എന്റെ തലയില്‍ കൈവെച്ച് അമ്പിളി ചേട്ടന്‍ പറഞ്ഞത് ഇന്നും മനസിലുണ്ട്, ഓര്‍മ്മ പങ്കുവെച്ച് പൊന്നമ്മ ബാബു

By Midhun Raj

മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അദ്ദേഹത്തിന്‌റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി സിനിമകളിലാണ് നടന്‍ അഭിനയിച്ചത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ജഗതി മലയാളത്തില്‍ തിളങ്ങിയിരുന്നു. ഒരുകാലത്ത് മലയാളത്തിലെ തിരക്കേറിയ താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു ജഗതി ശ്രീകുമാര്‍.

കുടുംബത്തിന് പോലും വളരെ കുറച്ച് സമയം മാത്രമാണ് അദ്ദേഹത്തെ കിട്ടിയിരുന്നത്. ബാക്കിയുളള സമയങ്ങളിലെല്ലാം സിനിമാ സെറ്റുകളിലായിരുന്നു നടന്‍. വാക്ക് കൊടുത്ത ആരെയും നിരാശപ്പെടുത്താത്ത രീതിയിലായിരുന്നു ജഗതിയുടെ സിനിമാ ജീവിതം മുന്നോട്ടുപോയത്. മലയാള സിനിമയില്‍ ഇന്നും പകരം വെക്കാനില്ലാത്ത പ്രതിഭകളില്‍ ഒരാളാണ് അദ്ദേഹം.

അതേസമയം ജഗതി ശ്രീകുമാറിനൊപ്പം

അതേസമയം ജഗതി ശ്രീകുമാറിനൊപ്പം നിരവധി സിനിമകളില്‍ ഒപ്പം അഭിനയിച്ചിട്ടുളള താരമാണ് പൊന്നമ്മ ബാബു. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാസ്യ റോളുകളായിരുന്നു ജഗതിയുടെയും പൊന്നമ്മ ബാബുവിന്‌റെതുമായി മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തത്. മേരിക്കുണ്ടൊരു കുഞ്ഞാട് പോലെയുളള സിനിമകളിലെ ഇവരുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

അതേസമയം ജഗതി ശ്രീകുമാറിനൊപ്പമുളള

അതേസമയം ജഗതി ശ്രീകുമാറിനൊപ്പമുളള ഓര്‍മ്മകള്‍ ഒരഭിമുഖത്തില്‍ പൊന്നമ്മ ബാബു പങ്കുവെച്ചിരുന്നു. നടന് അപകടം സംഭവിക്കുന്നതിന് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും നടി തുറന്നുപറഞ്ഞു. അന്ന് അദ്ദേഹം തന്നോട് പറഞ്ഞ കാര്യമാണ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൊന്നമ്മ ബാബു വെളിപ്പെടുത്തിയത്.

തന്‌റെ സിനിമാ ജീവിതത്തില്‍

തന്‌റെ സിനിമാ ജീവിതത്തില്‍ ഒരുപാട് പിന്തുണ നല്‍കിയിട്ടുളള വ്യക്തിയാണ് അമ്പിളി ചേട്ടനെന്ന് നടി പറയുന്നു. ഞാന്‍ അത്രത്തോളം ആരാധിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അമ്പിളി ചേട്ടന്‌റെ തിരിച്ചുവരവിനായി ഓരോ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്. അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

അമ്പിളി ചേട്ടന് അപകടം പറ്റുന്നതിന്

അമ്പിളി ചേട്ടന് അപകടം പറ്റുന്നതിന് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇന്നസെന്റ് ചേട്ടനും ഞാനും അമ്പിളി ചേട്ടനുമൊക്കെ ഒന്നിച്ച് അഭിനയിച്ച ഞാന്‍ ഇന്നസെന്റാണ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടുപിരിഞ്ഞത്. എന്റെ ഭാഗം കഴിഞ്ഞു ഇനി ഞാന്‍ പോട്ടെ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം എന്തോ പതിവില്ലാതെ എന്റെ തലയില്‍ കൈവച്ചിട്ട് പറഞ്ഞു. പൊന്നമ്മ നന്നായി വരും. ആ വാക്കുകള്‍ ഇന്നും എന്റെ മനസിലുണ്ട് എന്ന് പൊന്നമ്മ ബാബു പറഞ്ഞു. മലയാളത്തിലെ അതുല്യ നടന്‍ അമ്പിളി ചേട്ടന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X