മഞ്ജുവിനെ പോലെ തന്നെ ജ്യോതികയും; പുത്തന്‍ മേക്കോവര്‍ കാണൂ

By Aswathi

രണ്ടാം വരവില്‍ പുത്തന്‍ മേക്കോവര്‍ നടത്തിയാണ് മഞ്ജു വാര്യര്‍ ആദ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മഞ്ജുവിന്റെ അതേ വഴിയിലാണ് ജ്യോതികയും. എട്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരുമ്പോള്‍ ജ്യോതികയും പുതിയ ലുക്ക് സ്വീകരിച്ചു.

മഞ്ജു വാര്യര്‍ തിരിച്ചുവന്ന ഹൗ ഓള്‍ഡ് ആര്‍യുവിന്റെ റീമേക്കായ 36 വതിനിലെ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക തിരിച്ചുവരുന്നത്. അടുത്തിടെ നടത്തിയ ഫോട്ടോ ഷൂട്ടില്‍ എട്ട് വര്‍ഷം മുമ്പത്തെ ജ്യോതികയെക്കാളും എത്രയോ സുന്ദരിയാണ് നടി. ജ്യോതികയുടെ പുത്തന്‍ ലുക്കൊന്ന് നോക്കാം

മുംബൈക്കാരി

മഞ്ജുവിനെ പോലെ തന്നെ ജ്യോതികയും; പുത്തന്‍ മേക്കോവര്‍ കാണൂ

മുംബൈയിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ജ്യോതികയുടെ ജനനം. പഠനം പൂര്‍ത്തിയാക്കിയതൊക്കെ മുംബൈയില്‍ തന്നെയാണ്

ഹിന്ദിയില്‍ അരങ്ങേറ്റം

മഞ്ജുവിനെ പോലെ തന്നെ ജ്യോതികയും; പുത്തന്‍ മേക്കോവര്‍ കാണൂ

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ദോലി സജ്‌ന കി രഖ്‌ന എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ജ്യോതികയുടെ അരങ്ങേറ്റം.

ചെന്നൈയിലേക്ക്

മഞ്ജുവിനെ പോലെ തന്നെ ജ്യോതികയും; പുത്തന്‍ മേക്കോവര്‍ കാണൂ

മുംബൈക്കാരിയായ ജ്യോതിക ആദ്യമായി ചെന്നൈയിലെത്തുന്നത് തന്റെ ആദ്യത്തെ തമിഴ് ചിത്രമായ വാലിയുടെ ഷൂട്ടിങിന് വേണ്ടിയാണ്. തമിഴ് ഒട്ടും അറിയാതെയാണ് ജ്യോ വാലിയില്‍ അഭിനയിക്കുന്നത്

ആദ്യത്തെ ഹിറ്റ്

മഞ്ജുവിനെ പോലെ തന്നെ ജ്യോതികയും; പുത്തന്‍ മേക്കോവര്‍ കാണൂ

വാലിക്ക് ശേഷം പൂവെല്ലാം കേട്ട്പ്പാര്‍, മുഖവരീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചെയ്ത ഖുഷിയാണ് ജ്യോതികയുടെ ആദ്യത്തെ ഹിറ്റ് ചിത്രം. എസ് ജെ സൂര്യ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ആണ് നായകനായെത്തിയത്.

പിന്നീട് തമിഴില്‍ തന്നെ

മഞ്ജുവിനെ പോലെ തന്നെ ജ്യോതികയും; പുത്തന്‍ മേക്കോവര്‍ കാണൂ

പിന്നീട് ജ്യോതിക തമിഴിന്റെ മാത്രം നടിയായി. റിതം, ഉയിരിലേ കലന്തത്, ധും ധും ധും, സ്റ്റാര്‍, പൂവെല്ലാം ഉന്‍വാസം, രാജ, പേരഴക്, ചന്ദ്രമുഖി തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു

മറ്റ് ഭാഷകളിലും

മഞ്ജുവിനെ പോലെ തന്നെ ജ്യോതികയും; പുത്തന്‍ മേക്കോവര്‍ കാണൂ

തമിഴിനും ഹിന്ദിയ്ക്കും പുറമെ മലയാളത്തിലും കന്നടയിലും തെലുങ്കിലും ജ്യോതിക സാമീപ്യമറിയിച്ചു.

വിവാഹവും കുടുംബവും

മഞ്ജുവിനെ പോലെ തന്നെ ജ്യോതികയും; പുത്തന്‍ മേക്കോവര്‍ കാണൂ

2006 ലാണ് സൂര്യ ജ്യോതികയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. അതൊരു പ്രണയ വിവഹമായിരുന്നു. ഇപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയാണ് ജ്യോതിക. തമിഴും നല്ലപോലെ അറിയാം

ബ്രേക്ക്

മഞ്ജുവിനെ പോലെ തന്നെ ജ്യോതികയും; പുത്തന്‍ മേക്കോവര്‍ കാണൂ

സൂര്യയുമായുള്ള വിവാഹ ശേഷം മറ്റെല്ലാ നടിമാരെയും പോലെ ജ്യോതികയും വെള്ളിത്തിരയില്‍ നിന്നും അവധിയെടുത്തു വിട്ടുനിന്നു

മടങ്ങിവരവ്

മഞ്ജുവിനെ പോലെ തന്നെ ജ്യോതികയും; പുത്തന്‍ മേക്കോവര്‍ കാണൂ

മലയാളത്തില്‍ 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ക്ക് മടങ്ങിവരവിന് വേദിയൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 36 വയതിനിലെയിലൂടെയാണ് ജ്യോയും മടങ്ങിവരുന്നത്

പുത്തന്‍ ലുക്ക്

മഞ്ജുവിനെ പോലെ തന്നെ ജ്യോതികയും; പുത്തന്‍ മേക്കോവര്‍ കാണൂ

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവില്‍ ജ്യോയില്‍ ഒരുപാട് മാറ്റങ്ങളുണ്ട്. പ്രായത്തിന്റെയും അനുഭവത്തിന്റെയും പക്വത. എന്നാല്‍ അതോടൊപ്പം പണ്ടത്തെക്കാള്‍ മെലിഞ്ഞ് അല്പം കൂടെ സുന്ദരിയുമായിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X