മികച്ച നടന്‍ മമ്മൂട്ടിയോ? നടി ഐശ്വര്യ, ഫില്‍മിബീറ്റ് പോളില്‍ ഒന്നാം സ്ഥാനം ആര് സ്വന്തമാക്കും?

മനോഹരമായൊരു വര്‍ഷം കൂടി പിറന്നിരിക്കുകയാണ്. സിനിമാ മേഖലയും പുത്തന്‍ ഉണര്‍വ്വിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയ താരരാജാക്കന്മാരും നിവിന്‍ പോളി, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ തുടങ്ങിയ യുവതാരങ്ങളും തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച വര്‍ഷമാണ് കഴിഞ്ഞ് പോയത്.

തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തിയതും ബ്ലോക്ബസ്റ്ററായതുമായ ഒരുപാട് സിനിമകളായിരുന്നു 2018 ല്‍ റിലീസിനെത്തിയത്. ഇക്കഴിഞ്ഞ വര്‍ഷം മികച്ച നടനും നടിയും സിനിമയും ഏതൊക്കെയാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. അതിനിടെ ഫില്‍മിബീറ്റ് നടത്തുന്ന പോള്‍ ആരംഭിച്ചിരിക്കുകയാണ്.

 മികച്ച സിനിമ

മികച്ച സിനിമ

കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള പട്ടികയില്‍ അഞ്ചോളം സിനിമകളാണുള്ളത്. ഷാജി പാടൂരിന്റെ സംവിധാനത്തിലെത്തി മമ്മൂട്ടിച്ചിത്രം അബ്രഹാമിന്റെ സന്തതികള്‍, മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയന്‍. നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തിയ കായംകുളം കൊച്ചുണ്ണി. സൗബിന്‍ ഷാഹിര്‍ നായകനായി അരങ്ങേറ്റം നടത്തിയ സുഡാനി ഫ്രം നൈജീരിയ. ജയസൂര്യയുടെ ക്യാപ്റ്റന്‍ എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള നോമിനേഷനിലുള്ളത്. ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ മൂവിയായ അബ്രഹാമിന്റെ സന്തതികളാണ് മുന്നില്‍ നില്‍ക്കുന്നത്.

 മികച്ച നടന്‍

മികച്ച നടന്‍

മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവരാണ് മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയിലുള്ളത്. 40 ശതമാനത്തോളം വോട്ട് നേടി മമ്മൂട്ടിയാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ട് പിന്നിലായി 39 ശതമാനം വോട്ടുകള്‍ നേടി മോഹന്‍ലാലാണ് രണ്ടാം സ്ഥാനത്തുള്ളത്.

മികച്ച നടി

മികച്ച നടി

ഐശ്വര്യ ലക്ഷ്മിയാണ് മികച്ച നടിയ്ക്കുള്ള നോമിനേഷന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. മായാനദിയ്ക്ക് ശേഷമുള്ള വരത്തനിലെ പ്രകടനമായിരുന്നു ഐശ്വര്യയെ ശ്രദ്ധേയയാക്കിയത്. രണ്ടാം സ്ഥാനത്ത് മഞ്ജു വാര്യരാണുള്ളത്. ആമി, മോഹന്‍ലാല്‍, ഒടിയന്‍ തുടങ്ങി മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച ഒരുപാട് സിനിമകളായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയത്. അനു സിത്താര, നസ്രിയ നസിം, അനുശ്രീ തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.

മികച്ച നെഗറ്റീവ് റോള്‍

മികച്ച നെഗറ്റീവ് റോള്‍

കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഷറഫുദീനാണ് മികച്ച നെഗറ്റീവ് റോള്‍ നോമിനേഷന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. പ്രകാശ് രാജ്, സണ്ണി വെയിന്‍, ജോജു ജോര്‍ജ്, റഹ്മാന്‍ എന്നിവരാണ് ഈ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നവര്‍.

മികച്ച സംവിധായകന്‍

മികച്ച സംവിധായകന്‍

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെക്കിറങ്ങിയ സക്കറിയ ആണ് മികച്ച സംവിധായകനുള്ള നോമിനേഷനില്‍ ആദ്യമെത്തി നില്‍ക്കുന്നത്. അബ്രഹാമിന്റെ സന്തതികളുടെ സംവിധായകനായ ഷാജി പാടൂരാണ് തൊട്ട് പിന്നില്‍. അമല്‍ നീരദ്, റോഷന്‍ ആന്‍ഡ്രൂസ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരാണ് നോമിനേഷനിലുള്ള മറ്റ് സംവിധായകര്‍.

മികച്ച പുതുമുഖം

മികച്ച പുതുമുഖം

നായകനായിട്ടുള്ള അരങ്ങേറ്റ സിനിമ തന്നെ ബ്ലോക്ക്ബസ്റ്ററാക്കിയ പ്രണവ് മോഹന്‍ലാലാണ് മികച്ച പുതുമുഖത്തിനുള്ള നോമിനേഷന്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. തൊട്ട് പിന്നില്‍ മറ്റൊരു താരപുത്രനായ കാളിദാസ് ജയറാമാണ്. തീവണ്ടിലൂടെ നായികയായെത്തിയ സംയുക്ത മേനോന്‍, സാമുവല്‍ അബിയോള റോബിന്‍സണ്‍, തൃഷ എന്നിവരാണ് മറ്റുള്ളവര്‍.

മികച്ച സഹതാരം

മികച്ച സഹതാരം

അബ്രഹാമിന്റെ സന്തതികളില്‍ മമ്മൂട്ടിയുടെ അനിയനായി എത്തിയ അന്‍സന്‍ പോള്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. അന്‍സന്‍ മികച്ച സഹതാരമാവാനുള്ള സാധ്യതകളാണ് കാണുന്നത്. ബാബു ആന്റണി, വിനായകന്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരാണ് മികച്ച സഹതാരത്തിനുള്ള അംഗീകാരം അര്‍ഹിക്കുന്ന മറ്റ് താരങ്ങള്‍.

 മികച്ച സഹനടി

മികച്ച സഹനടി

അരവിന്ദന്റെ അതിഥികള്‍, എന്റെ ഉമ്മാന്റെ പേര് തുടങ്ങിയ സിനിമകളിലൂടെ ഗംഭീര പ്രകടനം നടത്തിയ ഊര്‍വ്വശിയാണ് മികച്ച സഹനടിമാരുടെ പട്ടികയില്‍ മുന്നില്‍. മുത്തുമണി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ലെന, പൗളി വത്സന്‍, ശാന്തി കൃഷ്ണ എന്നിവരാണ് ഈ അംഗീകാരത്തിന് അര്‍ഹതയുള്ള മറ്റ് താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X