മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചില്ല! എല്ലാ രംഗവും അദ്ദേഹം സ്വന്തമായി ചെയ്തെന്ന് പീറ്റര്‍ ഹെയ്ന്‍!

Recommended Video

മമ്മൂട്ടി മധുരരാജയിൽ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മധുരരാജ. പുലിമുരുകന് ശേഷം വൈശാഖും ഉദയ് കൃഷ്ണയും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ത്തന്നെ ആരാധക പ്രതീക്ഷയും വാനോളമുയര്‍ന്നിരുന്നു. ഏപ്രില്‍ 12നാണ് മധുരരാജ തിയേറ്ററുകളിലേക്കെത്തുന്നത്. റിലീസിന് മുന്നോടിയായുള്ള പ്രമോഷണല്‍ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മമ്മൂട്ടി. സിനിമയെക്കുറിച്ചും രാജയുടെ രണ്ടാം വരവിനെക്കുറിച്ചുമൊക്കെ വാചാലനാവുകയാണ് അദ്ദേഹം. വളരെ സരസമായി ചിരിച്ച് സംസാരിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. 9 വര്‍ഷത്തിന് ശേഷമാണ് രാജ വീണ്ടും വരുന്നത്. നെല്‍സണ്‍ ഐപ്പ് നിര്‍മ്മിക്കുന്ന ചിത്രത്തിനായി 27 കോടിയാണ് മുടക്കിയത്.

മമ്മൂട്ടിയുടെ കരിയറിലെ ചെലവേറിയ ചിത്രമെന്നത് മാത്രമല്ല മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്. ഡ്യൂപ്പില്ലാതെയുള്ള ആക്ഷന്‍ രംഗങ്ങളുമായാണ് ഇത്തവണ മെഗാസ്റ്റാര്‍ എത്തുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന ് ആക്ഷനൊരുക്കിയിട്ടുള്ളത്. മുന്‍ചിത്രങ്ങളേക്കാള്‍ കഷ്ടപ്പെട്ടാണ് താന്‍ ഈ ചിത്രത്തിനായി ആക്ഷനൊരുക്കിയതെന്ന് അദ്ദേഹം പറയുന്നു. റോപ്പില്ലാതെയുള്ള ആക്ഷനായിരുന്നു. ഒരു രംഗത്തിനായിപ്പോലും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ല. 99 ശതമാനവും ലൈവായാണ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും അദ്ദേഹം പറയുന്നു. തമാശയൊക്കെ പറഞ്ഞ് വളരെ ലൈറ്റായ മനുഷ്യനാണ് പീറ്റര്‍ ഹെയ്‌നെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. പല രംഗങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ക്ഷീണത്തെക്കുറിച്ചും കഷ്ടപ്പാടിനെക്കുറിച്ചുമൊക്കെ അറിഞ്ഞത്.

Mammootty and Peter Hein

ഷൂട്ടിങ്ങിന് മുന്‍പ് തന്നെ കൃത്യമായ പരിശീലനം നടത്തിയിരുന്നു. ബുദ്ധിമുട്ടേറിയ രംഗങ്ങളില്‍പ്പോലും വിസമ്മതം പ്രകടിപ്പിക്കാതെ എന്തും ചെയ്യാന്‍ തയ്യാറാമെന്ന തരത്തിലുള്ള നിലപാടിലായിരുന്നു മമ്മൂട്ടി. മികച്ച രീതിയില്‍ത്തന്നെ ആക്ഷന്‍ കോറിയോഗ്രാഫി ചെയ്തിട്ടുണ്ടെന്നും അത് തിയേറ്ററുകളില്‍ കാണാമെന്നും പീറ്റര്‍ ഹെയ്ന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X