നിത്യ മേനോനില്‍ നിന്ന് ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം, ഏഴ് തെളിവുകള്‍ ഇതാ!!
ജയലളിതയുടെ ജീവിതകഥ ആസ്പദമാക്കിയൊരുക്കുന്ന ദി അയേണ്‍ ലേഡി എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വന്നതുമുതല്‍ ജനങ്ങള്‍ 'വണ്ടറടിച്ച്' നില്‍ക്കുകയാണ്. ഇത് ജയലളിതയുടെ ശരിക്കും ചിത്രമാണോ.. അതോ നിത്യ മേനോന്‍ ജയലളിതയായി വേഷം കെട്ടിയതാണോ എന്ന്... പോസ്റ്ററില്‍ കാണുന്നത് നിത്യ മേനോന്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാകില്ല. ജയലളിതയുടെ കക്ഷിക്കാര്‍ക്ക് പോലും സംശയമായിരിക്കും.
ലുക്കുകൊണ്ടും അഭിനയം കൊണ്ടും നിത്യ മേനോന്‍ പ്രേക്ഷകരെ ഞെട്ടിയ്ക്കുന്നത് ഇതാദ്യമല്ല. കഥാപാത്രത്തിന് വഴങ്ങുംവിധം തന്നെ മാറ്റിയെടുക്കാനും പകരംവയ്ക്കാനില്ലാത്ത അഭിനയം കാഴ്ചവയ്ക്കാനും നിത്യ മേനോന് കഴിയും എന്ന് ഇതിന് മുന്‍പേ പ്രേക്ഷകര്‍ക്ക് ബോധ്യമായതാണ്. അയേണ്‍ ലേഡിയുടെ പോസ്റ്റര്‍ ഇത്രയ്ക്കങ്ങ് വൈറലായ പശ്ചാത്തലത്തില്‍ നിത്യ മേനോന്‍ അവിസ്മരണീയമാക്കിയ ചില സിനിമകള്‍ ഒന്ന് പരിശോധിക്കാം...

അല മോഡലയിണ്ടി
ബാലതാരമായി സിനിമാ ലോകത്തെത്തിയ നിത്യ മേനോന്‍ തെലുങ്ക് പ്രേക്ഷകരുടെ മനം കവര്‍ന്നത് അലമോഡലയിണ്ടി എന്ന ചിത്രത്തിലൂടെയാണ്. കോമഡി റൊമാന്റിക് ചിത്രത്തില്‍ നാനിയായിരുന്നു നായകന്‍. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിലെ നിത്യ മേനോന്റെ ടൈമിങ് കോമഡിയാണ് പ്രേക്ഷകരെ രസിപ്പിച്ചത്.

ഉറുമി
മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നിത്യ മേനോന്‍ വേറൊരു ലെവലിലെത്തിയത് ഉറുമി എന്ന ചിത്രത്തിലൂടെയാണ്. ചിറക്കല്‍ ബാല എന്ന കഥാപാത്രത്തെയാണ് നിത്യ ചിത്രത്തില്‍ അവതരിപ്പിച്ചത്. നോട്ടം കൊണ്ടും ശരീര ഭാഷകൊണ്ടും നിത്യ അവിസ്മരണീയമാക്കിയ കഥാപാത്രത്തിന് പകരം മറ്റൊരു അഭിനേത്രിയെ സങ്കല്‍പിക്കുക തന്നെ പ്രയാസം.

മൈന
മൈന എന്ന വൈകല്യമുള്ള പെണ്‍കുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് മൈന എന്ന കന്നട ചിത്രത്തില്‍ നിത്യ മേനോന്‍ എത്തിയത്. ഒരു ട്രാജഡിയായ പ്രണയകഥയാണ് ചിത്രം. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയ ചിത്രം ബോക്‌സോഫീസിലും ഹിറ്റാണ്.

ഇഷ്‌ക്
വിക്രം കുമാര്‍ സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമയാണ് ചിത്രം. ഒരുപാട് ട്വിസ്റ്റും സസ്‌പെന്‍സും നിറഞ്ഞ പ്രണയ ചിത്രം. നിതിനാണ് ചിത്രത്തിലെ നായക വേഷത്തിലെത്തിയത്. ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയ ചിത്രമാണ് ഇഷ്‌ക്.

ഉസ്താദ് ഹോട്ടല്‍
മലയാള സിനിമയില്‍ ഒരു പുതിയ തരംഗം സൃഷ്ടിച്ച സിനമയാണ് ഉസ്താദ് ഹോട്ടല്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷഹാന എന്ന കഥാപാത്രത്തെ അതിന്റേതായ അടുക്കും ചിട്ടയോടും കൂടി നിത്യ മേനോന്‍ കൈകാര്യം ചെയ്തു. നിത്യയുടെ സ്‌ക്രീന്‍ പ്രസന്‍സ് എടുത്തുപറയേണ്ടതാണ്.

ഓകെ കണ്‍മണി
മണിരത്‌നം സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമയാണ് ഓകെ കണ്‍മണി. ദുല്‍ഖര്‍ സല്‍മാന്‍ - നിത്യ മേനോന്‍ പെയറാണ് ഈ സിനിമയുടെ വിജയം. ലിവിങ് ടുഗെതര്‍ റിലേഷിപ്പില്‍ നിന്ന് വിവാഹത്തിലേക്ക് കടക്കുന്ന ചിത്രത്തില്‍ നിത്യ ലുക്കുകൊണ്ടും അഭിനയമികവ് കൊണ്ടും കൈയ്യടി നേടി.

ഔ
പ്രസാദ് വര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ കൃഷ്ണ എന്ന ലെസ്ബിയനായിട്ടാണ് നിത്യ മേനോന്‍ എത്തയത്. വ്യത്യസ്തമായ ഹെയര്‍ കട്ടും ടൈമിങ് കോമഡിയുമാണ് ഈ ചിത്രത്തില്‍ നിത്യയ്ക്ക് കൈയ്യടി നേടിക്കൊടുത്തത്.


Click it and Unblock the Notifications











