'കൃപാസനത്തിന്റെ ഭയങ്കര ഭക്തയാണ് ഞാൻ... നല്ല വിശ്വാസമാണ്, ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുണ്ട്'; ആശ!

സിനിമയിലൂടേയും സീരിയലുകളിലൂടേയും പരസ്യ ചിത്രങ്ങളിലൂടേയുമെല്ലാം പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ആശ അരവിന്ദ്. മിനി സ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങുന്ന ആശയെ സിനിമയിലൂടെയല്ല ആളുകൾ കൂടുതൽ അറിഞ്ഞത് പരസ്യ ചിത്രങ്ങളിലൂടെയാണ്. സാക്ഷാൽ എം.എസ് ധോണിക്കൊപ്പവും ഇന്ത്യൻ സിനിമയുടെ ബി​ഗ് ബി അമിതാഭ് ബച്ചനൊപ്പവും വരെ ആശ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

അരികെ എന്ന ചിത്രത്തിലൂടെ 2012ലാണ് ആശയുടെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ഫ്രൈഡെ, അന്നയും റസൂലും, ലോക്പാല്‍, വേഗം, കുമ്പസാരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, പുള്ളിക്കാരന്‍ സ്റ്റാറാ, മേരാ നാം ഷാജി, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്ത നടിയാണ് ആശ.

 Asha Aravind

നടിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ അജു വർ​ഗീസിന്റെ ഫീനിക്സാണ്. ഒടിടി പ്ലാറ്റ്ഫോമിൽ അടുത്തിടെ സ്ട്രീം ചെയ്ത് തുടങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഒരു കന്യാസ്ത്രിയുടെ വേഷത്തിലാണ് ഫീനിക്സിൽ ആശ അഭിനയിച്ചത്. അതിന് മുമ്പ് സന്തോഷം, ലളിതം സുന്ദരം എന്നീ സിനിമകളിൽ ആശ ചെയ്ത കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ ആശയുടെ ഏറ്റവും പുതിയ വീഡിയോയും അതിൽ താരം പറഞ്ഞ ചില കാര്യങ്ങളുമാണ് വൈറലാകുന്നത്. ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തെ കുറിച്ചും അവിടെ നിന്നും തനിക്കുണ്ടായ അനുഭവങ്ങളും ആശ അരവിന്ദ് വീഡിയോയിൽ പങ്കുവെച്ചു. 'പതിനെട്ട് വർഷമായി ഒമാനിലാണ്.'

'മോളുടെ പഠിത്തം കരണമിപ്പോൾ നാട്ടിലുണ്ട്. എങ്കിലും കുറച്ച് അവധി കിട്ടിയാൽ ഒമാനിലേക്ക് പോകും. ഈ പോയി വരവൊക്കെ നല്ല ബുദ്ധിമുട്ടാണ്. അല്ലാത്ത സമയത്ത് മോൾക്ക് സ്‌കൂൾ ഉള്ളതുകൊണ്ട് നല്ല തിരക്കായിരിക്കും. ഞാൻ മുമ്പ് ജോലി ചെയ്യുന്നുണ്ടായിരുന്നു... ഇപ്പോൾ ഇല്ല. രണ്ട് മൂന്ന് സിനിമ ഇറങ്ങാനുണ്ട്. ഡോ.ഗംഗാധരൻ സാറിന്റെ ഒരു ബയോപിക് ഇറങ്ങാനുണ്ട്. ഫീനിക്സ് ഇറങ്ങി. ന്യൂ ഇയറായിട്ട് കുറച്ചുകൂടി ഡിസിപ്ലിനായിട്ട് കാര്യങ്ങൾ ചെയ്യണമെന്നുണ്ട്.'

'അല്ലാതെ പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും ഇല്ല. ഞാൻ വളരെ ഹോംലി ആയിട്ടുള്ള ഒരാളാണ്. ഇത്രയും നാളും ഡിസിപ്ലിനൊക്കെ ഉണ്ടായിരുന്നു. എന്നാലും കൃത്യസമയത്ത് എഴുന്നേൽക്കണം എല്ലാ വർക്കുകളും ചെയ്യണം അങ്ങിനെ ഒരു ഡിസിപ്ലിനാണ് ഉണ്ടാക്കേണ്ടത്.'

 Asha Aravind

'പിന്നെ എല്ലാവർക്കും നന്മ വരാൻ പ്രാർത്ഥിക്കും. അതാണ് മെയിൻ. ഞാൻ ഭയങ്കര ദൈവ വിശ്വാസിയാണ്. മദർ മേരിയാണ് ഇഷ്ടപ്പെട്ട ദൈവം. പള്ളിയിൽ പോകാറുണ്ട് ഞാൻ. കൃപാസനത്തിന്റെ ഭയങ്കര ഭക്തയാണ് ഞാൻ. എനിക്ക് നല്ല വിശ്വാസമാണ്. എനിക്ക് നല്ലതാണെന്ന് തോന്നി. ഞാൻ അവിടുത്തെ ഒരാളെപോലെയാണ് അവിടെ ചെല്ലുമ്പോൾ. എന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുണ്ട്.'

'ഏറ്റവും വലിയ അത്ഭുതം പ്രളയശേഷം ജാലകന്യക എന്ന സിനിമയാണ്. അത് എനിക്ക് അവിടെ പ്രാർത്ഥിച്ച് കിട്ടിയതാണ്. ആ സിനിമയുടെ പോസ്റ്ററിന് കൃപാസനത്തിലെ മാതാവുമായിട്ട് ഒരുപാട് സാമ്യമുണ്ട്. അത് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതാണ്. ഞാൻ പണ്ടേ സ്പിരിച്ച്വലി സ്ട്രോങ്ങായ ആളാണ്. ചെറുപ്പം മുതലേ അങ്ങനെ തന്നെയാണ്.'

'ഞാൻ ഇതിന്റെ കൂടെ യോഗയൊക്കെ ചെയ്യാറുണ്ട്. എല്ലാ മതങ്ങളെയും റെസ്‌പെക്ട് ചെയ്യുകയും സ്നേഹിക്കുകയും ചെയുന്നുണ്ട്', എന്നാണ് ആശ അരവിന്ദ് പറഞ്ഞത്. മുമ്പൊരിക്കൽ കൃപാസനത്തെ കുറിച്ചും അവിടെ നിന്നും തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ചും സംസാരിച്ചതിന്റെ പേരിൽ സീരിയൽ-സിനിമ താരം ധന്യ മേരി വർ​ഗീസ് ഏറെനാൾ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് കൃപാസനത്തെ കുറിച്ച് സംസാരിച്ച് നടി ആശ രം​ഗത്തെത്തിയിരിക്കുന്നത്.

More from Filmibeat

Read more about: asha aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X