For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിൽ ഉഗ്രൻ പ്രണയ നായകൻ!! ധർമ്മജന്റെ ഒളിച്ചോട്ട കഥ തുറന്ന് പറ‍ഞ്ഞ് പിഷാരടി

  |

  പ്രേക്ഷകർ ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്ന രണ്ടു താരങ്ങളാണ് പിഷാര‍ടിയും ധർമ്മജനും. സ്ക്രനിലെ ഇവരുടെ കോമ്പിനേഷൻ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. പിഷുവും ധർമ്മജനും എവിടെ പ്രത്യക്ഷപ്പെടുന്നുവോ അവിടെ ചിരിയുടെ മാലപ്പടക്കം പൊട്ടും. എന്നാൽ ഇവരെ രണ്ടായി കാണുന്നതിനെക്കാൾ പ്രേക്ഷകർക്ക് ഇഷ്ടം ഇവരെ ഒരുമിച്ച് ഒരു വേദിയിൽ കാണാനാണ്.

  തനിക്ക് ഒന്നും അറിയില്ലായിരുന്നു!! തെറിവിളിച്ചതിന് ക്ഷമിക്കു, സണ്ണിയോട് പരസ്യമായി മാപ്പു പറഞ്ഞ് രാഖി

  പിഷാരടിയുടേയും ധർമജന്റേയും സൗഹൃദത്തിന് കറച്ച് വർഷത്തെ പഴക്കമുണ്ട്. ഏഷ്യനെറ്റിലെ സിനിമാല എന്ന പരിപാടിയിലൂടെയാണ് ഈ ഹാസ്യകൂട്ട്ക്കെട്ട് പിറവി എടുക്കുന്നത്. പിന്നിടുള്ള സ്റ്റേജ് ഷോകളിൽ ഇവർ മിന്നി തിളങ്ങിയിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും അതേ രീതിയിൽ മുന്നോട്ടു പോകുകയാണ്. കോമഡി പറഞ്ഞ് പ്രേക്ഷരെ കുടുകുട ചിരിപ്പിക്കുമെങ്കിലും ധർമജൻ ജീവിതത്തിൽ ഒരു പ്രണയ നായകനാണ്. സാഹസികമായിട്ടായിരുന്നു ധർമ്മന്റെ വിവാഹം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധർമ്മന്റെ വിവാഹത്തെ കുറിച്ചുള്ള രഹസ്യം പിഷാരടി പൊട്ടിച്ചത്.

  ആ രംഗം കണ്ടപ്പോൾ തൊലിയുരിഞ്ഞ് പോയി!! വീരെ ദി വെഡ്ഡിങിനെ വിമർശിച്ച് യുവാവ്, നടിയുടെ ഉഗ്രൻ മറുപടി

   ഒളിച്ചോട്ടം

  ഒളിച്ചോട്ടം

  സ്കിറ്റിൽ കോമഡി പറഞ്ഞ് ചിരിപ്പിക്കുന്ന സീരിയസ് അല്ലാത്ത് ധർമ്മനെയാണ് പ്രേക്ഷകർ കാണുന്നത്. എന്നാൽ ജീവിതത്തിൽ അങ്ങനെയല്ല. ധർമ്മന്റേയും അനുജയുടേയും പ്രണയ വിവാഹത്തിനെ കുറിച്ചുള്ള രഹസ്യം പൊട്ടിച്ചത് പിഷാരടിയാണ്. ജഗതിയുടെ സിനിമയിലെ ഒരു സീനുമായി താരതമ്യം ചെയ്താണ് ഇവരുടെ പ്രണയത്തെ കുറിച്ചും ഒളിച്ചോട്ടത്തെക്കുറിച്ചു പിഷാരടി പറഞ്ഞത്. ഒരു സിനിമയിൽ ജഗതി ചേട്ടൻ ജനറേറ്റർ അടിച്ചു കൊണ്ടു പോകുന്ന സീൻ ഉണ്ട്. തിരക്കുള്ള വഴിയിലുള്ള കടയിലുള്ള ജനറേറ്റർ കൊണ്ടു പോകും പോലെയായിരുന്നു അനുജയെ ചാടിച്ചു കൊണ്ട് പോയതെന്ന് പിഷാരടി പറഞ്ഞു. ധർമ്മന്റെ കൂടെ എപ്പോഴും നടക്കുന്ന ആളാണ് താൻ . എന്നാൽ അനുജയെ വിളിച്ചു കൊണ്ടു വരുന്ന കാര്യം തന്നോട് ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ലെന്ന് പിഷാരടി പറ‍ഞ്ഞു.

   ഒരു പ്ലാനിങ്ങും ഉണ്ടായിരുന്നില്ല

  ഒരു പ്ലാനിങ്ങും ഉണ്ടായിരുന്നില്ല

  ഒരു പ്ലാനിങ്ങുമില്ലാതെയായിരുന്നു വിവാഹം. ഒരു ദിവസം ഉച്ച തിരിഞ്ഞ് ഒരു കാറുമായി ചെന്ന് അനുജയെ വീട്ടിൽ നിന്ന് വിളിച്ചറക്കി കൊണ്ടു വരുകയായിരുന്നു. വീട്ടിന്റെ മുറ്റത്ത് എല്ലാവരും നിൽക്കുന്നുണ്ടായിരുന്നു. ധർമജനെ കണ്ടതും അനുജ വേഗം വീട്ടിൽ നിന്ന് ഇറങ്ങി വന്നു ഒടി വന്ന് കാറിൽ കയറുകയായിരുന്നു. രണ്ടും പേരും കാറിൽ കയറിയതിനു ശേഷമായിരുന്നു തന്നെ വിളിച്ചത്. '' ഡാ ഞാൻ അവളെ കൊണ്ടു പോരുകയാണ്''. അപ്പോഴാണ് കാര്യങ്ങൾ താൻ അറിയുന്നത്.

   ധർമന്റെ പ്രണയവും കോമഡി

  ധർമന്റെ പ്രണയവും കോമഡി

  ധർമന്റെ പ്രണയവും കോമഡിയാണ്.. അനുജയെ പെണ്ണു കാണാൻ പോകുമ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീട് ചില കാര്യങ്ങൾ കൊണ്ട് കല്യാണം നടന്നില്ല. എന്നാൽ തങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. അന്നൊക്കെ പ്രണയം മാത്രമേ കയ്യിലുള്ളൂ. സ്റ്റോജ് ഷോകൾ ചെയ്ത് നടക്കുന്ന സമയമായിരുന്നു. ആ സമയത്താണ് അനുജ തന്റെ ഒപ്പം ഇറങ്ങി വരുന്നത്. എന്തു കണ്ടിട്ടാണ് അവൾ തന്നോടൊപ്പം വന്നതെന്ന് തനിയ്ക്ക് ഇപ്പോഴും അറിയില്ല. ഇറങ്ങി വന്നതിനു ശേഷം ഒരേ കരച്ചിലായിരുന്നു. തിരിച്ച് വീട്ടിൽ കൊണ്ട് വിടേണ്ടി വരുമോ എന്നു വരെ ആ സമയത്ത് ചിന്തിച്ചിരുന്നെന്നും ധർമജൻ പറഞ്ഞു.

   ധർമന്റെ മകളുടെ പേരിടൽ ചടങ്ങ്

  ധർമന്റെ മകളുടെ പേരിടൽ ചടങ്ങ്

  ധർമ്മജന്റെ വിവാഹത്തേക്കാൾ കോമഡിയായിരുന്നു മകളുടെ പേരിടൽ ചടങ്ങ്. ധർമന്റെ മക്കൾക്ക് പേരിട്ടത് പിഷാരടിയായിരുന്നു. മകളുടെ പേരിടൽ ചടങ്ങിന്റെ തലേദിവസം ഒരു പരിപാടിയുണ്ടായിരുന്നു. മടങ്ങും വഴി ധർമ്മൻ എന്നോടു പറഞ്ഞു നാളെ 7 മണിയ്ക്ക് വീട്ടിൽ എത്തണം. 7.30ക്ക് ഉള്ളിൽ കാര്യങ്ങൾ ഒക്കെ ചെയ്ത് തീർക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. പറഞ്ഞതു പോലെ 7 മണിയ്ക്ക് തന്നെ വീട്ടിലെത്തി. അപ്പോൾ ധർമൻ അവിടെ ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞ് ഞാൻ ധർമ്മനെ വിളിച്ചു. നീ എവിടെയാണെന്നു ചോദിച്ചു. ഉത്തം കേട്ട് താൻ ഞെട്ടിപ്പോയി.'' പിഷൂ.. ഡാ ഞാൻ ചെറായിയില്‍ നിൽക്കുവാ. ഒരു സിഡി കടേടെ ഉദ്ഘാടനം ഏറ്റിട്ടുണ്ടായിരുന്നു. അവരെന്നെ വിടണില്ലെന്നായിരുന്നു മറുപടി. ഇനി അവിടെ നിന്നാൽ അടി കിട്ടുമെന്ന് തനിയ്ക്ക് ഉറപ്പായിരുന്നു. ഞാൻ പെയ്ക്കേട്ടെ എന്നു ചോദിച്ചപ്പോൾ വീണ്ടും ഞെട്ടിക്കുന്ന ഒരു മറുപടിയായിരുന്നു ധർമന്റെ ബ്ഗത്തു നിന്നുണ്ടായത്. ‘നിന്നോടാരാ അവിടെ നിൽക്കാൻ പറഞ്ഞത്. ഓടി വാ. നമ്മൾ ഒരുമിച്ചു കട ഉദ്ഘാടനം ചെയ്യുമെന്നാ ഞാൻ പറഞ്ഞിരിക്കുന്നത്. വേഗം ഇങ്ങോട്ട് പോര് എന്നായിരുന്നു. വേഗം ഒരു വിധം അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പിഷാരടി പറഞ്ഞ്

  കുഞ്ഞിന് പേരിട്ടത് പിഷാരടി

  കുഞ്ഞിന് പേരിട്ടത് പിഷാരടി

  ഒരു വിധം ഉദ്ഘാടന സ്ഥലത്തെത്തിയപ്പോഴായിരുന്നു ധർമന്റെ ചേട്ടന്റെ ഫോൺ. കുട്ടിയുടെ പേരിടൽ ചടങ്ങ് മാറ്റിവയ്ക്കാൻ പറ്റില്ലല്ലോ. കുട്ടിയ്ക്ക് എന്ത് പേരിടണമെന്ന് ചോദിച്ചിട്ടായിരുന്നു ഫോൺ. നേരത്തെ തന്നെ കുട്ടിയ്ക്ക് പേരൊന്നും കണ്ടു വെച്ചിട്ടില്ലായിരുന്നു. ഫോൺ ഹോൾഡ് ചെയ്തതിനു ശേഷം അവൻ തന്നോട് ചോദിച്ചു കെച്ചിനിടാൻ പറ്റിയ പേര് വല്ലതു പറയാൻ. എന്തായാലും വൈകി, എന്നാ വൈഗ' എന്നു പേരിടാൻ ഞാൻ പറഞ്ഞു. മുത്ത മകളുടെ പേര് സൂപ്പർ ഹിറ്റായിരുന്നു. അതു കൊണ്ട് ഇളയ മകൾക്കും പേരിടാൻ താൻ പിഷുവിനെ തന്നെ എൽപ്പിച്ചുവെന്ന് ധർമൻ പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ പേര് വേഗ എന്നാണ്.

  English summary
  pisharody says about dharmajan love story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X