ഇരുമ്പന്റെ റെയ്ബാൻ ഗ്ലാസ് വെറുതെയായോ!! സ്ഫടികം രണ്ടാം ഭാഗത്തിനെതിരെ കേസ്

Recommended Video

സ്ഫടികം 2 വിനെതിരെ പോലീസ് കേസ് | filmibeat malayalam

ചില ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും ആവേശമായിരിക്കും. പ്രേക്ഷകർക്കിടയിൽ ആവേശം സൃഷ്ടിച്ച ലാലേട്ടൻ ചിത്രമായിരുന്നു 1995 മാർച്ച് 30 ന് പുറത്തിറങ്ങിയ സ്ഫടികം. ഭഭ്രൻ സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമയുടെ തലമുറ തന്നെ മാറിയിട്ടും ഇന്നും ജനങ്ങളുടെ ഇടയിൽ സ്ഫടികം മിന്നിത്തിളങ്ങി നിൽക്കുകയാണ്.

ആട് തോമയും മുണ്ട് ഉരിഞ്ഞുള്ള അടിയും ആ റെയ്ബാൻ ഗ്ലാസുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. വർഷങ്ങൾക്ക് ശേഷം സ്ഫടികം 2 ന്റെ രണ്ടാം ഭാഗം പുറത്തു വരുകയാണ്. ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റ രണ്ടാം ഭാഗ പുറത്തു വരുന്നത് പ്രേൾകർക്കിടയിൽ സന്തോഷം ജനിപ്പിക്കുന്ന സംഗതിയാണ്. എന്നാൽ സ്ഫടികം 2ന്റെ കാര്യത്തിൽ വിപരീതമായിരുന്നു. ഇപ്പോഴിത സ്ഫടികം 2 വിന്റെ സംവിധായകൻ ബിജു കട്ടയ്ക്കലിനെതിരെ പോലീസ് കേസെടുത്തു. സംവിധായകൻ ഭഭ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്.

 പകർപ്പവകാശ നിയമ പ്രകാരം

പകർപ്പവകാശ നിയമ പ്രകാരം

സ്ഫടികത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് ടീസർ പുറത്തിറക്കിയിരുന്നു. തന്റെ അനുമതി ഇല്ലാതെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ ശ്രമിച്ചതെന്ന് കാട്ടിയാണ് പകർപ്പവകാശ നിയമപ്രകാരം ഭഭ്രൻ പോലീസിൽ പരാതി നൽകിയത്. വ്യാപകമായി പ്രചരിച്ച ടീസറിൽ സ്ഫടികത്തിലെ കഥാപാത്രങ്ങളെ മോശമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. സംവിധായകൻ ഭഭ്രന്റേയോ മറ്റ് ചലച്ചിത്ര പ്രവർത്തകരുടേയോ അനുമതിയില്ലാതെയാണ് ചിത്രത്തിന്റെ രണ്ടാം പതിപ്പിന് പ്രചരണം നൽകിയിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കിട്ടുണ്ട്.

 സ്ഫടികം 2 ഇരുമ്പൻ

സ്ഫടികം 2 ഇരുമ്പൻ

സ്ഫടികം 2 ന്റെ രണ്ടാംഭാഗമായ സ്ഫടികം 2 ഇരുമ്പന്റെ ടീസർ ചിത്രത്തിന്റെ 24ാം വാർഷിക ദിനമായ 2019 മാർച്ച് 30 ന് റിലീസ് ചെയ്തിരുന്നു. ആട് തോമയുടെ മകന്റെ കഥായാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ആദ്യ ഭാഗത്തിൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചൊകുത്ത ലോറി രണ്ടാം ഭാഗത്തിനുമുണ്ട്. ചൊകുത്താന് പകരം ഇരുമ്പനാണ് ഇക്കുറി കളത്തിലിറങ്ങുന്നത്.

 25ാം വാർഷികത്തിൽ സ്ഫടികം 2

25ാം വാർഷികത്തിൽ സ്ഫടികം 2

സ്ഫടികത്തിന്റെ 24ാം വർഷിക ദിനത്തിലായിരുന്നു സ്ഫടികം 2 ന്റെ ടീസർ പുറത്തു വന്നത്. 2020 മാർച്ച് 30 ന് സ്ഫടികം 2 റിലീസിനായി എത്തുന്നത്. സംവിധായകൻ ബിജു കട്ടയ്ക്ക്ൽ തന്നെയാണ് ഈ വിവരംപ്രേക്ഷകരുമായി പങ്കുവെച്ചത്. സ്ഫടികം 2 ഇരുമ്പന്റെ ടീസറിന് അത്ര നല്ല പ്രേക്ഷക സ്വീകാര്യതയായിരുന്നില്ല ലഭിച്ചത്. അത്രയധികം ജനങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞ ചിത്രമായിരുന്നു സ്ഫടികത്തിന്റെ ആദ്യ ഭാഗം.

 എതിർപ്പുമായി ഭഭ്രൻ

എതിർപ്പുമായി ഭഭ്രൻ

സ്ഫടികം 2 ന്റെ പ്രഖ്യാപനം മുതൽ തന്നെ എതിർപ്പുമായി സംവിധായകൻ ഭഭ്രൻ രംഗത്തെത്തിയിരുന്നു. സ്ഫടികം 2 ന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് ആദ്യം തന്നെ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു.എന്ത് വില കൊടുത്തുംഈ ചിത്രം തടയുമെന്ന് സംവിധായകൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഭഭ്രന്റെ വാക്കുകളെ അവഗണിച്ചു കൊണ്ടായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നത്. ഇതിനു പിന്നാലെയും രൂക്ഷ വിമർശനവുമായി ഭഭ്രൻ രംഗത്തെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X