»   » നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

Written By:
Subscribe to Filmibeat Malayalam

2016 ജനുവരി 25 ന് കല്‍പന മലയാള സിനിമാ ലോകത്തെ വിട്ട് പിരിഞ്ഞു. പ്രശസ്ത നാടക ആര്‍ട്ടിസ്റ്റുകളായ ചവറ വിപി നായരുടയെും വിജയ ലക്ഷ്മിയുടെയും അഞ്ച് മക്കളില്‍ ഒരാള്‍. ചെറുപ്പം മുതലേ ഒന്നിനെയും കൂസാതെ നടന്നിരുന്ന കല്‍പന ശാരീരികാസ്വസ്ഥതകളെയും ശ്രദ്ധിച്ചിരുന്നതേയില്ല. ഷൂട്ടിങും തിരക്കുകളുമായി മറ്റുള്ളവരെ ചിരിപ്പിച്ച് നടക്കുകയായിരുന്നു.

കല്‍പനയെ യാത്ര അയക്കാന്‍ എല്ലാവരും വന്നു, ചിലരെ കണ്ടില്ല...

മലയാള സിനിമയെ സംബന്ധിച്ച് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയുടെ വേര്‍പാട് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്. ജഗതി ശ്രീകുമാറും, കുതിരവട്ടം പപ്പും, മാള അരവിന്ദനുമൊക്കെ ഹാസ്യ രാജാക്കന്മാരായി നിറഞ്ഞു നിന്ന കാലത്ത് അവരോടൊക്കെ മത്സരിച്ചാണ് കല്‍പന ഹാസ്യ രാജ്ഞിയായി നിന്നത്. വെറുമൊരു ഹാസ്യ കഥാപാത്രമായി ഒതുങ്ങി നില്‍ക്കാതെ പില്‍ക്കാലത്ത് തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തില്‍ അഭിനിച്ച് ദേശീയ പുരസ്‌കാരം വരെ നേടി.

അവസരങ്ങളെല്ലാം ഞാന്‍ തട്ടിയെടുത്തിട്ടും ഇച്ചേച്ചിയ്ക്ക് പരിഭവമില്ലായിരുന്നു: ഉര്‍വശി

20 ാം വയസ്സില്‍ മൂത്ത സഹോദരി കലാരഞ്ജിനിയ്ക്ക് വന്ന വേഷത്തിന് പകരക്കാരിയായിട്ടാണ് അഭിനയ രംഗത്തേക്ക് കല്‍പന എത്തുന്നത്. കെ ഭാഗ്യരാജിന്റെ നായികയായി ചിന്ന വീട് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട്. സിനിമ ബ്ലോക്ബസ്റ്റര്‍ ഹിറ്റായെങ്കിലും പിന്നീട് നായിക നിരയില്‍ കല്‍പന അധികം നിന്നില്ല. തനിക്ക് കംഫര്‍ട്ടബിള്‍ എന്ന് തോന്നിയ ഹാസ്യ നിരയിലേക്ക് മനപൂര്‍വ്വമോ അല്ലാതെയോ മാറുകയായിരുന്നു.

അറം പറ്റിയ കല്‍പനയുടെ തമാശ; ഷാജി കൈലാസ് പറയുന്നു

തമിഴകത്ത് വീണ്ടും കമല്‍ ഹസന്റെ നായികയായി എത്തി. സതി ലീലാവതി എന്ന ചിത്രത്തിലൂടെ. പക്ഷെ മലയാളത്തില്‍ അപ്പോഴും കല്‍പന ഹാസ്യ നായിക മാത്രമായിരുന്നു. ജഗതി ശ്രീകുമാറിന്റെ സ്റ്റാര്‍ഡത്തിനൊപ്പത്തിനൊപ്പമായിരുന്നു മലയാളത്തില്‍ കല്‍പനയുടെ പ്രകടനം. പ്രേക്ഷകരെ ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ ചാര്‍ലി എന്ന ചിത്രത്തിലൂടെ ഒരു നൊമ്പരം ബാക്കിയാക്കി കല്‍പന മാഞ്ഞു. ഇവിടെയിതാ നിങ്ങള്‍ കണ്ടിരിക്കാന്‍ സാധത്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍.

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

സഹോദരിമാരായ കലാരഞ്ജിനിയ്ക്കും ഉര്‍വശിയ്ക്കുമൊപ്പം

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

കല്‍പനയുടെ വിവാഹ വേളയില്‍ സഹോദരിമാര്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോ

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

ഒരു പഴയ ചിത്രം കൂടെ. കല്‍പനയുടെ മുഖത്തെ ഗൗരവ ഭാവം ശ്രദ്ധിച്ചോ. ആ ഗൗരവവും പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

ഉര്‍വശിയ്‌ക്കൊപ്പം വേദിയില്‍ ഡാന്‍സ് അവതരിപ്പിയ്ക്കുന്നു

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

ആദ്യ ചിത്രമായ ചിന്നവീടിന്റെ ലൊക്കേഷനില്‍ നിന്നൊരു ചിത്രം

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

കുട്ടി കാവ്യ മാധവനെ മടിയിലിരുത്തി കല്‍പന

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

മകള്‍ ശ്രീമയിക്കൊപ്പം ഒരു ചിത്രം

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

കല്‍പനയും ഉര്‍വശിയുമൊക്കെ ഒന്നിച്ചഭിനയിച്ച പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന്

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

ജഗതി ശ്രീകുമാറിന്റെ കൂടെ ഏറ്റവും അധിക അഭിനയിച്ച അഭിനേത്രിയാണ് കല്‍പന.

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

കല്‍പനയുടെ ഭര്‍ത്താവായിരുന്ന അനിലിനൊപ്പം. 2012 ല്‍ ഇരുവരും വിവാഹ മോചിതരായി

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

മറ്റൊരു പഴയകാല ചിത്രം കൂടെ

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

തന്മയത്വത്തോടെ വളരെ ലാളിത്യം നിറഞ്ഞ അഭിനയമാണ് കല്‍പന പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. അതാണ് നടിയെ പ്രിയങ്കരിയാക്കിയതും

നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കല്‍പനയുടെ ചില ഫോട്ടോകള്‍ ഇതാ...

ഹാസ്യമായാലും ഗൗരവ വേഷമായാലും തനിക്ക് കഴിയുമെന്ന് കല്‍പന തെളിയിച്ചതാണ്

English summary
Kalpana, the National Award winning actress, left this world on 25th January, 2016. The sudden demise of the super-talented actress has surely been a huge shock to her fans and the movie industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam