For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരോടും പ്രണയമില്ല, അതുകൊണ്ട് കല്യാണം കഴിക്കാന്‍ ആഗ്രഹവുമില്ല; ഒടുവില്‍ വിവാഹത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

  |

  ആദ്യ സിനിമയ്ക്ക് ശേഷം അഭിനയിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായതോടെ ഭാഗ്യനായിക എന്ന വിശേഷണമാണ് നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് ലഭിച്ചത്. അതിന് ശേഷം നടിയുടെ സിനിമകളൊക്കെ പരാജയപ്പെടാനും തുടങ്ങി. എന്നാല്‍ വീണ്ടും നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുകയാണ് നടി.

  ഏറ്റവുമൊടുവില്‍ മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിച്ചത്. പൂങ്കുഴലി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. അതേ സമയം നടിയുടെ വിവാഹത്തെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് വ്യക്തമായ മറുപടിയാണ് നടിയിപ്പോള്‍ നല്‍കുന്നത്.

  Also Read: അസിസ്റ്റന്റ് ഡയറക്ടറുമായി ഒളിച്ചോടി, കണ്ടാല്‍ കൊല്ലുമെന്ന് വീട്ടുകാരും! പ്രണയ വിവാഹത്തെ കുറിച്ച് നടി നളിനി

  ഐശ്വര്യ ലക്ഷ്മി പ്രണയത്തിലാണോ, നടി ഉടനെ വിവാഹം കഴിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ആരാധകരുടെ മനസിലുള്ളതാണ്. എന്നാല്‍ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമേ ഇല്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. 'ഞാന്‍ വേഗം വിവാഹം കഴിച്ച് സെറ്റിലാവണമെന്നത് അമ്മയുടെ ആഗ്രഹമാണ്. പക്ഷേ എനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല. കാരണം എനിക്ക് ആരോടും പ്രണയമില്ലെന്ന്', മഹിളരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ഐശ്വര്യ പറയുന്നത്.

  Also Read: മാമന് അങ്ങനൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു; വളരെ സീരിയസായിട്ടുള്ള മനുഷ്യനാണ്, കൊച്ചുപ്രേമനെ കുറിച്ച് അഭയ

  ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഒരു സിനിമയില്‍ മാത്രമേ അഭിനയിക്കുകയുള്ളുവെന്ന് പറഞ്ഞാണ് അനുവാദം വാങ്ങിയത്. എന്നാല്‍ അഭിനയത്തോടുള്ള എന്റെ പാഷനും ഡെഡിക്കേഷനും കണ്ടപ്പോള്‍ അവര്‍ വീണ്ടുമെന്നെ പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ എന്റെ ഒരു കാര്യത്തിലും വീട്ടുകാര്‍ ഇടപെടാറില്ല. പക്ഷേ എന്നെങ്കിലും ഞാന്‍ ഡോക്ടറായി തിരികെ വരുമെന്ന വിശ്വാസം അവര്‍ക്കുണ്ടെന്ന് തോന്നുന്നുവെന്ന് ഐശ്വര്യ സൂചിപ്പിക്കുന്നു.

  സോഷ്യല്‍ മീഡിയയിലൂടെയുള്ള ആരാധകരെ കുറിച്ച് സന്തോഷത്തോടെയാണ് ഐശ്വര്യ പറയുന്നത്. എന്റെ അഭിനയം നല്ലതാണെങ്കിലും മോശമാണെങ്കിലും ആരാധകര്‍ക്ക് എന്നെ ഇഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണല്ലോ, അഭിനയിക്കാനെത്തിയ സമയത്ത് എന്നെ കുറിച്ച് മശം കമന്റുകള്‍ വന്നപ്പോള്‍ വിഷമം തോന്നിയിരുന്നു. പിന്നീടാണ് എന്റെ പ്ലസ് പോയിന്റ് എന്താണെന്ന് അവര്‍ മനസിലാക്കിയത്.

  അതിന് ശേഷം ഞാന്‍ മലയാളത്തില്‍ അഭിനയിച്ചില്ല. എല്ലാ സിനിമകള്‍ക്കും ആരാധകരില്‍ നിന്നും നല്ല സ്വീകരണം ലഭിച്ചു. ആ സ്വീകരണവും അംഗീകാരവും നഷ്ടപ്പെടുത്താന്‍ ഞാനൊട്ടും ഒരുക്കമല്ല. ആ സ്‌നേഹമാണ് എന്റെ ആത്മധൈര്യമെന്ന് ഐശ്വര്യ പറയുന്നു.

  കണ്ണാടിയില്‍ നോക്കുമ്പോള്‍ കാണുന്നതിനെക്കാളും സൗന്ദര്യം സ്‌ക്രീനില്‍ കാണുമ്പോള്‍ തോന്നി തുടങ്ങി. അന്നേരമാണ് സിനിമയാണ് നമ്മുടെ ജീവിതമെന്ന് തോന്നി തുടങ്ങിയത്. ആദ്യം സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും കണ്‍ഫ്യൂഷന്‍ തോന്നിയിരുന്നു. എനിക്ക് അഭിനയത്തില്‍ താല്‍പര്യമുണ്ടോ, അഭിനയം വശമുണ്ടോ ഇതെന്നും അറിയില്ലായിരുന്നു. പക്ഷേ അഭിനയിച്ച് തുടങ്ങിയതോടെ എല്ലാം മനസിലായി തുടങ്ങിയെന്ന് നടി വ്യക്തമാക്കുന്നു.

  ഏറ്റവും പുതിയതായി ഗാട്ട ഗുസ്തി എന്ന സിനിമയാണ് ഐശ്വര്യയുടേതായി തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. വിഷ്ണു വിശാല്‍ നായകനായി അഭിനയിച്ച ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് ഐശ്വര്യ അഭിനയിച്ചിരിക്കുന്നത്. ഡിംസബര്‍ രണ്ടിന് റിലീസ് ചെയ്ത സിനിമയ്ക്ക് മോശമില്ലാത്ത അഭിപ്രായമാണ് ലഭിക്കുന്നത്.

  English summary
  Ponniyin Selvan Actress Aishwarya Lekshmi Reveals Her Marriage Plans And Mothers Wish Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X