For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതം മറ്റൊരാളുമായി പങ്കുവെക്കണമെന്ന് തോന്നുമ്പോഴാണ് അയാളുടെ വിവാഹപ്രായം; നടി ഐശ്വര്യ ലക്ഷ്മി പറയുന്നു

  |

  അഭിനയിക്കുന്ന ഓരോ സിനിമകളും ഹിറ്റാക്കി മാറ്റി കൊണ്ടാണ് നടി ഐശ്വര്യ ലക്ഷ്മി മലയാള സിനിമയില്‍ സജീവമായത്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഐശ്വര്യയുടേതായി ഒരു സിനിമയെ എത്തിയിട്ടുള്ളു. നിലവില്‍ തമിഴ് സിനിമയില്‍ കൂടി നടി സജീവമാവുകയാണ്. പൊന്നിയന്‍ സെല്‍വന്‍ എന്ന മണിരത്‌നത്തിന്റെ ചിത്രത്തില്‍ ഐശ്വര്യയും ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ഇതിനിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ ഐശ്വര്യ പറയുകയാണ്.

  വിവാഹത്തെ കുറിച്ചുള്ള ചോദ്യമാണ് എല്ലായിപ്പോഴും ഐശ്വര്യയ്ക്ക് വരാറുള്ളത്. അതിനെ പറ്റിയുള്ള തന്റെ നിലപാട് നടി വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. 'ആണായാലും പെണ്ണായാലും കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സാമ്പത്തിക ഭദ്രതയും മാനസിക പക്വതയും ആവശ്യമാണ്. ചിന്തിച്ച് നല്ലൊരു തീരുമാനത്തിലെത്താനുള്ള മാനസിക പക്വത കുറഞ്ഞത് 25 വയസ്സ് എങ്കിലും ആകണം എന്നാണ് എന്റെ തോന്നല്‍. എല്ലാവര്‍ക്കും അങ്ങനെ ആകണമെന്നില്ല. ഒരു വ്യക്തിക്ക് ജീവിതം മറ്റൊരാളുമായി പങ്കുവെക്കണം എന്ന് തോന്നുന്ന പ്രായമാണ് അയാളുടെ വിവാഹപ്രായം.

  വിവാഹത്തെ കുറിച്ചുള്ള ചോദ്യമാണ് എല്ലായിപ്പോഴും ഐശ്വര്യയ്ക്ക് വരാറുള്ളത്. അതിനെ പറ്റിയുള്ള തന്റെ നിലപാട് നടി വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. 'ആണായാലും പെണ്ണായാലും കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സാമ്പത്തിക ഭദ്രതയും മാനസിക പക്വതയും ആവശ്യമാണ്. ചിന്തിച്ച് നല്ലൊരു തീരുമാനത്തിലെത്താനുള്ള മാനസിക പക്വത കുറഞ്ഞത് 25 വയസ്സ് എങ്കിലും ആകണം എന്നാണ് എന്റെ തോന്നല്‍. എല്ലാവര്‍ക്കും അങ്ങനെ ആകണമെന്നില്ല. ഒരു വ്യക്തിക്ക് ജീവിതം മറ്റൊരാളുമായി പങ്കുവെക്കണം എന്ന് തോന്നുന്ന പ്രായമാണ് അയാളുടെ വിവാഹപ്രായം.

  അത് 40 ആവാം 45 ആവാം. കുടുംബം അല്ല ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്, വ്യക്തി തന്നെയാണ്. താനിപ്പോള്‍ കരിയറിന് ആണ് കൂടുതല്‍ ഫോക്കസ് നല്‍കുന്നതെന്നാണ് ഐശ്വര്യ പറയുന്നത്. ഇനി ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ജീവിക്കണം എന്നൊരു വ്യക്തത കടന്നു വരുന്നത് വരേയ്ക്കും ഇങ്ങനെ തന്നെ മുന്നോട്ടു പോകാനാണ് ഇഷ്ടം. വ്യക്തി ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ആവശ്യമായ സ്വകാര്യത വേണമെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. എങ്കിലും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത് പറയുമെന്നും നടി വ്യക്തമാക്കുന്നു.

  സിനിമയ്ക്ക് മുമ്പ് മോഡലിങ്ങില്‍ നിറഞ്ഞ് നിന്നതിനെ കുറിച്ചും ഐശ്വര്യ ലക്ഷ്മി സംസാരിച്ചിരുന്നു. ഫാഷന്‍ സങ്കല്‍പങ്ങളില്‍ വലിയ മാറ്റം വന്നിരിക്കുകയാണ്. എന്നാല്‍ താനിപ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാറില്ല. ഐ കാച്ചിങ് അല്ലാത്തതും ധരിക്കാന്‍ സുഖപ്രദവുമായ വേഷങ്ങള്‍ മാത്രമേ ഇപ്പോള്‍ തിരഞ്ഞെടുക്കാറുള്ളൂ. വ്യക്തി എന്ന നിലയില്‍ എനിക്കുണ്ടായ മാറ്റത്തിന്റെ ഭാഗമാണിത്. വളരെ ശാന്തമായ മനസ്സ് നിലനിര്‍ത്താനും സന്തോഷങ്ങളും സ്വപ്നങ്ങളെയും ഏറെ വിലമതിച്ചു കൊണ്ട് ജീവിക്കാനാണ് ഇപ്പോള്‍ എനിക്കിഷ്ടമെന്നാണ് ഐശ്വര്യ പറയുന്നത്.

  അതേ സമയം പൊന്നിയന്‍ സെല്‍വന്‍ എന്ന മണിരത്‌നം സിനിമയിലൂടെ ഐശ്വര്യ തമിഴിലും തുടങ്ങാന്‍ ഒരുങ്ങുകയാണ് ഈ സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ താന്‍ മുന്നൊരുക്കങ്ങള്‍ നടത്തിയതിനെ പറ്റി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു ഈ സിനിമയ്ക്ക് ആധാരമായ കല്‍ക്കി കൃഷ്ണമൂര്‍ത്തി എന്ന തമിഴ് എഴുത്തുകാരന്റെ നോവല്‍ താന്‍ വായിച്ചു തുടങ്ങിയിരുന്നു. അങ്ങനെയിരിക്കവേ ആണ് പലരും സ്വപ്നം കാണുന്ന ആ വിളി വരുന്നത്. 'മണിരത്‌നം സാറിനെ ചെന്ന് കാണണം' എന്നാണ് പറഞ്ഞിരുന്നത്.

  ഒരുമിച്ചു ജോലി ചെയ്തിട്ടും തനിക്കു മനസ്സിലായിട്ടില്ല, പ്രണവിന്റെ സ്വഭാവത്തെ കുറിച്ച് വിനീത്

  Recommended Video

  മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു; വീഡിയോയുമായി ബേസില്‍ ജോസഫ് | FilmiBeat

  അത് പൊന്നിയിന്‍ സെല്‍വന് ആയിരിക്കും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. താന്‍ ആ നോവല്‍ വായിച്ചു തുടങ്ങിയെന്ന് സംവിധായകനോട് പറഞ്ഞെങ്കിലും ആ വായന നിര്‍ത്തു എന്നാണ് മണിരത്‌നം സാര്‍ പറഞ്ഞത്. നോവലില്‍ പറയുന്നതില്‍ നിന്നും സിനിമയ്ക്ക് വ്യത്യാസമുണ്ട്. കഥാപാത്രത്തെ കുറിച്ചുള്ള മുന്‍ധാരണ അഭിനയത്തെ സ്വാധീനിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എങ്കിലും ഞാന്‍ ആ നോവല്‍ വായിച്ചു. സിനിമയില്‍ എന്റെ ഭാഗത്തെ കുറിച്ച് മാത്രമേ ഇപ്പോള്‍ എനിക്ക് അറിയൂ. മുഴുവനായും സിനിമ എങ്ങനെയായിരിക്കുമെന്നും മണിരത്‌നം സാറിന്റെ അത്ഭുതം കാണാന്‍ താനും കാത്തിരിക്കുകയാണ് എന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

  ഒരു വിശേഷമുണ്ട്, ദിലീപേട്ടനെ ഞാൻ വിവാഹം കഴിച്ചു; അന്ന് മഞ്ജു വാര്യര്‍ വിളിച്ച് പറഞ്ഞതിനെ കുറിച്ച് നടി രമാദേവി

  English summary
  Ponniyin Selvan Actress Aishwarya Lekshmi Opens Up About Marriage Age
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X