twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ജോഗി പോയപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ഇപ്പോഴും കേൾക്കുന്ന വിമർശനത്തെ കുറിച്ച് ജിജി

    |

    സന്തോഷ് ജോഗിയേയും ജിജിയേയും അറിയാത്തവരായി ആരും ഉണ്ടാകില്ല.ഒന്നിച്ച് ജീവിച്ച് കൊതി തീരും മുൻപായിരുന്നു ജോഗി ജിജിയും മക്കളേയും വിട്ട് യാത്രയായത്. പിന്നീട് ജിജിയുടെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ജോഗിയെ ചുറ്റിപ്പറ്റിയായിരുന്നു ജിജിയുടെ ജീവിതം. 25ാം വസ്സിൽ തന്റെ പ്രിയതമൻ യാത്രയായപ്പോൾ അടുത്തതെന്ത് എന്നുള്ള ചോദ്യചിഹ്നമായിരുന്നു ഇവരുടെ മുന്നിൽ. പിന്നീട് രണ്ട് കുഞ്ഞുങ്ങളേയും രക്ഷിതാക്കളേയും മാറോട് ചേർത്ത് പിടിച്ച് തന്നെ തോൽപ്പിച്ച വിധിക്ക് മുന്നിൽ പോരാടി വിജയം നേടുകയായിരുന്നു.

    ഇപ്പോഴിത ജോഗിയുടെ വിയോഗത്തിന് ശേഷമുളള ജീവിതത്തെ കുറിച്ച് ജിജി മനസ് തുറക്കുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അതിജീവനക്കഥ ജിജി പങ്കുവെച്ചത്. ജോഗി പോകുമ്പോൾ തന്നെ വീടിനു മുമ്പിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു. കടങ്ങൾ വേറേയും . എനിക്കു ജോലിയുണ്ടെങ്കിലും ശമ്പളം കുറവായിരുന്നു.. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ബാങ്കുകാരും കടക്കാരും വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി. അത് തന്റെ വീടായിരുന്നു. ഷോർട്ട് ഫിലിമിനു വേണ്ടിയാണ് ജോഗി വീടിൻരെ പ്രമാണം പണയം വച്ചത്. പിന്നീട് ചെറിയ വിലയ്ക്ക് വീട് പണയം വെച്ച് കടം വീട്ടുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗമുണ്ടായി ഒരു വർഷം പോലും തികയും മുൻപ് ഞങ്ങൾക്ക് വീട് വിറ്റ് ഇറങ്ങേണ്ടി വന്നു. പിന്നീട് ഞങ്ങൾ ഒരു വാടക വീട്ടിലേയ്ക്ക് മാറി.ആ സമയത്ത് ജോഗിയുടെ കുടുബവും വാടക വീട്ടിലായിരുന്നു.

      അന്നത്തെ  ജീവിതം

    പൂജ്യത്തിൽ നിന്ന് ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു. അന്ന് ആയുർവേദ ഫാർമസിയിൽ ചെറിയ ജോലിയുണ്ടായിരുന്നു. എന്നാൽ അത് മാത്രം കൊണ്ട് ജീവിതം മുന്നോട്ട് പോകില്ലായിരുന്നു. എന്നാൽ ജോലി കഴിഞ്ഞുള്ള സമയം ചെറിയ ഹോം ട്യൂഷൻ എടുക്കാൻ പോയി.. 5 മണിക്ക് ജോലി കഴിഞ്ഞാൽ രാത്രി 10 വരെ പല വീടുകളിലായി കുട്ടികൾക്ക് ട്യൂഷനെടുക്കും. കൂടാതെ ഓൺലൈനിൽ ചെറിയ ജോലികളും ചെയ്തിരുന്നു. അങ്ങനെ പതിയെ ജീവിതം തിരികെ പിടിക്കുകയായിരുന്നു.

     വീടിന്റെ പണി

    കടങ്ങൾ കുറച്ചായി വീട്ടിത്തുടങ്ങി. പിന്നീട് കുറച്ച സ്ഥലം വാങ്ങി. അവിടെ ചെറിയൊരു വീട് വയ്ക്കാനും തുടങ്ങുകയായിരുന്നു. 2010 ൽ തുടങ്ങിയ വീടിന്റെ പണി ഈ വർഷമാണ് പൂർത്തിയായത്. പുതിയ വീട്ടിൽ ചുവരും വാതിലും വച്ചപ്പോൾ തന്നെ ഞങ്ങൾ അവിടേയ്ക്ക് താമസം മാറുകയായിരുന്നു. ഇപ്പോൾ തൃശൂർ പനമുക്കിലെ സ്വന്തം വീട്ടിലാണ് താമസം. തിരിഞ്ഞ് നോക്കുമ്പോൾ എല്ലാം ഒരു അത്ഭുതം പോലെ തോന്നുകയാണ്.

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
      മക്കളെ  പോലും  കണ്ടിരുന്നില്ല

    ആദ്യകാലങ്ങളിൽ മക്കളെ പോലും താൻ കണ്ടിരുന്നില്ല. അവർ ഉണരും മുൻപ് തന്നെ ഞാൻ ജോലിയ്ക്ക് പോകുമായിരുന്നു.രാത്രി അവർ ഉറങ്ങിക്കഴിഞ്ഞാണ് മടങ്ങി എത്തുക. ഇടയ്ക്ക് ജോഗിയുടെ വീട്ടിലും പോകുമായിരുന്നു. എന്റെ അച്ഛനും അമ്മയുമാണ് അവരെ വളർത്തിയത്. പ്രശ്നങ്ങൾ കുറച്ച് തീർന്ന് തുടങ്ങിയപ്പോൾ തന്നെ ഞാൻ ഹോം ട്യൂഷൻ നിർത്തുകയായിരുന്നു.മറ്റൊരു ജോലിക്കു ചേർന്നു. ഈ കാലത്ത് തന്നെയാണ് സൈക്കോളജി പഠിക്കാനും പബ്ലിക്കേഷൻ തുടങ്ങാനുമൊക്കെ തീരുമ‍ാനിക്കുന്നത്.

    വിമർശനങ്ങൾ

    സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴും വിമർശനങ്ങൾ കേൾക്കാറുണ്ട്. ജോഗി പോയപ്പോൾ എനിയ്ക്ക് 25 വയസ്സായിരുന്നു പ്രായം. ഇന്നത്തെ ധാരണകൾ അന്നില്ലായിരുന്നു. നമ്മൾ ഒരാളെ സ്നേഹിച്ചു. അയാളെ കേന്ദ്രബിന്ദുവാക്കി , ചുറ്റിപ്പറ്റി ജീവിച്ചു. ജോഗിക്ക് ഡിപ്രഷൻ ആയിരുന്നു എന്ന് എനിയ്ക്ക് ഇപ്പോഴും ഉറപ്പില്ല. എന്നെ പരിചയപ്പെടുന്നതിന് മുൻപ് തന്നെ അദ്ദേഹം പലതവണ ജീവൻ വെടിയാൻ ശ്രമം നടത്തിയിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ച ശേഷം ഇതാദ്യമായിട്ടായിരുന്നു ജിജി പറഞ്ഞു. ജോഗി പോയിട്ട് പത്ത് വർഷം പൂർത്തിയാവുകയാണ്.

    Read more about: നടൻ actor
    English summary
    Pokkiri Raja Actor Santhosh Jogi's Wife JiJi Jogi About Her new Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X