മലയാളത്തില്‍ തരംഗമാകുന്ന പുതിയ ഹെയര്‍ സ്റ്റൈല്‍

By Aswathi

പണ്ട് മുട്ടറ്റം നീണ്ടു കിടക്കുന്ന തലമുടിയായിരുന്നു മലയാളി പെണ്‍കുട്ടികളുടെ സൗന്ദര്യം. ഇപ്പോള്‍ മാറിയ സൗന്ദര്യ സങ്കല്‍പ്പത്തില്‍ മലയാളത്തിലെ നായികമാര്‍ക്കും അടിമുടി മാറ്റമാണ്. നീണ്ട മുടിയെന്ന സൗന്ദര്യ സങ്കല്‍പ്പത്തില്‍ വലിയ മാറ്റമൊന്നും വന്നില്ലെങ്കിലും പെണ്ണുങ്ങള്‍ വലിപ്പം കുറഞ്ഞ മുടിയെ ഇഷ്ടപ്പെട്ടുതുടങ്ങി.

അതു തന്നെ പല ആകൃതിയില്‍ വെട്ടിനിര്‍ത്തുന്നത് ട്രെന്‍ഡായി വന്നു. യു കട്ടും സ്‌റ്റെപ്പ് കട്ടും ബോയ് കട്ടുമെല്ലാം അങ്ങനെ പലകാലങ്ങളില്‍ ട്രെന്‍ഡായി വന്നു. സിനിമയിലും ഈ മാറ്റങ്ങളെല്ലാം സ്വീകരിക്കപ്പെട്ടു. ബോബ് ചെയ്ത മുടിയുള്ള നായികമാര്‍ക്കും മാര്‍ക്കറ്റുള്ള കാലം വന്നു.

നീണ്ടുചുരുണ്ട മുടിയുള്ള നായികമാരുടെ കാലമെല്ലാം ഏതാണ്ട് അവസാനിച്ച മട്ടാണ്, സില്‍ക്കി ഷൈനി ഷോര്‍ട്ട് ഹെയറിനാണ് ഇപ്പോള്‍ മാര്‍ക്കറ്റ്. സിനിമയിലും ഈ സ്‌റ്റൈലുകള്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടുകഴിഞ്ഞു.

പലനായികമാരും ഷോര്‍ട്ട് ഹെയര്‍ വച്ച് വിലസുന്ന കാഴ്ചയാണിപ്പോള്‍ കാണാന്‍ കഴിയുക. ഈ നിരയില്‍ ഇപ്പോള്‍ ഒടുവില്‍ താരമായിരിക്കുന്നത് ലാല്‍ ജോസിന്റെ നീന സ്‌റ്റൈലാണ്. ഷോര്‍ട്ട്, ബോയ്ക്കട്ട് ഹെയര്‍ സ്റ്റാലുമായി മലയാളത്തില്‍ വിലസുന്ന ചില നായികമാരിതാ...

ലാല്‍ ജോസിന്റെ നീന

മലയാളത്തില്‍ തരംഗമാകുന്ന പുതിയ ഹെയര്‍ സ്റ്റൈല്‍

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നീന എന്ന ചിത്രത്തിലെ ദീപ്തി സതിയുടെ ഹെയര്‍ കട്ടാണ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിയ്ക്കുന്നത്. ബോബ് ചെയ്തിട്ട സില്‍ക്കി മുടി. മുന്നില്‍ അല്പം അധികം വയ്ക്കും. അത് നെറ്റിയിലേക്ക് ഊര്‍ന്ന് വീഴുന്നത് ഭംഗിയുള്ള കാഴ്ചയാണ്. നീന എന്ന കഥാപാത്രത്തിന് ഈ സ്റ്റൈല്‍ വേണം എന്നുള്ളതുകൊണ്ട് ലാല്‍ ജോസ് ദീപ്തിയോട് മുടിവെട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു

പാര്‍വ്വതി മേനോന്‍

മലയാളത്തില്‍ തരംഗമാകുന്ന പുതിയ ഹെയര്‍ സ്റ്റൈല്‍

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം കഴിഞ്ഞപ്പോള്‍ മലയാളത്തില്‍ തരംഗം പാര്‍വ്വതി മേനോന്‍ സ്‌റ്റൈലാണ്. വെട്ടിക്കയറ്റിയ ചുരുണ്ട മുടിയും മനോഹരമായ ചിരിയുമായി പാര്‍വ്വതി സേറയായി എത്തിയപ്പോള്‍ വളരെ സന്തോഷത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു കഥാപാത്രമായി സേറ മാറിക്കഴിഞ്ഞു. സേറയുടെ വ്യത്യസ്തമായ സൗന്ദര്യത്തില്‍ വെട്ടിക്കുറച്ചിരിക്കുന്ന ചുരുണ്ട മുടിയ്ക്ക് പ്രധാന പങ്കുതന്നെയുണ്ട്.

അപര്‍ണ ഗോപിനാഥ്

മലയാളത്തില്‍ തരംഗമാകുന്ന പുതിയ ഹെയര്‍ സ്റ്റൈല്‍

ന്യൂ ജനറേന്‍ ആണ്‍കുട്ടി സ്റ്റൈലില്‍ മുടിവെട്ടിയവരുടെ പട്ടികയില്‍ ആദ്യം പറയേണ്ടത് അപര്‍ണ ഗോപിനാഥിന്റെ കാര്യമാണ്. എബിസിഡി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന ഈ മലയാളിപ്പെണ്‍കുട്ടി സ്‌റ്റൈലിന്റെ കാര്യത്തില്‍ തനി ന്യൂജനറേഷനാണ്. ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം നീളം കുറഞ്ഞ മുടിയുമായിത്തന്നെയാണ് അപര്‍ണ അഭിനയിച്ചത്. നീളന്‍ മുടിയുടെ വിഗ് വെയ്ക്കാനൊന്നും അപര്‍ണ മിനക്കെട്ടിട്ടില്ല. അപര്‍ണയുടെ സ്‌റ്റൈല്‍ സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

നിത്യ മേനോന്‍

മലയാളത്തില്‍ തരംഗമാകുന്ന പുതിയ ഹെയര്‍ സ്റ്റൈല്‍

നിത്യ സുന്ദരിയാണെന്ന് പ്രത്യേകമെടുത്ത് പറയേണ്ടതില്ല, വെളുത്ത നിറവും കറുത്ത് ഇടതൂര്‍ന്ന മുടിയും നന്നേ കറുപ്പുള്ള കണ്ണുകളുമെല്ലാം നിത്യയുടെ പ്രത്യേകതകളാണ്. ഇതുവരെ പല ചിത്രങ്ങളിലും നീണ്ട മുടിയുമായി എത്തിയ നിത്യ ഇപ്പോള്‍ മുടിനീളം കുറച്ചിരിക്കുകയാണ്. ബാംഗ്ലൂര്‍ ഡെയ്‌സില്‍ നടാഷയായി എത്തിയപ്പോള്‍ നിത്യയുടെ കുട്ടി മുടി ക്ലിക്കായി. ഇപ്പോള്‍ പുറത്തിറങ്ങിയ ഓകെ കണ്‍മണി സ്‌റ്റൈലും ആകര്‍ഷണമുള്ളതാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X