ദിലീപ് ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്മാര്‍! കിടു ആക്ഷന്‍ ചിത്രമാണെന്ന കാര്യത്തില്‍ സംശയമില്ല!!
2019 ന്റെ തുടക്കം തന്നെ ദിലീപിന് അനുഗ്രഹിക്കപ്പെട്ടിരുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനത്തിലെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലൂടെ ഗംഭീര പ്രകടനായിരുന്നു ജനപ്രിയന്‍ കാഴ്ച വെച്ചത്. നിലവില്‍ ശുഭരാത്രി, ജാക്ക് ഡാനിയേല്‍ എന്നീ സിനിമകളുടെ ഷൂട്ടിംഗാണ് നടന്ന് കൊണ്ടിരിക്കുന്നത്. സിനിമകളുടെ ചിത്രീകരണം ആരംഭിച്ചതോടെ സിനിമകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും സംവിധായകന്‍ എസ്എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയേല്‍. സിനിമയുടെ പിന്നണിയില്‍ വമ്പന്മാരുടെ സാന്നിധ്യമുണ്ട്. ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയിനാണ്. അതിനൊപ്പം തമിഴിലെ പ്രമുഖ ഛായാഗ്രഹകനായ ശിവകുമാര്‍ വിജയനും ചിത്രത്തിന്റെ ഭാഗമാവുകയാണ്.
വമ്പന്‍ ക്യാന്‍വാസിലൊരുക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. ഷീബു തമീന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഗോപി സുന്ദറാണ് സംഗീതം. ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമയ്ക്ക് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പ്രമുഖ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയിനാണ്.


Click it and Unblock the Notifications











