വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള ആദ്യ ചിത്രങ്ങള്‍! നടി പൂജ ബത്ര പങ്കുവെച്ച ഫോട്ടോസ് തരംഗമാവുന്നു

നടി പൂജ ബത്രയുടെ വിവാഹ വിശേഷങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നത്. സ്‌ക്രീനിന് മുന്നില്‍ നായികയായി തിളങ്ങിയ പൂജയും വില്ലന്‍ വേഷത്തില്‍ ത്രസിപ്പിച്ച ബോളിവുഡ് താരം നവാബ് ഷായും തമ്മിലായിരുന്നു വിവാഹിതരായത്. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്നും താരജോഡികള്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇതോടെ ആരാധകരും സന്തോഷ വാര്‍ത്തയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

ഒടുവില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ലളിതമായി തന്നെ താരവിവാഹം നടന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി തരംഗമായി കൊണ്ടിരിക്കുന്ന താരവിവാഹത്തെ കുറിച്ചുള്ള സംസാരം ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പമുള്ള പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് പൂജ.

പൂജയും നവാബും ഒന്നിച്ചപ്പോള്‍

പൂജയും നവാബും ഒന്നിച്ചപ്പോള്‍

അടുത്തിടെ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്ന് നടി പൂജ ബത്രയും നവാബ് ഷാ യും തമ്മിലുള്ള പ്രണയമായിരുന്നു. ഇരുവരും തമ്മില്‍ ഡേറ്റിംഗില്‍ ആണെന്ന് നേരത്തെ പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. പിന്നാലെ പൂജ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രത്തില്‍ നവാബിനെ കണ്ടതോടെ സംശയം മാറി. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹത്തിന് ഒരുങ്ങുകയാണെന്നും സൂചന കിട്ടി. പിന്നാലെ മാധ്യമങ്ങളെല്ലാം താരവിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ചു. പ്രണയ സാഫല്യത്തിനൊടുവില്‍ വിവാഹത്തിലൂടെ പൂജയും നവാബും ഒന്നിച്ചിരിക്കുകയാണ്. അടുത്തിടെയായിരുന്നു വിവാഹം നടന്നത്.

ലളിതമായ വിവാഹം

ലളിതമായ വിവാഹം

അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ അവരെല്ലാം വിവാഹം ചെയ്തൂടേ എന്ന ചോദ്യമാണ് ഉന്നയിച്ചത്. ഇതോടെ എന്ത് കൊണ്ട് വിവാഹം നടത്തിക്കൂടാ എന്ന ചിന്തിച്ചുവെന്ന് അടുത്തിടെ അഭിമുഖത്തില്‍ താരദമ്പതികള്‍ പറഞ്ഞിരുന്നു. ഒടുവില്‍ പരമ്പരാഗതമായ ആചാര പ്രകാരം അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷി നിര്‍ത്തി പൂജയും നവാബും വിവാഹിതരായി. വിവാഹശേഷമുള്ള ചിത്രങ്ങള്‍ താരങ്ങള്‍ തന്നെയാണ് പുറത്ത് വിട്ടത്. ദിവസങ്ങളായി ഇത് വൈറലായി കൊണ്ടിരിക്കുകയാണ്.

 പുതിയ ചിത്രവുമായി പൂജ

പുതിയ ചിത്രവുമായി പൂജ

വിവാഹശേഷം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് പൂജ. കിടപ്പു മുറയില്‍ നിന്നും ചുവപ്പ് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് പൂജ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പമിരിക്കുന്ന ഭര്‍ത്താവിനെ എന്റെ ബ്ലൂടൂത്ത് എന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്. പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ചിത്രവും വൈറലായി കൊണ്ടിരിക്കുകയാണ്. പോസ്റ്റിന് താഴെ നവദമ്പതികള്‍ക്ക് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും എത്തുന്നുണ്ട്.

മലയാളത്തിന്റെ പ്രിയപ്പെട്ടവള്‍

മലയാളത്തിന്റെ പ്രിയപ്പെട്ടവള്‍

ബോളിവുഡില്‍ തിളങ്ങി നിന്ന നടിയാണ് പൂജ എങ്കിലും തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് നടി സുപരിചിതയാണ്. മലയാളം, തമിഴ്, തെലുങ്ക്, പഞ്ചാബി എന്നിങ്ങനെ വിവിധ ഭാഷ ചിത്രങ്ങളില്‍ പൂജ ബത്ര അഭിനയിച്ചിട്ടുണ്ട്. കേരളത്തില്‍ വന്ന് കേവലം മൂന്ന് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മൂന്നും ഹിറ്റായ ചിത്രങ്ങളായിരുന്നു. ചന്ദ്രലേഖലയിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മോഹന്‍ലാലിന്റെ നായികയായി എത്തിയ പൂജ പിന്നീട് മമ്മൂട്ടിയ്‌ക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലും നായികയായിട്ടെത്തി. ഇതോടെ കേരളത്തിലും പൂജ ബത്ര പ്രിയപ്പെട്ടവളായി. ഇന്ന് നടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധേയമാവാനുള്ള കാരണവും ഇവിടെ അഭിനയിച്ച ഏതാനം വേഷങ്ങളിലൂടെയാണ്.

സിനിമ ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക്..

സിനിമ ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക്..

2002 ല്‍ സോനു എസ് അലുവാലിയ എന്ന ആളുമായി വിവാഹിതയായ പൂജയുടെ രണ്ടാം വിവാഹമാണിത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു പൂജയുടെ താമസം. കുടുംബ ജീവിതത്തിലേക്ക് കടന്നതോട് കൂടി പൂജ ബത്ര സിനിമാ ജീവിതത്തിന് താല്‍കാലികമായ ഇടവേള നല്‍കിയിരുന്നു. 2011 ല്‍ പൂജയും സോനുവും ദാമ്പത്യ ജീവിതം അവസാനിപ്പിച്ചിരുന്നു. പിന്നീട് സിനിമയിലേക്ക് തന്നെ നടി തിരിച്ചു വരവ് നടത്തുകയും ചെയ്തു. ബോളിവുഡ് നടന്‍ ആണെങ്കിലും നവാബ് ഷാ മലയാളികള്‍ക്ക് അറിയാവുന്ന നടനാണ്. കീര്‍ത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ എന്നിങ്ങനെയുള്ള മലയാള ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ നവാബ് അഭിനയിച്ചിരുന്നു. സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹെ, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ എന്നിങ്ങനെനയുള്ള സിനിമകളാണ് നവാബ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രധാന സിനിമകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X