മമ്മൂട്ടിയോ മോഹന്‍ലാലോ ആരാണ് കൂടുതല്‍ ഫ്ളെക്‌സിബിള്‍? പീറ്റര്‍ ഹെയിന്‍ പറയുന്ന ഉത്തരമങ്ങനെ...
Recommended Video

വിഷുവിന് മുന്നോടിയായി മമ്മൂട്ടി നായകനായിട്ടെത്തുന്ന മധുരരാജ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് വമ്പന്‍ പ്രമോഷന്‍ വര്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അതിനൊപ്പം മമ്മൂട്ടിയും മറ്റ് അണിയറ പ്രവര്‍ത്തകരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അവിടെ മമ്മൂട്ടി പറഞ്ഞ ഓരോ കാര്യങ്ങളും ആരാധകര്‍ ഏറ്റുപിടിച്ചിരുന്നു. എന്നാല്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനോട് ചോദിച്ചത് ലേശം കടുകട്ടി ചോദ്യമായിരുന്നു.
മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. അവര്‍ രണ്ട് പേര്‍ക്കുമൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യം ലഭിച്ച ആളാണ് പീറ്റര്‍ ഹെയിന്‍. പീറ്ററിന്റെ അനുഭവത്തില്‍ ആരാണ് കൂടുതല്‍ ഫെഌക്‌സിബിള്‍ എന്ന ചോദ്യമായിരുന്നു പീറ്ററിന് അഭിമുഖികരിക്കേണ്ടി വന്നത്. അതൊരു കുഴപ്പം പിടിച്ച ചോദ്യമാണെന്നും ഇത് ചോദിച്ച് നിങ്ങളെന്നെ ഒരു മൂലയ്ക്ക് എത്തിച്ചെന്നുമായിരുന്നു പീറ്റര്‍ ഹെയിന്റെ ഉത്തരം.

എല്ലാ സിനിമകള്‍ക്കും അതിലെ ആക്ഷന്‍ രംഗങ്ങള്‍ക്കും ഓരോ ആശയങ്ങളുണ്ട്. ലാല്‍ സാര്‍ അത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ മധുരരാജയില്‍ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അത് കണ്ട് ഞാനും അത്ഭുതപ്പെട്ടു. എനിക്ക് എന്താണ് വേണ്ടത് അത് അദ്ദേഹം ചെയ്തിട്ടുണ്ട്. അതിനാല്‍ മമ്മൂക്കയാണ് മികച്ചതെന്നായിരുന്നു പീറ്റര്‍ ഹെയിന്റെ ഉത്തരം. മമ്മൂട്ടി ആരാധകർ ഇത് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.
2010 ല്‍ റിലീസിനെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഉദയകൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ ഏപ്രില്‍ 12 നാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന സിനിമ ബിഗ് റിലീസായി തിയറ്ററുകളിലേക്ക് എത്തും.


Click it and Unblock the Notifications











