പൊന്നമ്മയുടെ ഭര്‍ത്താവ് ഇടവേള ബാബുവല്ലേ? ഒരുമിച്ചുള്ള ചിത്രങ്ങള്‍ കണ്ടതോടെ എല്ലാവരും തെറ്റിദ്ധരിച്ചെന്ന് നടി

ഏറെയും ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാപ്രേമികളുടെ പൊന്നായി മാറിയ നടിയാണ് പൊന്നമ്മ ബാബു. ഇതുവരെ നടി അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെയും ജനപ്രിയമായിരുന്നു. ഇപ്പോഴും സിനിമയിലും സീരിയലിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് പൊന്നമ്മ ബാബു.

ഇതിനിടെ പല അഭിമുഖങ്ങളിലൂടെയും ഭര്‍ത്താവ് ബാബുവിനെ കുറിച്ചും ചെറിയ പ്രായത്തിലെ താന്‍ വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ നടി പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവ് ബാബുവിനെ പൊതുജനങ്ങള്‍ക്ക് അത്ര പരിചയമില്ലാത്തതിനാല്‍ നടന്‍ ഇടവേള ബാബുവാണ് പൊന്നമ്മയുടെ ഭര്‍ത്താവെന്ന് പലരും തെറ്റിദ്ധരിച്ചു.

 ഇടവേള ബാബുവിന്റെ ഭാര്യയല്ലേ എന്ന ചോദ്യവുമായി വരാറുണ്ടെന്ന് പറയുകയാണ് നടി

പലപ്പോഴും ഭാര്യ ഭര്‍ത്താക്കന്മാരായി ഇരുവരും അഭിനയിച്ചതോടെ ഇത്തരത്തിലുള്ള കിംവദന്തികള്‍ക്ക് ശക്തി കൂടി. സത്യത്തില്‍ തന്നെ കാണുമ്പോള്‍ പലരും ഇടവേള ബാബുവിന്റെ ഭാര്യയല്ലേ എന്ന ചോദ്യവുമായി വരാറുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൊന്നമ്മ. ഇടവേള ബാബു തന്റെ ഭര്‍ത്താവല്ലെന്ന് പറഞ്ഞതിനൊപ്പം യഥാര്‍ഥ ഭര്‍ത്താവ് ആരാണെന്നും നടി പരിചയപ്പടുത്തിയിരിക്കുകയാണ്.

പലരും എന്റെ പേര് പറയുമ്പോള്‍ ചോദിക്കാറുള്ളത് ഇടവേള ബാബുവിന്റെ ഭാര്യയാണോ എന്നാണ്

'പലരും എന്റെ പേര് പറയുമ്പോള്‍ ചോദിക്കാറുള്ളത് ഇടവേള ബാബുവിന്റെ ഭാര്യയാണോ എന്നാണ്. ഇടവേള ബാബു ആരാണെന്നും പലരും ചോദിക്കാറുണ്ട്. ഈ ഇടയ്ക്ക് എന്നെ കണ്ടപ്പോള്‍ ഒരാള്‍ ചോദിച്ചത് ഇടവേള ബാബു ചേച്ചിയുടെ ഹസ്ബന്‍ഡ് ആണല്ലേ എന്നാണ്. ഇങ്ങനെ ആളുകള്‍ ചോദിക്കാനും കാരണമുണ്ടെന്നാണ്', പൊന്നമ്മ ബാബു പറയുന്നത്.

ടവേള ബാബുവാണല്ലെ പൊന്നമ്മ ചേച്ചിയുടെ ഹസ്ബന്‍ഡ്

ഇടവേള ബാബുവും ഞാനും ചേര്‍ന്ന് ഭാര്യ-ഭര്‍ത്താക്കാന്മാരായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചുള്ള ഫോട്ടോസ് പുറത്ത് വന്നിരുന്നു. അതൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ സ്റ്റില്‍സ് എടുത്തായിരുന്നു. ആ ചിത്രങ്ങള്‍ പുറത്ത് വന്നതോട് കൂടിയാണ് ഞാന്‍ ഇടവേള ബാബുവിന്റെ ഭാര്യയാണോന്ന് ചോദിച്ച് ഒരുപാട് പേര്‍ വന്ന് കൊണ്ടിരുന്നത്.

'ഓ ഇടവേള ബാബുവാണല്ലെ പൊന്നമ്മ ചേച്ചിയുടെ ഹസ്ബന്‍ഡെന്ന് ചോദിക്കുന്നവരോട് ബാബുവാണ്. പക്ഷേ ആ ബാബുവല്ല. വേറെ ബാബുവാണെന്ന്', ഞാന്‍ പറഞ്ഞു.

എന്റെ ഭര്‍ത്താവിന്റെ മുഴുവന്‍ പേര് രമേശന്‍ ബാബു എന്നാണ്

'എന്റെ ഭര്‍ത്താവിന്റെ മുഴുവന്‍ പേര് രമേശന്‍ ബാബു എന്നാണ്. ഇനിയാരും ഇടവേള ബാബു സഹോദരനാണോ അച്ഛനാണോ എന്നൊന്നും ചോദിക്കരുതെന്നും പൊന്നമ്മ ബാബു', പറയുന്നു.

ചെറിയ പ്രായത്തില്‍ നാടകത്തില്‍ അഭിനയിച്ചാണ് പൊന്നമ്മ ബാബു കരിയര്‍ ആരംഭിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തില്‍ അഭിനയിച്ചത്. അന്ന് ജീവിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലാത്തത് കൊണ്ടാണ് നാടകത്തില്‍ അഭിനയിക്കാന്‍ പോയതെന്നാണ് നടി മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്.

തൻ്റേത് ബാല വിവാഹമായിരുന്നുവെന്ന് പൊന്നമ്മ ബാബു പറയുന്നു

ആദ്യ നാടകം കഴിഞ്ഞപ്പോള്‍ തന്നെ ട്രൂപ്പിലെ മാനേജരായ ബാബു ചേട്ടന്‍ എന്നെ വിവാഹം കഴിച്ചു. അന്നതൊരു ബാലവിവാഹമായിരുന്നു. ഭര്‍ത്താവുമായി പത്ത് വയസിന്റെ വ്യത്യാസം ഉണ്ടായിരുന്നു. അങ്ങനെ വിവാഹം കഴിഞ്ഞതിന് ശേഷം പതിനെട്ട് വര്‍ഷത്തോളം നാടകത്തില്‍ അഭിനയിച്ചില്ല. ഇളയമകള്‍ക്ക് രണ്ട് വയസുള്ളപ്പോള്‍ മുതലാണ് വീണ്ടും അഭിനയിക്കാന്‍ പോകുന്നത്. പിന്നീട് സിനിമയിലും അവിടെ നിന്ന് സീരിയലിലുമൊക്കെ അഭിനയിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X