ലോക് ഡൗണില്‍ ഇത്രയും പ്രണയിച്ചാല്‍ മതിയോ? വിവാഹ വാര്‍ഷികം ആഘോഷിച്ച് നടി പൂജയും ജോണും

കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ വീണ്ടും നീട്ടിയിരിക്കുകയാണ്. ഇപ്പോഴും എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ്. എന്നിരുന്നാലും ഈസ്റ്റര്‍, വിഷു തുടങ്ങി പല ആഘോഷങ്ങളും വീട്ടില്‍ തന്നെയായിരുന്നു. അങ്ങനെ ഈ ലോക് ഡൗണ്‍ നാളില്‍ തെന്നിന്ത്യന്‍ താരദമ്പതിമാരായ പൂജ രാമചന്ദ്രനും ജോണ്‍ ജോണ്‍ കോക്കെനും വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്.

സമൂഹ മാധ്യമത്തിലൂടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ജോണ്‍ ഈ സന്തോഷ ദിവസത്തെ കുറിച്ച് പറഞ്ഞത്. ഒരു അവധി ദിവസത്തില്‍ ബീച്ചില്‍ വച്ചെടുത്ത ചിത്രമായിരുന്നു ജോണ്‍ പോസ്റ്റ് ചെയ്തത്. എന്റെ പ്രണയത്തോടൊപ്പമുള്ള ലോക് ഡൗണിന്റെ ഒരു വര്‍ഷം എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് കൊടുത്തത്.

pooja-ramachandran-and-john-kokken

വിവാഹ വാര്‍ഷികത്തില്‍ പൂജ ഒരു വീഡിയോ ആണ് പങ്കുവെച്ചത്. വിവാഹശേഷം ഇരുവരും ഒന്നിച്ചുള്ള യാത്രകളും നല്ല നിമിഷങ്ങളുമെല്ലം കോര്‍ത്തിണക്കിയൊരു വീഡിയോ ആയിരുന്നു. ഒപ്പം ഒരു കുറിപ്പും എഴുതിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഞങ്ങളുണ്ടാക്കിയ ഓര്‍മ്മകള്‍ കൊണ്ട് നിറഞ്ഞ് കവിയുകയാണ് എന്റെ ഫോണ്‍. അതിനൊപ്പം ജോണ്‍ നിന്നോട് എനിക്ക് പറയാന്‍ ചിലതുണ്ട്.

നിന്നെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിക്കുകയും പഠിക്കാതെ ഇരിക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ട് എന്റെ ഉള്ളില്‍ നിന്ന് തന്നെ മനോഹരമായി ഫീല്‍ ചെയ്യുകയാണ് അത്. എനിക്ക് പറയാന്‍ ഒരുപാടുണ്ട്. പക്ഷേ നമ്മള്‍ പങ്കുവെക്കുന്ന സ്‌നേഹവും സംരക്ഷണത്തിനും ഇത്രയും മതി. നിങ്ങള്‍ എന്നെ പ്രകാശപൂരിതയാക്കി എന്നൊരു കാര്യം മാത്രം അറിയാം. എന്നുമാണ് വീഡിയോക്ക് താഴെ പൂജ എഴുതിയത്.

pooja-ramachandran-and-john-kokken

തെലുങ്ക് ബിഗ് ബോസിലൂടെ നടി പൂജ രാമചന്ദ്രന്‍ ശ്രദ്ധിക്കപ്പെടുന്നത്. പിസ്സ, നന്‍പന്‍, കാഞ്ചന 2 എന്നിങ്ങനെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി വീഡിയോ ജോക്കി, അവതാരക, മോഡല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലക്കിസ്റ്റാര്‍, ഡി കമ്പനി എന്നിങ്ങനെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ സ്വദേശിനിയായ പൂജ 2004 ല്‍ മിസ് കോയമ്പത്തൂര്‍ സുന്ദരി പട്ടം കരസ്ഥമാക്കി. തൊട്ടടുത്ത വര്‍ഷം മിസ് കേരള റണ്ണര്‍ അപ്പുമായിരുന്നു.

ഏറെ കാലമായി പ്രണയത്തിലായിരുന്ന ഉറ്റ സുഹൃത്തും നടനുമായ ജോണ്‍ കോക്കനെയുമായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പതിനഞ്ചിനായിരുന്നു പുജ വിവാഹിതയായത്. ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു. നടി മീര വാസുദേവിന്റെ മുന്‍ ഭര്‍ത്താവായിരുന്നു ജോണ്‍. യഷ് നായകനായി അഭിനയിച്ച ഹിറ്റ് ചിത്രം കെജിഎഫ്, ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് എന്നീ ചിത്രങ്ങളില്‍ ജോണ്‍ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X