»   » മലയാള സിനിമാ നടന്‍മാരും കുടുംബവും

മലയാള സിനിമാ നടന്‍മാരും കുടുംബവും

Posted By:
Subscribe to Filmibeat Malayalam

ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം കുടുംബം തന്നെയാണ്. സെലിബ്രിറ്റികളുടെ ജീവിതത്തിലായാലും പ്രധാനം കുടുംബം തന്നെയാണ്. കുടുംബ ജീവിതത്തിലെ പാളിച്ചകള്‍ കൊണ്ട് സിനിമയോട് തന്നെ വിട പറയേണ്ടി വന്ന ഒരുപാട് നായികമാരും നായകന്‍മാരും നമുക്കുണ്ട്.

സൂപ്പര്‍താര പദവികള്‍ക്കിടയിലും കുടുംബത്തിനും കുടംബജീവിതത്തിനും വലിയ പ്രാധാന്യം കല്‍പ്പിയ്ക്കുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട പല നടന്‍മാരും. സുഖത്തിലും സന്തോഷത്തിലും താങ്ങായി ഒപ്പം നില്‍ക്കുന്ന കുടുംബം തന്നെയാണ് ഇവരുടെ വിജയത്തിന്റെ രഹസ്യവും. ഇതാ ചില താരകുടുംബങ്ങള്‍

മലയാള നടന്‍മാരും കുടുംബവും

നടന വിസ്മയം കൊണ്ട് ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച വ്യക്തിത്വം മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന്‍. തമിഴ് സിനിമാ നിര്‍മ്മാതാവായ കെ ബാലാജിയുടെ മകള്‍ സുചിത്രയെയാണ് മോഹന്‍ലാല്‍ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് മക്കള്‍; പ്രണവ് മോഹന്‍ലാലും വിസ്മയ മോഹന്‍ലാലും

മലയാള നടന്‍മാരും കുടുംബവും

മമ്മൂട്ടി വിവാഹം കഴിച്ചത് സുല്‍ഫത്ത് കുട്ടിയെയാണ്. മകള്‍ സുറുമി. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലെ യുവ നടന്‍മാരില്‍ പ്രമുഖനാണ് ദുല്‍ഖര്‍ സല്‍മാന്‍.

മലയാള നടന്‍മാരും കുടുംബവും

നടി പാര്‍വ്വതിയെയാണ് ജയറാം വിവാഹം കഴിച്ചത്. കാളിദാസനും മാളവികയുമാണ് ഇവരുടെ മക്കള്‍. കാളിദാസന്‍ മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും കാളിദാസന്‍ നേടിയിട്ടുണ്ട്.

മലയാള നടന്‍മാരും കുടുംബവും

മലയാളത്തിന്റെ പ്രിയപ്പെട്ട നായിക മഞ്ജു വാര്യരെയാണ് ദിലീപ് വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്കൊരു മകളുണ്ട് മീനാക്ഷി.

മലയാള നടന്‍മാരും കുടുംബവും

ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപിയ്ക്ക് കുടുംബം ഏറെ പ്രിയപ്പെട്ടതാണ്.അന്തരിച്ച സിനിമാ നടി ആറന്മുള പൊന്നമ്മയുടെ ചെറുമകള്‍ രാധികയെയാണ് സുരേഷ് ഗോപി വിവാഹം കഴിച്ചത്. ലക്ഷ്മി( മരിച്ചു), ഗോകുല്‍, ഭാഗ്യ, ഭാവ്‌ന, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കള്‍

മലയാള നടന്‍മാരും കുടുംബവും

റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയും . 2005 ഏപ്രില്‍ 2 നാണ് ഇവര്‍ വിവാഹിതരായത്

മലയാള നടന്‍മാരും കുടുംബവും

താരകുടുംബമാണ് പൃഥ്വിരാജിന്റേത്. ബിബിസി റിപ്പോര്‍ട്ടര്‍ സുപ്രിയ മേനോനാണ് പൃഥ്വിരാജിന്റെ ഭാര്യ. അച്ഛന്‍ സുകുമാരന്‍ (അന്തരിച്ചു), അമ്മ മല്ലിക സുകുമാരന്‍, സഹോദരന്‍ ഇന്ദ്രജിത്ത്, ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍

മലയാള നടന്‍മാരും കുടുംബവും

നടന്‍ ശ്രീനിവാസന്റെ മകനാണ് വിനീത് ശ്രീനിവാസന്‍. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ കാമുകിയായ ദിവ്യ നാരായണനെ വിനീത് വിവാഹം കഴിച്ചു.

മലയാള നടന്‍മാരും കുടുംബവും

യുഎസില്‍ സോഫ്ട് വെയര്‍ എഞ്ചിനീയറായ അഖില്‍ ജയരാജിനെയാണ് സംവൃത വിവാഹം കഴിച്ചത്.

മലയാള നടന്‍മാരും കുടുംബവും

കാവ്യാ മാധവനും അമ്മയും അച്ഛനും സഹോദരന്‍ മിഥുനും

English summary
Almost all the stars who have reached the brim of their success, owe to their family in a way or other. Stars like Mohanlal, Mammootty, Jayaram, Dileep, Suresh Gopi, Prithviraj and many others give all the credit to their family and their support for all that the stars have achieved in their career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam