ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കയുണ്ട്, മൊട്ടയടിക്കാനുള്ള കാരണം വെളിപ്പെടുത്തി ജയറാം
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍. തെന്നിന്ത്യ, ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായി, തൃഷ, അദിതി റാവു ഹൈദരി, ശോഭിത ധുലിപാല, ജയറാം, പ്രഭു, ശരത്കുമാർ, ലാൽ റഹ്മാൻ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ.

കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ. ചോള സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ ചക്രവർത്തി രാജരാജ ചോളന്റെ ചരിത്രം അടിസ്ഥാനമാക്കി രചിച്ച കൃതിയാണ് പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം പുറത്ത് വരുന്നത്. മലയാളി പ്രേക്ഷകർക്ക് ചിത്രത്തിലൂടെ അഭിമാനിക്കാൻ വകയുണ്ട്. മോളിവുഡ് പ്രേക്ഷകരുട പ്രിയതാരങ്ങളായ ജയറാമും, ഐശ്വര്യ ലക്ഷ്മിയു പൊന്നിയിൽ സെൽവത്തിന്റെ ഭാഗമാകുന്നുണ്ട്.
ഇപ്പോഴിത പൊന്നിയിൽ സെൽവത്തിനെ കുറിച്ച് നടൻ ജയറാം. ചിത്രത്തിന്റെ 30-40% ഭാഗം കഴിഞ്ഞതായി താരം പറഞ്ഞു. തലമൊട്ടയടിക്കാനുള്ള കാരണവും താരം പറഞ്ഞു. മൊട്ടയടിക്കാനുളള പ്രധാന കാരണം ഞാന്‍ മണിരത്നത്തിനൊപ്പം ഒരു സിനിമ ചെയ്യുന്നു എന്നതായിരുന്നു. അശ്വര്‍കാഡിയന്‍ നമ്പി എന്ന പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ഞാന്‍ അവതരിപ്പിക്കുന്നത്.'ഇതൊരു വലിയ പ്രൊജക്ടാണ്. മഹാഭാരതം പോലെ ഒരുപാട് കഥാപാത്രങ്ങളും യുദ്ധരംഗങ്ങളും ഉള്ള സിനിമയാണ്. ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയായിരിക്കും ഇത്. രണ്ട് ഭാഗങ്ങളിലായിട്ടായിരിക്കും ചിത്രം പുറത്തിറങ്ങുക', നടൻ പറയുന്നു. അതേസമയം ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ആള്‍ക്കൂട്ടങ്ങളെ വെച്ചുള്ള ചിത്രീകരണം എങ്ങനെ പൂര്‍ത്തിയാക്കുമെന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീ
പൊന്നിയിൽ സെൽവത്തിനോടൊപ്പം തന്നെ പുറത്തു വരുന്ന ജയറാം ചിത്രമാണ് നമോ. സംസ്കൃത ചിത്രമാണിത്. കുചേലനായിട്ടാണ് ജയറാം എത്തുന്നത്. രണ്ട് ചിത്രങ്ങളിലേയും കഥാപാത്രങ്ങളും ഓരുപോലെ വെല്ലുവിളി നിറഞ്ഞതാണെന്ന് ജയറാം പറഞ്ഞു. ജയറാമിന്റെ ആദ്യ സംസ്കൃത ചിത്രമാണിത്.നമോ'യിലെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് ജയറാം. ഈ വര്‍ഷം പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രമായ 'അലാ വൈകുന്തപുരലോ'യിൽ പ്രധാന വേഷത്തിൽ ജയറം എത്തിയിരുന്നു. .അല്ലു അര്‍ജുന്റെ അച്ഛൻ വേഷത്തിലായിരുന്നു താരം എത്തിയത്.


Click it and Unblock the Notifications