ഇത് അവന് വേണ്ടി ചെയ്തത്, ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ, ബാലഭാസ്കറിനെ കുറിച്ച് വിധു

പ്രേക്ഷകരെ ഞെട്ടിച്ച ഒരുവിയോഗമായിരുന്നു വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്ന ബാലഭാസ്കറിന്റെ മരണം. തൃശൂരിൽ നിന്ന് ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരികെ വരുമ്പോഴായിരുന്നു സഞ്ചരിച്ച കാർ പള്ളിപ്പുറത്ത് വെച്ച് അപകടത്തിൽപ്പെടുന്നത്. മകൾ തേജസ്വി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം (2018 ഒക്ടോബർ 2 ന്) ബാലഭാസ്കറും വിട പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഭാര്യ ലക്ഷ്മി സാധരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്.

ബാലഭാസ്കർ വിടവാങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നും അദ്ദേഹത്തിന്റെ വിയോഗം പൂർണ്ണമായി ഉൾക്കൊളളൻ കഴിഞ്ഞിട്ടില്ല. ഇന്നും അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവെച്ച് സുഹൃത്തുക്കൾ എത്താറുണ്ട്. ഇപ്പോഴിത ബാലഭാസ്കറിന്റെ ഓർമയിൽ പിന്നണി ഗായകൻ വിധു പ്രതാപ്. ലോക്ക് ഡൗൺ കാലത്ത് അദ്ദേഹമുണ്ടായിരുന്നെങ്കിൽ ക്രിയാത്മകമായി പലതു ചെയ്യുമായിരുന്നു എന്നും വിധു പറയുന്നു. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു വിധു ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലഭാസ്കർ സംഗീതം നൽകി ആലപിച്ച മഴയിലാരോ എന്ന ആൽബത്തിലെ നിൻ ജീവനിൽ എന്ന ഗാനത്തിന് വിധു കവർ വെർഷൻ ഒരുക്കിയിരുന്നു,

 മികച്ച ആശയമുള്ളയാൾ

എനിയ്ക്ക് ബാലുവിനെ ഓർക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. അവൻ എപ്പോഴും എന്റെ മനസിലുണ്ട്. അത്രയ്ക്ക് ദൃഢമായ സൗഹൃദമായിരുന്നു ഞങ്ങൾ തമ്മിൽ. ലോക്ക് ഡൗൺ ദിനങ്ങളിൽ എല്ലാ കലാകാരന്മാരും ക്രിയാത്മകമായി പല കാര്യങ്ങളും ചെയ്യുകയും തങ്ങളുടെ കലാസൃഷ്ടി സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ബാലു ഉണ്ടായിരുന്നെങ്കിൽ ഇത്തരത്തിൽ പലതും ചെയ്യുമായിരുന്നു. ക്രിയാത്മകമായി ഓരോന്ന് ചെയ്യാൻ ആശയമുളള ആളായിരുന്നു ബാലു.

 ബാലു ഉണ്ടായിരുന്നെങ്കിൽ

ലോക്ക് ഡൗൺ കാലം താൻ വീട്ടിൽ തന്നെയാണ്. ഈ സമയങ്ങളിൽ ബലു ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തു പോയി. പെട്ടെന്ന് ബാലുവിന്റെ ഒരു പാട്ട് പാടണമെന്ന് എനിയ്ക്ക് തോന്നി. ബാലു ചെയ്ത പാട്ടുകളിൽ തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് മഴയിലാരോ എന്ന ഗാനം . ഇവനു വേണ്ടിയാണ് താൻ ഈ കവർ ചെയ്തതെന്നും വിധു പ്രതാപ് അഭിമുഖത്തിൽ പറഞ്ഞു.

 പ്രതികരണം


മികച്ച അഭിപ്രായമാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ബാല ഭാസ്കറിന്റെ ഗാനം വീണ്ടും കേൾക്കാൻ അവസരം നൽകിയതിന് വിധുവിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ ഗാനം ബാലഭാസ്കറിനെക്കുറിച്ചുള്ള ഓർമകൾ സമ്മാനിക്കുന്നു എന്ന് ആരാധകർ പറയുന്നു. പ്രിയ സംഗീതഞ്ജന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിധു പ്രതാപിന് നന്ദി പറഞ്ഞ് നിരവധി പേർ എത്തിയിട്ടുണ്ട്. ബാല ഭാസ്കറിന്റെ ഗാനങ്ങൾ ഇന്നും പ്രേക്ഷകർ മൂളി നടക്കാറുണ്ട്. അദ്ദേഹം പകർന്ന സംഗീതത്തിലൂടെ ബാല ഭാസ്കർ ഇന്നും ജനങ്ങളുടെ മനസ്സുകളിൽ ജീവിക്കുന്നുണ്ട്.

 ബാലഭാസ്കറിന്റെ ഓർമ

ബാലഭാസ്കറിന്റെ ഓർമ പങ്കുവെച്ച് സ്റ്റീഫൻ ദേവസിയും രംഗത്തെത്താറുണ്ട്. ഒരുമിച്ച് ചെയ്ത ഷോയെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമൊക്കെയാണ് സ്റ്റീഫൻ പങ്കുവെയ്ക്കാറുള്ളത്. ബാലഭാസ്കറിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സ്റ്റീഫൻ, ഇന്നും ബാലുവിന്റെ യോഗം അദ്ദേഹത്തിന് തീരാവേദനയായി മനസ്സിൽ കിടക്കുകയാണ്. ലോക്ക് ഡൗണിൽ ബാല ഭാസ്കറിന്റെ ഓർമ പങ്കുവെച്ച് സ്റ്റീഫൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഒന്നിച്ചുണ്ടായിരുന്ന സമയത്തെ ചിത്രങ്ങളും മറ്റും അദ്ദേഹം പങ്കുവെച്ചിരുന്നു. ഏറെ വികാരാദീതനായിട്ടായിരുന്നു സ്റ്റീഫൻ പങ്കുവെച്ചത്.

ഗാനം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X