»   » മലയാളം മറക്കാത്ത ചില പ്രണയ ചിത്രങ്ങള്‍

മലയാളം മറക്കാത്ത ചില പ്രണയ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

പ്രണയത്തെ വിഷയമാക്കാത്ത സിനിമകള്‍ കുറവാണ്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഒട്ടേറെ പ്രണയചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. മലയാളത്തിലും അത്തരം പ്രണയ ചിത്രങ്ങള്‍ കുറവല്ല. ക്യാംപസുകളുടേയും, യുവാക്കളുടേയും ഹരമായി മാറിയ ഒരുപിടി നല്ല ചിത്രങ്ങള്‍, പ്രണയ ജോഡികള്‍. മോഹന്‍ ലാല്‍ -ഉര്‍വശി, മമ്മൂട്ടി -ശോഭന, വിനീത്-മോനിഷ, കുഞ്ചാക്കോ ബോബന്‍-ശാലിനി, പൃഥ്വിരാജ്-സംവൃത എന്നിങ്ങനെ എത്രയേറെ പ്രണയജോഡികള്‍ മലയാളത്തിനുണ്ട്.

ഇന്നും റൊമാന്‍റിക് ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. നാട്ടുവഴികളിലേയും കൊളെജ് ഇടനാഴികളിലേയും പ്രണയം പിന്നീട് ഇന്റര്‍നെറ്റിലേയ്ക്കും മറ്റും കൂട് മാറിയപ്പോള്‍ സിനിമയിലും പ്രണയത്തിന് മാറ്റം സംഭവിച്ചു. എന്നിരുന്നാലും നല്ല പ്രണയചിത്രങ്ങള്‍ എന്നും മലയാളി ഇരു കൈനീട്ടി സ്വീകരിച്ചിട്ടുണ്ട്. ഒരു പാട് രാത്രികളില്‍ നിങ്ങളെ കരയിപ്പിച്ച, നിങ്ങളുടെ മനസ്സില്‍ പ്രണയം നിറച്ച ചില ചിത്രങ്ങള്‍ ഇതാ...

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

മലായളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമാണ് തൂവാനത്തുമ്പികള്‍. പത്മാരാജന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, സുമലത, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. തൂവാനത്തുമ്പികളിലെ ക്ളാരയും ജയകൃഷ്ണനും ഇന്നത്തെ യുവതലമുറയുടെയും റൊമാന്റിക് ഐക്കണ്‍ തന്നെയാണ്.

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

ഉലകനായകന്‍ കമല്‍ഹാസനും സെറീന വഹാബും തകര്‍ത്തഭിനയിച്ച ചിത്രമാണ് മദനോത്സവം. ദുരന്ത പൂര്‍ണമായ അവസാനമായിരുന്നു ചിത്രമെങ്കിലും മലയാളത്തിലെ മികച്ച റൊമാന്റിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും ഈ ചിത്രം ഓര്‍ക്കപ്പെടുന്നു.

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച് ഒടുവില്‍ മനസില്‍ ഒത്തിരി വേദന തന്ന് പോയ വിഷ്ണു എന്ന കഥാപത്രത്തെ ഓര്‍മ്മയില്ലേ? മോഹന്‍ലാലും -രജ്ഞിനിയും അഭിനയിച്ച ഈ ചിത്രം മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നാണ്. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധായകന്‍

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

മോഹന്‍ലാലും ശാരിയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രം മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നാണ്

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറഞ്ഞ് പ്രേക്ഷകരെ വേദനിപ്പിച്ച നല്ല പ്രണയ ചിത്രമായിരുന്നു ദേവരാഗം. ഭരതന്‍ ചിത്രങ്ങളില്‍ മികച്ച ഒന്നായിരുന്നു ദേവരാഗം. ശ്രീദേവിയും അരവിന്ദ് സ്വാമിയുമായിരുന്നു ചിത്രത്തിലെ പ്രണയജോഡികള്‍. മനോഹരമായ ഗാനങ്ങള്‍ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

മഞ്ജു വാര്യരും ദിവീപും ആദ്യമായി ഒന്നിച്ചഭിനിയിച്ച ചിത്രം. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇവര്‍ പ്രണയത്തിലാകുന്നത്.

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

മഞ്ജുവും ദിലീപും രണ്ടാമത് നായികാ നായകന്‍ മാരായി അഭിനയിച്ച ചിത്രം. നല്ല പ്രണയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

ഒരു പ്രണയ കാലത്തിന്റെ കഥ പറഞ്ഞ ചിത്രം. ഒട്ടേറെ റൊമാന്റിക് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ മഞ്ജുവിന്റെ മറ്റൊരു പ്രണയ ചിത്രം. ജയറാമായിരുന്നു ചിത്രത്തില്‍ നായകന്‍. ബിജു മേനോനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചു.

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

പ്രിയദര്‍ശന്റെ മറ്റൊരു പ്രണയ ചിത്രം. ശോഭനയും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍. പ്രണയവും കോമഡിയും ഇടകലര്‍ന്ന നല്ലൊരു ചിത്രമായിരുന്നു തേന്മാവിന്‍ കൊമ്പത്ത്.

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

നവ്യയും പൃഥ്വിയും ആദ്യമായി ഒന്നിച്ചഭിനയിച്ച രജ്ഞിത്ത് ചിത്രം. പ്രണയവും, ദൈവീകതയുമെല്ലാം ഇടകലര്‍ത്തിയ ഈ ചിത്രത്തിലെ അഭിനയത്തിന് നവ്യയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

കുഞ്ചാക്കോ ബോബനും പ്രീതി ഝന്‍ഗിയാനിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. ചിത്രത്തിലെ വിനീതിന്റെ വില്ലന്‍ കഥാപാത്രം എക്കാലവും ഓര്‍ക്കപ്പെടുന്നതാണ്. ഒരിയ്ക്കലും അവസാനിയ്ക്കാത്ത ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്‌നേഹമാണ് സിനിമ പ്രമേയമാക്കിത്. മോനോഹരമായ ഗാനങ്ങള്‍ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

അനിയത്തിപ്രാവ് അക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു. കുഞ്ചാക്കോയുടെ ആദ്യ ചിത്രം. ഫാസില്‍ സംവിധാനം ചെയ്ത് ഈ ചിത്രത്തില്‍ ശാലിനിയായിരുന്നു നായിക. ശാലിനി -കുഞ്ചാക്കോ ബോബന്‍ താര ജോഡികള്‍ പിറവിയെടുക്കുന്നതിനും ചിത്രം കാരണമായി. മലായളത്തിലെ മികച്ച പ്രണയ ജോഡികളാണ് കുഞ്ചാക്കോയും ശാലിനിയും

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും കഥ പറഞ്ഞ ചിത്രം. ശാലിനി, ജോമോള്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തില്‍ നല്ലൊരു പ്രണയ ചിത്രം ഉണ്ടാകുന്നത്. സിദ്ധീഖ് സംവിധാനം ചെയ്ത് ഈ ചിത്രത്തില്‍ നയന്‍ താരയും , ദിലീപുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. മിത്ര കുര്യനും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

റൊമാന്റിക് ചിത്രങ്ങളുടെ പട്ടികയില്‍ അടുത്തകാലത്ത് പുറത്തിറങ്ങിയ തട്ടത്തിന്‍മറയത്ത് എന്ന ചിത്രവും സ്ഥാനം നേടി. വിനീത് ശ്രീനിമാസനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. നിവിന്‍ പോളിയും ഇഷ തല്‍വാറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

English summary
Romantic movies have great influence on people especially the younger generation. After the release of Aniyathipravu, many young people eloped with their loved ones. When Niram was released many friendships turned into a relationship.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam