യുവകൃഷ്ണയുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് മൃദുല വിജയ്, വിവാഹം 6 മാസത്തിനുള്ളിലുണ്ടാവും
യുവകൃഷ്ണയും മൃദുലയും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തങ്ങളുടെ വിവാഹം തീരുമാനിച്ചതിനെക്കുറിച്ചും, അതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ഇരുവരും എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ആരാധകര്‍ വൈറലാക്കി മാറ്റാറുണ്ട്. സ്‌ക്രീനില്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സ്റ്റാര്‍ മാജിക്കില്‍ ഒരുമിച്ചെത്തിയിരുന്നു ഇരുവരും. പാട്ടിലും മാജിക്കിലും മെന്റലിസത്തിലും കഴിവുണ്ടെന്ന് യുവ തെളിയിക്കുകയായിരുന്നു.
അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം
അഭിനയം മാത്രമല്ല നൃത്തത്തിലും താല്‍പര്യമുണ്ടെന്ന് മൃദുല മുന്‍പേ വ്യക്തമാക്കിയതാണ്. യുവയുടെ പാട്ടിന് ചുവടുവെച്ച് മൃദുല എത്തിയിരുന്നു. സറ്റാര്‍ മാജിക്കിലെ സഹതാരങ്ങളെയും അവതാരകയായ ലക്ഷ്മി നക്ഷത്രയേയും അനുകരിച്ചിരുന്നു ഇവര്‍. ഇവരെ വളരാന്‍ അനുവദിച്ച് കൂടെന്നായിരുന്നു ബിനു അടിമാലിയും സംഘവും പറഞ്ഞത്. വിവാഹ ശേഷവും കലാരംഗത്ത് മൃദുലയ്ക്ക് പ്രവര്‍ത്തിക്കാമെന്നും, തനിക്ക് വിയോജിപ്പുകളില്ലെന്നും യുവകൃഷ്ണ പറഞ്ഞിരുന്നു. ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു മൃദുല വിവാഹത്തെക്കുറിച്ചും, തങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചുമൊക്കെ പറഞ്ഞത്. കൂടുതല്‍ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

6 മാസത്തിനുള്ളില്‍
വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ മൃദുലയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഇതേ ചോദ്യമായിരുന്നു ചിലര്‍ ചോദിച്ചത്. 6 മാസത്തിനുള്ളിലാണ് വിവാഹമെന്നുള്ള മറുപടിയാണ് താരം നല്‍കിയത്. യുവയും മൃദുലയും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും അവര്‍ പറഞ്ഞിരുന്നു. സ്റ്റാര്‍ മാജിക്കില്‍ രണ്ടാളേയും കാണാനായതിന്റെ സന്തോഷവും അവര്‍ പ്രകടിപ്പിച്ചിരുന്നു. മൃദുലയും യുവയും ഗെയിമില്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത് മൃദുലയായിരുന്നു. ഭാവി ഭര്‍ത്താവിനെ അടിക്കാനുള്ള അവസരവും മൃദുല ഉപയോഗിച്ചിരുന്നു.

6 വയസ്സ്
മൃദുലയും യുവയും തമ്മിലുള്ള പ്രായവ്യതാസത്തെക്കുറിച്ചുള്ള ചോദ്യവുമുണ്ടായിരുന്നു. 6 വയസ്സിന്റെ വ്യത്യാസമുണ്ടെന്നായിരുന്നു മറുപടി. പല്ലിക്കുഞ്ഞ്, മുട്ടത്തോട് ഇങ്ങനെയൊക്കെയാണ് ഉണ്ണ്യേട്ടന്‍ സ്‌നേഹം കൂടുമ്പോള്‍ തന്നെ വിളിക്കുന്നതെന്ന് മൃദുല മുന്‍പ് പറഞ്ഞിരുന്നു. കുഞ്ഞൂട്ടനെന്നും വിളിക്കാറുണ്ട്. പ്രണയ ദിനത്തിന് മുന്നോടിയായി മൃദുലയ്ക്ക് സര്‍പ്രൈസ് ഒരുക്കിയിരുന്നു യുവ. വീട്ടിലേക്ക് എത്തിയതിന് ശേഷമായാണ് മൃദുലയോട് ഇതേക്കുറിച്ച് പറഞ്ഞത്.

ആദ്യം കണ്ടത്
രേഖ രതീഷിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു മൃദുലയും യുവയും കണ്ടത്. ആ സമയത്തെ ചിത്രവും മൃദുല പോസ്റ്റ് ചെയ്തിരുന്നു. അത് കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിനിടയിലാണ് വിവാഹാലോചന വന്നത്. നിങ്ങള്‍ക്ക് വിവാഹം ചെയ്തൂടേയെന്ന് ചോദിച്ചത് രേഖയായിരുന്നു ജാതകം ചേര്‍ന്നതോടെ യുവയും കുടുംബവും പെണ്ണുകാണലിനായി എത്തിയിരുന്നു. 10 ദിവസം കൊണ്ടാണ് വിവാഹം തീരുമാനമായതെന്നും ഇരുവരും പറഞ്ഞിരുന്നു.
Recommended Video

സംയുക്ത
പൂക്കാലം വരവായി പരമ്പരയില്‍ അഭിനയിച്ച് വരികയാണ് മൃദുല ഇപ്പോള്‍. സംയുക്തയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ സീരിയല്‍ അവസാനിക്കുകയാണോയെന്ന് ചോദിച്ചപ്പോള്‍ അല്ലെന്നുള്ള മറുപടിയായിരുന്നു താരം നല്‍കിയത്. അരുണ്‍ രാഘവാണ് ഈ സീരിയലില്‍ നായകനായെത്തിയത്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിയുക്തയെന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്.


Click it and Unblock the Notifications











