'വിവാഹാലോചനകൾ മുടക്കി, 22 വയസിലായിരുന്നു വിവാഹം, മോളുടെ കൂടെ പോയാൽ വൈഫാണോയെന്ന് ചോദിക്കും'; നിഷാന്ത്!

ഫാന്റത്തിലെ വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവെ' എന്ന​ ​ഗാനം മാത്രം മതി നിഷാന്ത് സാ​ഗർ എന്ന നടനെ മലയാളികൾ ഓർക്കാൻ. ഫാന്റം സിനിമയും ഈ പ്രണയ ​ഗാനവും ഹിറ്റായിരുന്ന കാലത്ത് നിഷാന്ത് സാറിനോട് പല പെൺകുട്ടികൾക്കും പ്രണയമായിരുന്നു.

ഇന്ന് ടൊവിനോയും ആസിഫ് അലിയും പൃഥ്വിരാജുമെല്ലാം പെൺകുട്ടികളുടെ മനസ് കീഴടക്കിയത് പോലെയായിരുന്നു അന്ന് നിഷാന്ത് സാ​ഗർ യൂത്തിനിടയിൽ ഉണ്ടാക്കിയ ഇംപാക്ട്. രൂപവും ശരീര പ്രകൃതിയുമെല്ലാം എല്ലാം ഒരു നോർത്ത് ഇന്ത്യന്റെതായതുകൊണ്ട് തന്നെ പലരും നിഷാന്ത് മറ്റേതോ ഭാഷയിൽ നിന്നും വന്ന നടനാണെന്ന് വരെ തെറ്റിദ്ധരിച്ചിരുന്ന കാലമുണ്ടായിരുന്നു.

നായക നടനായി തിളങ്ങാൻ സാധിച്ചില്ലെങ്കിലും വില്ലൻ, സഹനടൻ തുടങ്ങിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നിഷാന്തിന് സാധിച്ചു.

മാത്രമല്ല സണ്ണി ലിയോണിക്കൊപ്പം അഭിനയിക്കാനും കരിയറിന്റെ തുടക്കത്തിൽ തന്നെ താരത്തിന് സാധിച്ചു. നിരന്തരം സിനിമ ചെയ്യാറില്ലെങ്കിലും നടൻ ചെയ്യുന്ന സിനിമകളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ്.

Nishanth Sagar

ഫാന്റം സിനിമ ചെയ്യുമ്പോൾ വെറും ഇരുപത്തി രണ്ട് വയസ് പ്രായം മാത്രമാണ് നിഷാന്തിന് ഉണ്ടായിരുന്നുള്ളൂ. വിവാഹം കഴിഞ്ഞ ആദ്യനാളുകളിലാണ് ഫാന്റത്തിൽ അഭിനയിച്ചതും റൊമാന്റിക്ക് സോങ് ചെയ്തതും.

അ‍ഞ്ചാം ക്ലാസ് മുതലുള്ള പ്രണയമായിരുന്നു. തന്റെ കാമുകിക്ക് നിരവധി വിവാഹാലോചനകൾ വരുന്നുണ്ടെന്നും അതിൽ ഒന്ന് വളരെ സീരിയസായി വീട്ടുകാർ ആലോചിച്ച് നടത്താൻ പോവുകയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിലാണ് ഒരു വഴിയുമില്ലാതെ നിഷാന്ത് വിവാഹിതനായത്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയകഥയെ കുറിച്ചും പെട്ടെന്നുള്ള വിവാഹത്തെ കുറിച്ചും നിഷാന്ത് തുറന്ന് പറഞ്ഞു.

'വിരൽ തൊട്ടാൽ വിരിയുന്ന പെൺ പൂവേ എന്ന ഗാനം ചെയ്യുമ്പോൾ 22 വയസ് ആയിരുന്നു. ഫാന്റം ചെയ്യുന്നത് വിവാഹം കഴിഞ്ഞ ആ സമയത്തായിരുന്നു. 22 വയസിലായിരുന്നു എന്റെ വിവാഹം. പ്രേമം ആയിരുന്നു... ഒരേ പ്രായവും. അഞ്ചാം ക്ലാസിൽ തുടങ്ങിയ പ്രണയമാണ്. നേരത്തെ തോന്നിയ ഇഷ്ടം.'

'വിവാഹവും നേരത്തെ ആയിരുന്നു. പെൺകുട്ടികൾക്ക് ആ സമയത്ത് 22 വയസൊക്കെ വിവാഹപ്രായം ആയിരുന്നു. ആ സമയത്ത് അവൾക്ക് ആലോചനകൾ വന്ന് തുടങ്ങിയിരുന്നു. ഓരോ ആലോചനകൾ വരുമ്പോഴും ഞാൻ ഇടപെട്ട് മുടക്കും അങ്ങനെ പോവുകയായിരുന്നു. പക്ഷെ ഒരു ആലോചന വന്നിട്ട് ഞാൻ മുടക്കാൻ നോക്കിയിട്ട് അത് മുടങ്ങുന്നില്ല.'

Nishanth Sagar

'പുള്ളിയോട് ഞാൻ അതിൽ നിന്നും പിന്മാറാൻ പറഞ്ഞു. പക്ഷെ കേട്ടില്ല. അപ്പോൾ ഞാൻ ആ പ്രായത്തിൽ വിവാഹം കഴിക്കാൻ നിർബന്ധിതനായി. മോൾ ഇപ്പോൾ ഡിഗ്രിക്കും മകൻ ഇപ്പോൾ ആറാം ക്ലാസിലും പഠിക്കുന്നു. മോളുടെ കൂടെ പുറത്തുപോയാൽ വൈഫ് ആണോ എന്ന് പോലും ആളുകൾ ചോദിച്ചിട്ടുണ്ട്. അവൾക്ക് വരെ അത് അയ്യോ എന്ന തോന്നലുണ്ടാക്കിയെന്നും', നിഷാന്ത് പറയുന്നു.

സിനിമയിൽ വന്ന സമയത്ത് പലരും തന്റെ ശരീരം മലയാള സിനിമയ്ക്ക് യോ​ജിച്ചതല്ലെന്ന് പറയുമായിരുന്നുവെന്നും താരം വെളിപ്പെടുത്തി. ഇത്രയും ശരീരം പാടില്ല എന്നാണ് ഒട്ടുമിക്ക ആളുകളും അന്ന് എന്നോട് പറഞ്ഞിരുന്നത്.

മലയാളം ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ കുറച്ച് കവിളും വയറും വേണം എന്നൊക്കെ ആയിരുന്നു ആളുകൾ പറഞ്ഞിരുന്നതെന്നും നിഷാന്ത് ഓർക്കുന്നു. 'നല്ല സിനിമകൾ ചെയ്ത് ആളുകളിലേക്ക് എത്തണം എന്നാണ് ആഗ്രഹം. ആരും എന്നെ ഉപയോഗിക്കാത്തത് അല്ല. സിനിമയിൽ എത്തണം എന്ന ആഗ്രഹം ചെറുപ്പം മുതലെ ഉണ്ടായിരുന്നു. അത് എത്തി.'

'പക്ഷെ പിന്നെ അറിവില്ലായ്മയും ഉഴപ്പും ഒക്കെയാണ് നിലനിന്ന് പോകാതിരിക്കാൻ കാരണമെന്നും', നടൻ പറയുന്നു. അണ്ടർറേറ്റഡ് മലയാള നടന്മാരുടെ ലിസ്റ്റിലാണ് നിഷാന്തിനെ സിനിമാപ്രേമികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

More from Filmibeat

Read more about: nishanth sagar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X