനെ ചിമ്പു എന്നാണ് തമിഴ് സിനിമയില്‍ അറിയപ്പെടുന്നത്. ഇതിന് പുറമെ ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍, യങ് സൂപ്പര്‍സ്റ്റാര്‍ എന്നും അറിയപ്പെടാറുണ്ട്.

 പുരട്ചി തളപതി

താരങ്ങളും അവരുടെ ചെല്ലപ്പേരും

പുരട്ചി തളപതി എന്നാണ് വിശാലിന്റെ ആരാധകര്‍ അദ്ദേഹത്തെ വിളിയ്ക്കുന്നത്

പുരട്ചി തമിഴന്‍

താരങ്ങളും അവരുടെ ചെല്ലപ്പേരും

സത്യരാജിന്റെ ആരാധകര്‍ അദ്ദേഹത്തെ പുരട്ചി തമിഴന്‍ എന്നാണ് വിളിയ്ക്കുന്നത്.

ആക്ഷന്‍ കിംഗ്

താരങ്ങളും അവരുടെ ചെല്ലപ്പേരും

ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അര്‍ജ്ജുനെ ആക്ഷന്‍ കിംഗ് എന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്.

കോമഡി സൂപ്പര്‍സ്റ്റാര്‍

താരങ്ങളും അവരുടെ ചെല്ലപ്പേരും

ഹാസ്യതാരമായ സന്താനത്തെ കോമഡി സൂ്പ്പര്‍സ്റ്റാര്‍ എന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്.

വാഗൈ പുയല്‍

താരങ്ങളും അവരുടെ ചെല്ലപ്പേരും

വൈഗൈ നദിയിലെ കാറ്റെന്നാണ് വാഗൈ പുയലിനര്‍ത്ഥം. ഹാസ്യം കൊടുങ്കാറ്റ് പോലെ തൊടുക്കുന്ന വടിവേലുവിനെ ആരാധകര്‍ മറ്റെന്ത് വിളിയ്ക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X