ഒടിയന്റെ ലൊക്കേഷനില്‍ പീറ്റര്‍ ഹെയിന്റെ കാര്‍ അഭ്യാസം! പീറ്റര്‍ ലേശം ഹെവിയാണ്, വീഡിയോ കാണാം..
Recommended Video

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ റിലീസിനൊരുങ്ങുകയാണ്. ഓരോ ദിവസം കഴിയുംതോറം സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. 141 ദിവസങ്ങളായി നടന്ന ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയിനാണ് ഒടിയന് സംഘട്ടനമൊരുക്കുന്നത്. ഒടിയനിലെ ആക്ഷന്‍ രംഗങ്ങള്‍ കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഒടിയന്റെ ലൊക്കേഷനില്‍ നിന്നും പീറ്റര്‍ ഹെയിന്‍ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. പുറത്ത് വന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഒടിയന്റെ ലൊക്കേഷനിലെ തമാശ എന്ന് പറഞ്ഞ് ഒരു കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ആയിരുന്നു സ്റ്റണ്ട് കോറിയോഗ്രാഫറായ പീറ്റര്‍ ഹെയിന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. മാരുതി സുസുക്കി ബ്രെസയാണ് പീറ്റര്‍ ഹെയിന്‍ ഡ്രിഫ്റ്റ് ചെയ്യിപ്പിക്കുന്നത്.
ഒടിയന്മാറുടെ കഥ പറയുന്ന ചിത്രം ഫാന്റസി ത്രില്ലര്‍ ഗണത്തിലാണ് ഒരുക്കുന്നത്. ഡിസംബര്‍ പതിനാലിനാണ് സിനിമയുടെ റിലീസ്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി വമ്പന്‍ താരങ്ങളാണ് സിനിമയിലുള്ളത്.


Click it and Unblock the Notifications











