'റോബിന്റെ തലയിൽ ബ്രെയിൻ ട്യൂമറില്ല... എല്ലാം ഉടായിപ്പാണ്, അവനുള്ളത് എല്ലാവർക്കും വരാറുള്ള മുഴ'; ശാലു പേയാട്!
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർത്ഥിയായി എത്തി താരമായ വ്യക്തിയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ റോബിൻ രാധാകൃഷ്ണൻ. ഉദ്‌ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിൻ സ്ഥിര സാന്നിധ്യമാണ്. അടുത്തിടെ ആരതി പൊടിയുമായി റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
റോബിനും ആരതി പൊടിയും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കപ്പിളാണ്. എഴുപത് ദിവസത്തോളം ബിഗ് ബോസ് ഷോയിൽ നിന്ന ശേഷമാണ് സഹമത്സരാർത്ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്തായത്.
സീസൺ ഫൈവ് വരെയുള്ള കണക്കുകൾ എടുത്ത് നോക്കിയാൽ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച മത്സരാർത്ഥിയും റോബിനാണ്. അഭിനയമോഹമാണ് ബിഗ് ബോസിലേക്ക് റോബിനെ എത്തിച്ചത്.
സീസൺ ഫോറിൽ ഒരു ടാസ്ക്ക് പോലും കളിച്ച് ജയിക്കാൻ റോബിന് സാധിച്ചിരുന്നില്ലെങ്കിലും ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നില്ല. റോബിനോടുള്ള സൗഹൃദം കൊണ്ട് കൂടിയാണ് ദിൽഷ പ്രസന്നൻ വിജയിയായതെന്നും പ്രേക്ഷകർക്കിടയിൽ ഒരു സംസാരമുണ്ട്.

ബിഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷം റോബിൻ നടത്തിയ ചില വെളിപ്പെടുത്തലുകൾ എല്ലാവരേയും അമ്പരപ്പിച്ചിരുന്നു. ബിഗ് ബോസ് ഹൗസില്‍ വെച്ച് റോബിന് അസുഖമുണ്ട് എന്നൊരു സംസാരം ഉണ്ടായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ താന്‍ എംആര്‍ഐ സ്‌കാനിങ് എടുക്കാറുണ്ടെന്നും ഷോയ്ക്ക് അകത്ത് വെച്ച് താരം പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്താണ് തന്റെ രോഗമെന്ന് അന്നൊന്നും പറഞ്ഞിരുന്നില്ല.
ഷോയിൽ നിന്ന് പുറത്ത് വന്ന് മാസങ്ങൾക്ക് ശേഷമാണ് തനിക്ക് ബോണ്‍ ട്യൂമറാണെന്ന് താരം വെളിപ്പെടുത്തിയത്. 'മരുന്ന് കഴിച്ചിട്ടും ഉറങ്ങിയിട്ടും മാറാത്ത കടുത്ത തലവേദന വന്നാല്‍ എങ്ങനെയിരിക്കും...? അതെല്ലാം സഹിക്കുന്ന ആളാണ് ഞാന്‍. എനിക്ക് ബോണ്‍ ട്യൂമറാണ്. രണ്ട് വര്‍ഷമായി ഞാന്‍ ആ അസുഖത്തെ നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്.'
'തലയുടെ വലത് ഭാഗത്ത് വലിയൊരു മുഴയുണ്ട്. അത് പുറത്തേക്ക് വളരുകയാണ്. അകത്തോട്ട് പോയാല്‍ പ്രശ്‌നമാണ്. തലച്ചോറിനെ രോഗം ബാധിയ്ക്കുന്നുണ്ടോയെന്ന് എല്ലാ വര്‍ഷവും ഞാന്‍ സ്‌കാനിങ് ചെയ്ത് നോക്കാറുണ്ട്. പക്ഷെ ഇതൊന്നും എന്നെ തളര്‍ത്തുന്നില്ല. ഞാന്‍ മുന്നോട്ട് പോകുക തന്നെയാണ് ചെയ്യുന്നത്. ജീവിതത്തില്‍ ചിരിച്ച് കളിച്ചിട്ടുള്ളതിനെക്കാള്‍ കൂടുതല്‍ കരഞ്ഞിട്ടുള്ള ആളാണ് ഞാന്‍', എന്നാണ് അസുഖത്തെ കുറിച്ച് വെളിപ്പെടുത്തി റോബിൻ അന്ന് പറഞ്ഞത്.
എന്നാൽ റോബിന്റെ തലയിൽ ബ്രെയിൻ ട്യൂമറില്ലെന്നും എല്ലാം സിംപതിക്ക് വേണ്ടിയുള്ള ഉടായിപ്പാണെന്നും പറയുകയാണ് റോബിന്റെ സുഹൃത്തായിരുന്ന ശാലു പേയാട്.

'തലയിൽ ബ്രെയിൻ ട്യൂമറുണ്ടെന്ന് അവൻ പറഞ്ഞത് തന്നെ ഉടായിപ്പാണ്. തലയിൽ ബ്രെയിൻ ട്യൂമറില്ല. അവന്റെ തലയിലുള്ള മുഴ ഒരുവിധപ്പെട്ട എല്ലാ ആളുകളുടെയും തലയിൽ ഉള്ളതാണ്. അതിന് വലിയ വളർച്ചയില്ല. അന്ന് അഭിമുഖത്തിൽ വീണയ്ക്ക് മുഴ കാണിച്ച് കൊടുത്തത് പോലും നേരത്തെയുള്ള പ്ലാനിങിന്റെ ഭാഗമാണ്. അങ്ങനെ അല്ലെങ്കിൽ അല്ലെന്ന് വീണ പറയട്ടെ.'
'ആ മുഴയ്ക്ക് മരുന്നിന്റെ ആവശ്യം പോലുമില്ല. ബ്രെയിൻ ട്യൂമറാണെന്ന് റോബിൻ ചുമ്മാ തള്ളി മറിച്ചതാണ്... ആളുകളുടെ സിംപതി കിട്ടാൻ വേണ്ടി', ശാലു പേയാട് പറഞ്ഞു. അടുത്തിടെയാണ് റോബിനും ശാലു പേയാടും പിരിഞ്ഞത്. ഇരുവരും തമ്മിലുള്ള വഴക്ക് മൂലം കാര്യങ്ങൾ പോലീസ് കേസിലേക്ക് വരെ എത്തിയിരുന്നു.
സീസൺ ഫോറിന് ശേഷം റോബിൻ സീസൺ ഫൈവിൽ ചലഞ്ചറായി വന്നിരുന്നു. എന്നാൽ അനുവദിച്ച സമയം പൂർത്തിയാകും മുമ്പ് ഹൗസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് മത്സരാർത്ഥികളെ തമ്മിൽ തല്ലിക്കാൻ നോക്കിയതിനാൽ ബിഗ് ബോസ് പുറത്താക്കി.


Click it and Unblock the Notifications