'ഞാൻ കണ്ടുപിടിച്ച ആളായിരുന്നു, പാട്നർ ഇല്ലാതെയുള്ള ജീവിതത്തെ കുറിച്ച് അമ്മയ്ക്ക് ആലോചിക്കാൻ പറ്റില്ല'; അഞ്ജു

ഐഡിയ സ്റ്റാർ സിങർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ യുവ ഗായികയാണ് അഞ്ജു ജോസഫ്. അടുത്തിടെയായി താരം ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെ ശ്രദ്ധേയനായ ഷോ ഡയറക്ടർ‌ അനൂപ് ജോണിനെയാണ് താരം വിവാ​ഹം ചെയ്തത്. എന്നാൽ ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അകന്ന് ജീവിക്കുകയാണ്. വിവാഹമോചിതയായി എന്നുള്ള കാര്യം താരം അടുത്തിടെയാണ് പുറം ലോകത്തോട് തുറന്ന് പറഞ്ഞത്.

ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിയപ്പോൾ താൻ എന്തൊക്കെ ദുരിതങ്ങൾ അനുഭവിച്ചുവെന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് അ‍ഞ്ജു ജോസഫ്.

താൻ തന്നെ കണ്ടെത്തിയ ജീവിത പങ്കാളിയായതുകൊണ്ട് ആ വിവാഹബന്ധം തകരാതിരിക്കാൻ വേണ്ടതെല്ലാം താൻ ചെയ്തുവെന്നും ഒരു ഘട്ടമെത്തിയപ്പോൾ വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നുമാണ് അഞ്ജു ജോസഫ് പറയുന്നത്.

singer

'എല്ലാ റിലേഷൻഷിപ്പ്സും അവസാനിക്കുമ്പോൾ ഒരുപാട് വേദനയുണ്ടാകും. അത് പാട്നറുമായിട്ടുള്ളതാണെങ്കിലും മാതാപിതാക്കളുമായിട്ട് ഉള്ളതാണെങ്കിലും സുഹൃത്തുക്കളുമായിട്ടുള്ളതാണെങ്കിലും. എത്ര ഇല്ലെന്ന് പറഞ്ഞാലും വേദനയുണ്ടാകും. അതിൽ നിന്നും പുറത്ത് കടക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചിലർ പറഞ്ഞ് കേട്ടിട്ടുണ്ട് സെപ്പറേഷൻ വളരെ എളുപ്പമാണെന്ന്.'

'ഒരുമിച്ച് ജീവിക്കാനാണ് വിഷമമെന്ന്. ഞാൻ വിവാഹമോചിതയാണെന്ന് അറിയാത്തതുകൊണ്ടാകാം പലരും അത് തമാശയായൊക്കെ എന്നോട് സംസാരിക്കുമ്പോൾ പറയുന്നത്. പക്ഷെ ഈ അവസ്ഥയിലൂടെ പോയിട്ടുള്ളവർ ഒരിക്കലും അത് പറയില്ല. ഡിവോഴ്സായാൽ അത് രണ്ട് പേരെയും എഫക്ട് ചെയ്യുമെന്ന്', അഞ്ജു ജോസഫ് പറയുന്നു.

ഗേൾ നെക്സ്റ്റ് ഡോർ എന്ന ഇമേജ് ബ്രേക്കാകാതിരിക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും ​ഗുഡ് ​ഗേൾ സിൻഡ്രം ഉള്ളതുകൊണ്ട് തന്നെ വിവാ​ഹമോചനം എന്ന തീരുമാനത്തിലേക്ക് എത്താൻ സമയമെടുത്തുവെന്നും അഞ്ജു പറയുന്നു. ഡിവോഴ്സിന് ശേഷവും ഒരു ജീവിതമുണ്ടെന്ന് കുറച്ച് പേർക്കെങ്കിലും മനസിലാക്കി കൊടുക്കാനാണ് താൻ തന്റെ ജീവിതത്തിലുണ്ടായതെല്ലാം തുറന്ന് പറയാൻ തീരുമാനിച്ചതെന്നും അ‍ഞ്ജു കൂട്ടിച്ചേർത്തു.

'ഡിവോഴ്സിന് ശേഷം ഒരു ജീവിതമുണ്ട്. നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ നമ്മൾ വിചാരിക്കും അവരില്ലാതെ നമുക്ക് ഇനി ജീവിക്കാനാവില്ലെന്ന്. ഹാപ്പിയായുള്ള റിലേഷൻഷിപ്പ് അല്ലെങ്കിൽ വേർപിരിയണം. എനിക്ക് നേരത്തെ എന്നെ ഇഷ്ടമല്ലായിരുന്നു. മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിച്ചിരുന്നത്.'

Anju Joseph

'ഗുഡ് ​ഗേൾ സിൻഡ്രം ആയിരുന്നു.​ ​ഗേൾ നെക്സ്റ്റ് ഡോർ ഇമേജ് ബ്രേക്ക് ചെയ്യരുതെന്ന് ഉണ്ടായിരുന്നു. മാത്രമല്ല ഞാൻ തന്നെ കണ്ടുപിടിച്ച റിലേഷൻഷിപ്പായിരുന്നു എന്റേത്. അതുകൊണ്ട് തന്നെ ഈ റിലേഷൻഷിപ്പ് എങ്ങനെയെങ്കിലും വർക്ക് ചെയ്യണമെന്ന പ്രഷർ ഞാൻ തന്നെ എനിക്ക് മുകളിലിട്ടിരുന്നു. ഡിവോഴ്സ് എന്ന വാക്കിനോട് വല്ലാത്ത പേടിയായിരുന്നു.'

'ഡിവോഴ്സായാൽ ഞാൻ എങ്ങനെ പുറത്ത് ഇറങ്ങി നടക്കും, പാരന്റ്സിനോട് നാട്ടുകാർ ചോ​ദ്യങ്ങൾ ചോദിക്കുമല്ലോ അവരെ ഇത് എങ്ങനെ ബാധിക്കും എന്നുള്ള ചിന്തയായിരുന്നു. എന്റെ അമ്മ സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യുകയും തീരുമാനം എടുക്കുകയുമെല്ലാം ചെയ്യുന്നയാളാണ്. പക്ഷെ വിവാഹമോചനം എന്നത് അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കും അത് വലിയ വിഷമമുണ്ടാക്കി.'

'പാട്നർ ഇല്ലാതെയുള്ള ജീവിതത്തെ കുറിച്ച് അമ്മയ്ക്ക് ആലോചിക്കാൻ പറ്റില്ല. ഡിവോഴ്സായി ഞാൻ എങ്ങനെ ജീവിക്കും എന്നതൊക്കെയായിരുന്നു അമ്മയുടെ ഉത്കണ്ഠയെന്നും കുടുംബത്തിലെ ഒരു ബന്ധു കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുത്തപ്പോഴാണ് അമ്മ തന്റെ തീരുമാനത്തെ അനുകൂലിച്ചതെന്നും', അ‍ഞ്ജു പറയുന്നു.

അഞ്ച് വർഷത്തോളം പ്രണയിച്ച ശേഷമാണ് അഞ്ജുവും അനൂപ് ജോണും വിവാ​ഹിതരായത്. ഇരുവരുടെയും വിവാഹത്തോട് തുടക്കത്തിൽ വീട്ടുകാർക്ക് എതിർപ്പായിരുന്നുവെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നുവെന്ന് അഞ്ജു തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. 2011ല്‍ ഡോക്ടര്‍ ലവ് എന്ന ചിത്രത്തില്‍ പാടിയാണ് സിനിമയിൽ അഞ്ജുവിന്റെ തുടക്കം.

ശേഷം ലൂക്കയിൽ ഒരേ കാറ്റിൽ... എന്ന പാട്ട് പാടി. തെലുങ്കിലും ചില അവസരങ്ങൾ താരത്തിന് ലഭിച്ചു. സിനിമയിൽ പത്തിലധികം പാട്ടുകൾ ഇതിനോടകം പാടി. എന്നിരുന്നാലും അഞ്ജുവിന്റെ കവർ സോങ്ങുകൾക്കാണ് ആരാധകർ കൂടുതൽ.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X