പുതിയ കാലത്തിന്റെ ഓണപ്പാട്ട്, യൂടൂബില്‍ വൈറലാവുന്നു!!
അത്തം പത്തും പൂക്കളമൊരുക്കുന്നതും മാവേലിയയെ വരവേല്‍ക്കുന്നതുമൊക്കെ ഇന്ന് ചരിത്രമായി ഓര്‍ക്കാനാവുന്ന കാര്യങ്ങളാണ്. ആ ഓര്‍മയിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന പുതിയ കാലത്തെ ഓണപ്പാട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വനാഗതനായ ഷാന്റി ആന്റണി സംഗീത സംവിധാനം നിര്‍വ്വഹിച്ച പൊന്നാവണിയായി എന്ന് തുടങ്ങുന്ന ആല്‍ബം ലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്.
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന് പിന്നീട് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായ നജീം ഹര്‍ഷാദും ഹരിത ഹരീഷും ചേര്‍ന്നാണ് പാട്ട് പാടിയിരിയ്ക്കുന്നത്. പാടിപ്പാടി പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം നേടിയ ഹരിത ഇതിനോടകം പല സിനിമകളിലും പിന്നണി പാടിക്കഴിഞ്ഞു. ഓരോണക്കാലം മുഴുവന്‍ വരികളില്‍ നിറച്ച് സനല്‍ ജോസഫ് ആണ് ഈ പാട്ടിന് വരികളെഴുതിയിരിയ്ക്കുന്നത്.

ഫേസ്ബുക്കിലൂടെയാണ് പൊന്നാവണിയായി ആല്‍ബത്തിന് ആരാധകരെത്തിയത്. പല മൂവി പ്രമോഷന്‍ പേജുകളിലും കഴിഞ്ഞ രണ്ട് ദിവസമായി വൈറലാകുകയാണ് പാട്ട്. പാട്ട് കേട്ട് ഔസേപ്പച്ചനും വിദ്യാധരന്‍ മാസ്റ്ററുമൊക്കെ വിളിച്ച് അഭിനന്ദിച്ചു എന്ന് സംഗീത സംവിധായകന്‍ ഷാന്റി പറയുന്നു. ഇറങ്ങാനിരിയ്ക്കുന്ന മലയാള സിനിമ പിപ്പലാന്ത്രിയുടെ സംഗീത സംവിധായകനാണ് ഷാന്റി ആന്റണി


Click it and Unblock the Notifications











