For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ശ്യാമിനെ ജീവിതം കരയിപ്പിച്ചിട്ടുണ്ട്, തുറന്നു പറഞ്ഞ് പൊന്മുട്ട താരം

  |

  വെബ് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ശ്യാം മോഹൻ. പൊൻമുട്ട എന്ന ഒറ്റ വെബ് സീരീസാണ് ശ്യാമിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. വെബ് സീരിസുകൾ സജീവമാകുന്ന ഈ കാലത്ത് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. എന്നാൽ ശ്യാമിന് പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

  സ്ട്രഗിൾ ചെയ്തിരുന്ന കാലം തനിക്ക് ഉണ്ടായിരുന്നു എന്നാണ് ശ്യാം പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിത പ്രതിസന്ധിയെ കുറിച്ച് വെളിപ്പെടുത്തിയത്. ശ്യാമിന്റെ വാക്കുകൾ ഇങ്ങനെ...

  കലാപാരമ്പര്യമുളള ഒരു കുടുംബത്തിൽ നിന്നാണ് ശ്യാം ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴാണ് സ്വദേശം. അച്ഛൻ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. കൂടാതെ നടകങ്ങളിലും അഭിനയച്ചിട്ടുണ്ട്. അമ്മ നാടകങ്ങളിലും സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. പക്ഷെ രണ്ടുപേരും സ്ട്രഗിൾ ചെയ്ത വിജയിക്കാതെ പോയ അഭിനേതാവായിരുന്നു.

  വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. വാടക വീടികളിൽ നിന്നും വാടകവീടുകളിലേയ്ക്കുള്ള പാലായനമായിരുന്നു കുട്ടിക്കാലം. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ മിമിക്രിലും സ്റ്റേജ് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഞാൻ പത്തിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ വിയോഗം. പ്ലസ്ടുവിന് പഠിക്കുമ്പോൾ അമ്മയും പോയി. ഞാൻ ഒറ്റ മകനാണ്. ജീവിതത്തിൽ പെട്ടെന്ന് തനിച്ചായിപ്പോകുന്ന അവസ്ഥയിലൂടെ കടന്നുപോയി.പിന്നീട് ബന്ധുക്കളുടെ സംരക്ഷണയിലായി ജീവിതം. പിന്നീട് വല്യച്ഛനാണ് തന്റെ പഠിപ്പൊക്കെ നോക്കിയത്. കോളജ് പഠനത്തിനുശേഷം മുംബൈയിലേക്ക് ചേക്കേറി. അവിടെ അമ്മയുടെ സഹോദരനും കുടുംബത്തിനുമൊപ്പം ആറു വർഷത്തോളം താമസിച്ചു. പല സ്വകാര്യ കമ്പനികളിലും ജോലി നോക്കി. എന്നാൽ ഞാൻ സന്തോഷവാനായിരുന്നില്ല.

  Sandra Thomas Exclusive Interview | FilmiBeat Malayalam

  ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ വിവരം ഞാൻ കൊച്ചിയിലെ കസിനോട് കാര്യം പറഞ്ഞു. അവൾ പിന്തുണച്ചു. അങ്ങനെ ഞാൻ ജോലി രാജിവെച്ചു, കൊച്ചിയിലേയ്ക്ക് തിരിച്ചു വന്നു, സ്മ്യൂളലും ടിക്ക്ടോക്കിലുമൊക്കെ സജീവമായിരുന്നു. അതുവഴി ടിവി പരിപാടിയിൽ അവസരം ലഭിച്ചു. ആ സമയത്താണ് പൊൻമുട്ടയിലേയ്ക്ക് അതിന്റെ പ്രൊഡ്യൂസർ ലിജു വിളിക്കുന്നത്. അങ്ങനെ തുടങ്ങിയ യാത്ര ഇപ്പോൾ സ്വയം രചിച്ച വെബ് സീരിസിലെത്തി നിൽക്കുന്നു.

  ജീവിതത്തിൽ കഴിവതും ഹാപ്പിയായി ഇരിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ആദ്യമായി പരിചയപ്പെടുന്ന പലർക്കും ഞാൻ കടന്നുവന്ന വിഷമതകളെ കുറിച്ച് അറിയില്ല. സ്വന്തമായി ഒരു തിരക്കഥ എഴുതി സംവിധാനം ചെയ്യുക എന്നത് തന്റെ ഒരു സ്വപ്നമാണ്. ഒരു കുടുംബമൊക്കെയായി പുതിയ ഒരു വീട് വച്ചു താമസിക്കുന്നതൊക്കെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള കാര്യങ്ങളാണ്. വരുന്നിടത്ത് വച്ച് കാണാം എന്നൊരു ലൈനിലാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്- ശ്യാം അഭിമുഖത്തിൽ പറയുന്നു.

  Read more about: tv actor
  English summary
  Ponmutta Web Series Fame Shyam Mohan Open Up His struggle In life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X