'ദിവ്യയെ ചിരിച്ച് മാത്രമല്ലേ എല്ലാവരും കണ്ടിട്ടുള്ളൂ പക്ഷെ എന്നോട് അങ്ങനെയല്ല, ദേഷ്യം വന്നാൽ ശിവതാണ്ഡവം'

മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡായിട്ടുള്ള ഗായകനാണ് മധു ബാലകൃഷ്ണൻ എന്നാണ് സം​ഗീത പ്രേമികൾ പൊതുവെ പറയാറുള്ളത്. ശബ്ദമാധുര്യത്തിന്റെ കാര്യത്തിൽ ഒരു തർക്കവുമില്ല. ഉച്ചസ്ഥായിയിൽ പാടാൻ വളരെയേറെ കഴിവുള്ള ഗായകൻ. മറ്റെന്തുകൊണ്ടും പാട്ടിന്റെ അരങ്ങത്ത് എത്തേണ്ടവൻ. എന്നിട്ടും മലയാള സിനിമ ഈ ഗായകന്റെ ശബ്ദം അധികം ഉപയോഗപ്പെടുത്തിയതായി അറിവില്ല. എറണാകുളം സ്വദേശിയായ മധു ബാലകൃഷ്ണൻ തുടക്കം തന്നെ ശ്രദ്ധിക്കപ്പെടാത്തതും റിലീസ് ആവാത്തതുമായ സിനിമകളിൽ ഗാനങ്ങൾ പാടിയത് ഒരു കുറവായി കാണാനാവില്ല.

1999ൽ ഇറങ്ങിയ ഉദയപുരം സുൽത്താനിലെ കൈതപ്രം രചനയിൽ പാടിയ കനകസഭാതലം മമ ഹൃദയം കേട്ടാൽ അടിത്തറ ഭദ്രമാക്കി പാടാൻ ഇറങ്ങിയ ഒരുജ്വല ഗായകനെ അറിയാം എന്നിട്ടും തന്റെ നില ഭദ്രമാക്കാൻ ഏറെ പാടുപെടേണ്ടി വന്ന് ഇദ്ദേഹത്തിന്.

Madhu Balakrishnan

നാളുകൾക്ക് മുമ്പ് ഫ്ലവേഴ്സ് ടോപ് സിങ്ങറിൽ അദ്ദേഹം സുഖമോ ദേവി എന്ന ​ഗാനം പാടിയിരുന്നു. കസേരയിൽ ചാരി ഇരുന്ന് ചുമ്മാ പൂ പറിക്കുന്ന ലാഘവത്തിൽ അദ്ദേഹം ആ പാട്ട് പാടുന്നത് അസാധ്യ പെർഫെക്ഷനിലാണ്. അതുപോലെ വാൽകണ്ണാടിയിലെ അമ്മേ അമ്മേ എന്ന ഒരൊറ്റ പാട്ട് മതി മധു ബാലകൃഷ്ണൻ എന്ന പാട്ടുകാരന്റെ റേഞ്ച് മനസിലാക്കാൻ.

എന്നിരുന്നാലും അദ്ദേഹത്തിലെ ഗായകനെ വേണ്ട വിധത്തിൽ നമ്മുടെ ഇൻഡസ്ട്രി യൂസ് ചെയ്യുന്നില്ലെന്ന പരിഭവം ഇപ്പോഴും മലയാളികൾക്കുണ്ട്. നിലവിൽ ഉള്ള ഗായകരിൽ ഏറ്റവും ബെസ്റ്റ് എന്ന് തന്നെ മധു ബാലകൃഷ്ണനെ പറ്റി പറയാമെങ്കിലും അദ്ദേഹത്തിന് അർഹിക്കുന്ന അവസരങ്ങൾ ലഭിക്കുന്നില്ല. മധു ബാലകൃഷ്ണനിൽ നിന്നും ഒരുപാട് ഹിറ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട് മലയാളികൾ.

ഫ്ലവേഴ്സ് ടോപ് സിങ്ങറിൽ വിധി കർത്താവായി എത്തിയശേഷം മധു ബാലകൃഷ്ണന് മിനിസ്ക്രീനിലും ആരാധകർ കൂടി. ഇപ്പോഴിതാ പ്രേക്ഷകർക്ക് പരിചിതമല്ലാത്ത ഒരു മധു ബാലകൃഷ്ണനെ കുറിച്ച് ഭാര്യ ദിവ്യയും, ഭാര്യയെ കുറിച്ച് മധുവും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അടുത്തിടെ മധു ബാലകൃഷ്ണന്റെ പിറന്നാൾ ഫ്ലവേഴ്സ് ടോപ് സിങ്ങറിൽ ആഘോഷിച്ചിരുന്നു. അതിന്റെ ഭാ​ഗമായി സർപ്രൈസ് നൽകാൻ ഭാര്യ ദിവ്യയും ടോപ്പ് സിങറിന്റെ വേദിയിൽ എത്തിയിരുന്നു.

ദിവ്യയെ പെടുന്നനെ വേദിയിൽ കണ്ടത് മധു ബാലകൃഷ്ണനും വലിയ സർപ്രൈസായിരുന്നു. തനിക്ക് ഇത്തരത്തിൽ ഒരു സർപ്രൈസ് നൽകിയ എല്ലാവർക്കും വേദിയിൽ വെച്ച് മധു ബാലക‍ൃഷ്ണൻ നന്ദി അറിയിക്കുകയും ചെയ്തു. ശേഷമാണ് ഇരുവരും വീട്ടിലെ മധു എങ്ങനെയാണ് എന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

madhu balakrishnan

സന്തോഷം വരുമ്പോൾ മധു പാട്ട് പാടും. എന്നാൽ ദുഖം വന്നാൽ അതിൽ കുറച്ച് ദേഷ്യം കൂടിയുണ്ടാകും. ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്. വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും. പക്ഷെ വേ​ഗം തണുക്കും എന്നാണ് ഭാര്യ മധുവിനെ കുറിച്ച് പറഞ്ഞത്. ദിവ്യയെ കുറിച്ച് ചോദിച്ചപ്പോൾ മധുവിന്റെ മറുപടി ഇങ്ങനെയായിരുന്നു.‌.. എന്റെ അടുത്ത് ദേഷ്യം ദിവ്യ കാണിക്കാറില്ല. ദിവ്യയുടെ ദേഷ്യം ഞാൻ കണ്ടിട്ടുള്ളത് കുട്ടികളുടെ അടുത്താണ്.

ദിവ്യയുടേത് ഒതുങ്ങിയ സ്വഭാവമാണ്. എല്ലാവരോടും ചിരിക്കും. 24 മണിക്കൂറും ചിരിയാണ്. എന്താണ് ചിരിയുടെ രഹസ്യമെന്ന് വരെ ആളുകൾ ദിവ്യയോട് ചോദിക്കാറുണ്ട്. പക്ഷെ എന്റെ അടുത്ത് മാത്രം ദിവ്യ ചിരിക്കാറില്ല. പിള്ളേരെ പഠിപ്പിക്കുമ്പോഴാണ് ദിവ്യയുടെ ശബ്ദം ഞാൻ കേൾക്കുന്നത്. ഇത്രയും ശബ്ദവും ദേഷ്യവുമൊക്കെ ദിവ്യയ്ക്കുണ്ടായിരുന്നുവോയെന്ന് അത്തരം സന്ദർഭങ്ങളിലാണ് ഞാൻ ആലോചിക്കുന്നത്.

പിന്നെ എനിക്ക് ദേഷ്യം വരാറുള്ള പ്രധാന കാര്യം ദിവ്യയ്ക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ചോദിച്ചാൽ ഒന്നും മിണ്ടില്ല. മുഖം വീർപ്പിച്ച് ഇരിക്കും. പ്രശ്നമുണ്ടായാൽ ആദ്യം കോംപ്രമൈസ് ചെയ്യുന്നത് ഞാനാണെന്നും മധു പറഞ്ഞു.

More from Filmibeat

Read more about: madhu balakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X