'അങ്ങനെ അവർ കണ്ടുമുട്ടി... പെർഫെക്ട് മാച്ച്, പൂജയുടെ അമ്മയുടെ ആ​ഗ്രഹം നടക്കുമോ?'; പെണ്ണുകാണലിനെ കുറിച്ച് പൂജ!

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ആറ് വൈൽഡ് കാർഡുകളിൽ പ്രേക്ഷക ഹൃ​ദയം കവർന്ന രണ്ട് മത്സരാർത്ഥികളാണ് അവതാരകയായ പൂജ കൃഷ്ണയും സോഷ്യൽമീഡിയ താരമായ അഭിഷേക് ശ്രീകുമാറും. ഹൗസിൽ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ പൂജയ്ക്ക് രണ്ടാഴ്ച തികച്ച് ഹൗസിൽ തുടരാൻ സാധിച്ചില്ല. അതിനിടയിൽ ആരോ​ഗ്യപ്രശ്നങ്ങൾ വന്നതോടെ ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോയി. ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ് പൂജ കൃഷ്ണ കരിയര്‍ ആരംഭിച്ചത്.

ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം പിന്നീട് കുറേക്കാലം ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നിന്നു. അതിന് ശേഷമുള്ള തിരിച്ചുവരവ് യുട്യൂബ് ചാനല്‍ അവതാരകയായിട്ടായിരുന്നു. അതിനിടയിലാണ് ബി​ഗ് ബോസിലേക്ക് അവസരം കിട്ടിയത്. വളരെ പെട്ടന്ന് പ്രേക്ഷക ഹൃദയം കവ​ർന്ന മത്സരാർത്ഥിയായിരുന്നു അഭിഷേക് ശ്രീകുമാർ.

Pooja krishna Abhishek Sreekumar

അതിന് പ്രധാന കാരണം മാതൃദിനത്തിൽ മരിച്ചുപോയ അമ്മയ്ക്കെഴുതിയ കത്തായിരുന്നു.‍ അഭിഷേകിന്റെ കത്ത് വൈറലായതോടെ അമ്മമാരെല്ലാം അഭിഷേകിന്റെ ആരാധകരായി. അത്തരത്തിൽ അഭിഷേകിനെ സ്നേഹിച്ച് തുടങ്ങിയ ഒരാളാണ് പൂജ കൃഷ്ണയുടെ അമ്മ. മാത്രമല്ല ഷോയിൽ നിന്നും തിരികെ എത്തിയ പൂജയോട് സഹോദരി പൂർണിമയ്ക്ക് വേണ്ടി അഭിഷേകിനെ വിവാഹം ആലോചിച്ചാലോയെന്നും അമ്മ ചോദിച്ചു.

അത്തരത്തിൽ ഒരു ആ​ഗ്രഹം അമ്മയ്ക്കുള്ള കാര്യം ഫിനാലെയ്ക്ക് തൊട്ടുമുമ്പായി റീ എൻട്രി നടത്തിയപ്പോൾ അഭിഷേകിനോട് പൂജ പറയുകയും ചെയ്തു. എല്ലാം വളരെ രസകരമായി എടുക്കുന്നവരാണ് പൂജയും അഭിഷേകും. ബി​ഗ് ബോസിൽ വെച്ച് ആരംഭിച്ച സൗഹൃദം ഇപ്പോഴും മനോഹരമായി ഇരുവരും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

മാത്രമല്ല ഇടയ്ക്കിടെ അനിയത്തിയെ പെണ്ണ് ആലോചിക്കട്ടെയെന്ന് ചോദിച്ച് പൂജ അഭിഷേകിനെ തമാശയായി കളിയാക്കാറുമുണ്ട്. ഇപ്പോഴിതാ പൂജയുടെ ഫ്ലാറ്റിൽ ആദ്യമായി എത്തിയിരിക്കുകയാണ് അഭിഷേക്. മാത്രമല്ല തമാശയ്ക്കായി അനിയത്തിയെ കൂടി ഉൾപ്പെടുത്തി ഒരു പെണ്ണുകാണൽ ചടങ്ങും വീഡിയോയ്ക്കായി നടത്തി. അഭിഷേകിന് പൂർണിമ ചായ കൊടുക്കുന്ന രം​ഗങ്ങളൊക്കെ മനോഹരമായി ചിത്രീകരിച്ച് തന്റെ പുതിയ യുട്യൂബ് വീഡിയോയിൽ പൂജ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

കാർ സർവീസിന് കൊടുക്കാനായി കൊച്ചിയിൽ വന്നപ്പോഴാണ് അഭിഷേക് പൂജയുടെ ഫ്ലാറ്റ് സന്ദർശിച്ചത്. പൂജയെപ്പോലെ സഹോദരി പൂർണ്ണിമയും അവതാരകയാണ്. ഏറെ നേരം പൂജയുടെ ഫ്ലാറ്റിൽ ചിലവഴിച്ചശേഷം പൂജയുടെ ഭാവിവരനേയും കൂട്ടി നാലുപേരും ഭക്ഷണം കഴിക്കാനായി പുറത്ത് പോയി.

Pooja krishna Abhishek Sreekumar

ശേഷം മുൻ ബി​ഗ് ബോസ് താരം ആര്യയുടെ ഫ്ലാറ്റും മൂവരും സന്ദർശിച്ചു. അങ്ങനെ അവസാനം ഞങ്ങൾ കണ്ടുമുട്ടി എന്നാണ് അഭിഷേകിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് പൂജയുടെ സഹോദരി പൂർണിമ കുറിച്ചത്. ഫോട്ടോ അതിവേ​ഗത്തിൽ ശ്രദ്ധനേടി. പൂജയുടെ സഹോദരിയും അഭിഷേകും പെർഫെക്ട് മാച്ചാണെന്നാണ് ഏറെയും കമന്റുകൾ. നിങ്ങൾ തമ്മിൽ ലവ്വാണോ തുടങ്ങിയ രസകരമായ കമന്റുകളും വീഡിയോയ്ക്കും ഫോട്ടോയ്ക്കും ലഭിച്ചു.

പൂജയുടെ അനിയത്തിയും അഭിഷേക് നല്ല ചേർച്ചയുണ്ട്‌. നടക്കുവാണേൽ നടക്കട്ടെ. അല്ലെ എന്നും സി​ഗ്മയായി നടന്നാൽ മതിയോ? എന്നിങ്ങനെയും കമന്റുകളുണ്ട്. ചിലർ പൂജയുടെ സഹോദരിയുടെ ലുക്കിനെ പരിഹസിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്. എന്തായാലും തമാശക്കായി ചെയ്ത പെണ്ണുകാണൽ വീഡിയോ അഭിഷേകിന്റെയും പൂജയുടെയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം ആർട്ടിസ്റ്റായ അഖിലുമായി പ്രണയത്തിലാണ് പൂജ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഖിലിനൊപ്പമുള്ള ലിപ് ലോക്ക് ചിത്രങ്ങൾ പൂജ പങ്കിട്ടത് വൈറലായിരുന്നു. ആ ഫോട്ടോയ്ക്ക് ഏറ്റവും രസകരമായ കമന്റിട്ടത് അഭിഷേകായിരുന്നു. ഇതൊന്നും കണ്ടുനില്‍ക്കാനുള്ള ശേഷി തനിക്കില്ലെന്നാണ് തമാശയായി അഭിഷേക് കുറിച്ചത്. സിനിമാമോഹമാണ് അഭിഷേകിനെ ബി​ഗ് ബോസിലേക്ക് എത്തിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X