എന്റെ മകൻ പെണ്ണു കെട്ടുന്നില്ല, ചോദിക്കുമ്പോൾ പറയുന്നത്; അത് മാത്രമാണെന്റെ വിഷമം; പൊന്നമ്മ ബാബു

ഹാസ്യ വേഷങ്ങളിലൂെട പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പൊന്നമ്മ ബാബു. പോക്കിരിജാജ, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം പൊന്നമ്മ ബാബുവിന് ചെയ്യാനായി. സിനിമകളിൽ പഴയത് പോലെ നടിയെ ഇപ്പോൾ കാണാറില്ല. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പൊന്നമ്മ ബാബു.

ജീവിതത്തിൽ സന്തുഷ്ടയായ തനിക്ക് മകൻ വിവാഹം കഴിക്കാത്താണ് വലിയ ദുഖമെന്ന് നടി പറയുന്നു. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

'എന്റെ മോൻ പെണ്ണ് കെട്ടുന്നില്ല. ഇപ്പോ കഴിക്കാം എന്ന് പറയുന്നതല്ലാതെ കഴിക്കുന്നില്ല. നമ്മൾ സമ്മതിപ്പിക്കാൻ നോക്കുമ്പോൾ പറയും പപ്പയോട് കെട്ടാൻ. ഇവൾ‌ സമ്മതിക്കുമോ എന്നാണ് ഭർത്താവ് പറയുന്നത്. ഒത്തിരി കുട്ടികളുടെ ഫോട്ടോ വന്നു'

'ആ പെണ്ണുങ്ങൾക്കെല്ലാം അവനെ ഇഷ്ടമാണ്. ഇവനെന്നാൽ ഒരു വാക്ക് പറയേണ്ടെ. എന്താണ് കെട്ടാത്തതെന്ന് ചോദിച്ചപ്പോൾ പ്രേമിച്ചേ കെട്ടൂ എന്നാണ് പറയുന്നത്. എന്നാൽ പ്രേമിക്കെടാ എന്ന് ഞാനും. അവനൊരു പെണ്ണിനെ കെട്ടി കണ്ടാൽ‌ മതിയെനിക്ക്'

Ponnamma Babu

'മറ്റ് സങ്കടങ്ങളൊന്നുമില്ല. സാമ്പത്തികമായി തളർന്ന അവസ്ഥയിലായിരുന്നു എന്റെ കുടുംബം. അന്നും ഞാൻ ദൈവ വിശ്വാസിയാണ്. കറക്ട് സമയത്ത് തന്നെ എന്റെ ജീവിതത്തിൽ എല്ലാം നടന്നു. 16 വയസ്സിലായിരുന്നു കല്യാണം. 21 വയസ്സിനുള്ളിൽ മൂന്ന് മക്കളെ പ്രസവിച്ചു. നല്ല പ്രായത്തിൽ എല്ലാം ചെയ്തു. പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും വന്നു. കഴിഞ്ഞ് പോയത് ഓർക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നും. ഞാനിത്രയും കടമ്പകൾ‌ കടന്നോയെന്ന്'

'ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ഭർത്താവിന്റെ ബിസിനസ് ഡള്ളായ ശേഷമാണ് സിനിമയിലേക്ക് വരുന്നത്. അല്ലെങ്കിൽ സിനിമയിലേക്ക് വരില്ല. നാടകം നല്ലൊരു ഉപജീവന മാർ​ഗമായിരുന്നു അന്ന്. പിന്നെ സിനിമയിൽ വന്നു. സിനിമയെ അന്വേഷിച്ച് പോയ ആളല്ല, സിനിമ എന്നെ വന്ന് ക്ഷണിച്ച് കൊണ്ട് പോയതാണ്. ആ സ്നേഹം എന്നുമുണ്ടാവും'

Ponnamma Babu

'സ്ക്രീനിൽ ധരിക്കുന്ന കോസ്റ്റ്യൂമിനും വസ്ത്രങ്ങൾക്കും ആരാധകരുണ്ട്. ആഭരണങ്ങൾ എവിടെ നിന്നാണെന്ന് ഒത്തിരി പേർ ചോദിക്കാറുണ്ട്. ചില ഓർണമെന്റ്സ് ഇവിടെ കിട്ടില്ല. മക്കൾ ഓസ്ട്രേലിയയിൽ നിന്ന് കൊണ്ട് വരുന്നതാണ്'

'18 കൊല്ലത്തിന് ശേഷമാണ് ഞാൻ‌ സീരിയലിൽ അഭിനയിക്കുന്നത്. മക്കൾ ഇടയ്ക്കിടെ കാെണ്ട് വന്ന ആഭരണങ്ങളാണ്. അതിങ്ങനെ സ്റ്റോക്ക് ചെയ്ത് വെച്ചു. സീരിയൽ വന്നപ്പോൾ എല്ലാമിറക്കി. വിളിച്ച് ചോദിക്കുന്നവരോട് മക്കളാണ് സ്പോണസർമാരെന്നാണ് പറയാറ്'

എന്തു തുറന്ന് പറയുന്ന വ്യക്തിയാണ് താനെന്നും പൊന്നമ്മ ബാബു പറഞ്ഞു. മറ്റൊരാൾ മുഖേന ഒരാളോട് ഒന്നും പറയാറില്ല. നേരിട്ട് പറയുന്നതാണ് നല്ലതെന്നും പൊന്നമ്മ ബാബു പറഞ്ഞു. സിനിമാ രം​ഗത്ത യുവ തലമുറയിലെ പലർക്കും പ്രശസ്തി മൂലം മുതിർന്നവരോട് ബഹുമാനക്കുറവുണ്ടെന്നും പൊന്നമ്മ ബാബു ആരോപിച്ചു. ഞാനെന്ന ഭാവം പാടില്ല. പുതുതലമുറയിലെ പലർക്കുമതറിയില്ല. താരങ്ങളുടെ മക്കളാണ് കുറേക്കൂടി മര്യാദ കാണിക്കുന്നത്.

ദുൽഖറും പൃഥിരാജുമെല്ലാം. പുറത്ത് നിന്ന് വരുന്നവർ പെട്ടെന്ന് വരുന്ന പ്രശസ്തിയിൽ അഹങ്കരിക്കുന്നെന്നും പൊന്നമ്മ ബാബു തുറന്നടിച്ചു. പ്ര​ഗൽഭരുള്ള സെറ്റിൽ ചിരിക്കാൻ പോവും താനൊക്കെ ഭയപ്പെട്ടിരുന്നു. ഇന്ന് എല്ലാവരും ആരെയും ​ഗൗനിക്കാതെ ചിരിക്കുകയും കാലിൻ മേൽ കാൽ കയറ്റി ഇരിക്കുകയാണെന്നും പൊന്നമ്മ ബാബു ആരോപിച്ചു.

More from Filmibeat

Read more about: ponnamma babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X