ധാരാളം മേക്ക് അപ്പ് വേണ്ടി വരുമെന്നാണ് വിചാരിച്ചത്; ചില അമ്മാവന്മാര്‍ നന്നായില്ലെന്ന് പറഞ്ഞു: പൂജ

ആവേശം തിയേറ്ററുകളില്‍ ഇപ്പോഴും മികച്ച പ്രതികരണം നേടി യാത്ര തുടരുകയാണ്. ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ച രങ്കണ്ണയ്‌ക്കൊപ്പം തന്നെ മലയാളി പ്രേക്ഷകര്‍ സ്വീകരിച്ച കഥാപാത്രം പൂജ മോഹന്‍രാജിന്റെത്. രങ്കണ്ണയുടെ പിള്ളേരുടെ ചേച്ചിയായി സ്‌ക്രീനിലെത്തിയ പൂജയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലൈംഗിക തൊഴില്‍ ചെയ്യുന്ന, വളരെ പ്രൊഫഷണല്‍ ആയിട്ടുള്ള കഥാപാത്രത്തെയാണ് പൂജ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വളരെ ചെറിയ സീനേ ഉള്ളുവെങ്കിലും ആളുകളെ പിടിച്ചിരിത്തുന്ന സീനായിരുന്നു അതില്‍ ദംഷരാഡ്‌സ് കളിക്കുന്ന സീന്‍ എന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഇപ്പോഴിതാ ആവേശത്തിലെ തന്റെ കഥാപാത്രെക്കുറിച്ച് മനസു തുറക്കുകയാണ് പൂജ.

pooja

ഒരു സെക്‌സ് വര്‍ക്കറുടെ കാരക്ടര്‍ ആണെന്ന് കേട്ടപ്പോള്‍ സാധാരണ കാണുന്ന പോലെ ഓവര്‍ മേക്കപ്പും ഒക്കെ വേണ്ടി വരുമെന്നാണ് ചിന്തിച്ചത്. പക്ഷെ അത്തരത്തില്‍ ഒന്നും വേണ്ടി വന്നില്ല. പക്ഷെ കഥാപാത്രത്തെ എങ്ങനെയാകും ചെയ്യുക എന്ന് അറിയാത്തതുകൊണ്ട് താന്‍ ഗൂഗിള്‍ ചെയ്ത് നോക്കുക വരെ ചെയ്തിരുന്നെന്ന് പൂജ പറയുന്നു.

ആവേശത്തിന്റെ കഥ കേട്ടപ്പോള്‍ ലുക്കില്‍ ഇങ്ങനെ ധാരാളം മേക്ക് അപ്പ് ഒക്കെ ചെയ്യുന്ന കഥാപാത്രം എന്ന രീതിയില്‍ ചിന്തിച്ചിരുന്നു. സിനിമ മൊത്തത്തില്‍ ലൗഡ് ആയതുകൊണ്ട് തന്നെ അത്തരത്തിലായിരിക്കും മേക്ക് അപ്പ് എന്നും വിചാരിച്ചിരുന്നു. എന്നിട്ട് ഗൂഗിളില്‍ ഒക്കെ നോക്കിയിരുന്നു എങ്ങനെയാകണം എന്നൊക്കെ റെഡ് സ്ട്രീറ്റിന്റെ മുന്നില്‍ ഒക്കെ നില്‍ക്കുന്നവര്‍ പോലും വളരെ സട്ട്ല്‍ ആയ രീതിയിലാണ് നില്‍ക്കുക.

ഇതില്‍ ലുക്ക് എങ്ങനെയാകും എന്ന് സംശയമുണ്ടായിരുന്നു. ലുക് ടെസ്റ്റ് നടത്തിയപ്പോഴാണ് ഓ ഇങ്ങനെയാണ് കഥാപാത്രത്തെ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസിലായത്. കാരണം ആ പ്രൊഫഷനും ഒരു ഡിഗ്നിറ്റി ഉണ്ട്. ലോകത്തിലെ തന്നെ ആദ്യത്തെ പ്രൊഫഷന്‍ ആയിട്ടാണ് അത് കരുതപ്പെടുന്നത്. അതിനെ അത്രയും ഡിഗ്നിറ്റിയോടെ ട്രീറ്റ് ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്.

ഈ സിനിമ കണ്ടിട്ട് ചില അങ്കിള്‍ മാരൊക്കെ അത് മോശം വേഷമായി പോയി ചെയ്തത് നന്നായി അഭിനയിച്ചു, പക്ഷെ മോശം വേഷമായി എന്ന് പറഞ്ഞവരുണ്ട്. പക്ഷെ ഒരു വിശാല അര്‍ത്ഥത്തില്‍ ചിന്തിക്കുമ്പോള്‍ അവരും മനുഷ്യരാണ്. അവരെ ഇരുത്തുന്നതും അവര്‍ക്ക് സംസാരിക്കാന്‍ സ്‌പേസ് കൊടുക്കുന്നതും വളരെ ഡിഗ്നിറ്റിയോട് കൂടിയാണ്.

pooja

ഞാന്‍ അങ്ങനെ ചിന്തിക്കുന്നതുകൊണ്ട് എനിക്ക് അത് വളരെ സ്‌പെഷ്യല്‍ ആണ്. പക്ഷെ സിനിമ കാണുന്ന എല്ലാവരും അങ്ങനെ ചിന്തിക്കണം എന്നില്ല. ഇതൊരു പ്രഫഷന്‍ ആണ്. ഇതിലെ കഥാപാത്രം പ്രഫഷണല്‍ ആണെന്നും താന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും പൂജ മോഹന്‍ രാജ് പറഞ്ഞു.

ഫഹദ് ഭയങ്കര ഇന്‍സ്‌പൈറിംഗ് നമ്മള്‍ കാരണം ഒരു സീനോ ഷോട്ടോ മോശമാകരുതെന്ന് ഉണ്ട്. എല്ലാവരെയും ഈക്വല്‍ ആയിട്ടാണ് ഫഹദ് ട്രീറ്റ് ചെയ്യുന്നത്. ആദ്യമായി ഫഹദിനെ കാണുമ്പോഴും അദ്ദേഹം ആദ്യം പറയുന്നത് ഹായ് പൂജ എന്നാണ്. ഓ നിങ്ങള്‍ക്ക് എന്നെ അറിയുമോ എന്നായിരുന്നു ഞാന്‍ അന്നേരം ചിന്തിച്ചത്. ഓട്ടോമാറ്റിക്കലി നമ്മള്‍ അവിടെ കംഫര്‍ട്ടബിള്‍ ആയി മാറുകയായിരുന്നുവെന്നും പൂജ പറഞ്ഞു.

More from Filmibeat

Read more about: pooja
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X