ഒരു ലക്ഷത്തിന് താഴെയുള്ള തുക യൂട്യൂബിലൂടെ ആദ്യം ലഭിച്ചു; യൂട്യൂബ് വരുമാനത്തെ കുറിച്ച് നടി അനുശ്രീ

ബാലതാരമായി സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ച് തുടങ്ങിയ നടിയാണ് അനുശ്രീ പ്രകൃതി. കഴിഞ്ഞ വര്‍ഷം നടിയുടെ പ്രണയ വിവാഹത്തിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ട് തുടങ്ങിയത്. വൈകാതെ നടി ഗര്‍ഭിണിയാവുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. പിന്നാലെ വിവാഹമോചന വാര്‍ത്തയാണ് കേട്ടത്.

ഭര്‍ത്താവ് വിഷ്ണുവിനൊപ്പം പൊരുത്തപ്പെട്ട് പോവാന്‍ സാധിക്കാത്തത് പോലെ അകന്നുവെന്നാണ് അടുത്തിടെ അഭിമുഖങ്ങളില്‍ അനുശ്രീ പറഞ്ഞത്. നിലവില്‍ യൂട്യൂബ് ചാനലിലൂടെ വീഡിയോസ് പങ്കുവെച്ച് ആരാധകരുടെ ഇഷ്ടം നേടിയെടുത്തിരിക്കുകയാണ് നടി. ഒപ്പം തനിക്ക് യൂട്യൂബില്‍ നിന്നും ലഭിച്ച ആദ്യ വരുമാനം എത്രയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്.

മകന്റെ ജനനത്തിന് ശേഷമാണ് അനുശ്രീ ആരവ് എന്ന പേരില്‍ നടി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്

മകന്റെ ജനനത്തിന് ശേഷമാണ് അനുശ്രീ ആരവ് എന്ന പേരില്‍ നടി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. മകന്റെ പേര് കൂടി ചേര്‍ത്താണ് ആരവ് എന്ന് ചാനലിന് പേര് നല്‍കിയത്. മകന്റെ നൂല് കെട്ടും അവനെയും കൊണ്ട് ഷോപ്പിങ്ങിന് പോയതുമടക്കം വീട്ടിലെ വിശേഷങ്ങളാണ് അനുശ്രീ ചാനലിലൂടെ പങ്കുവെച്ചിരുന്നത്. ഇടയ്ക്ക് തന്റെ പേരിലും മകന്റെ പേരിലും ഉയര്‍ന്ന് വരുന്ന വാര്‍ത്തകളെ കുറിച്ചും വിമര്‍ശനങ്ങളെ പറ്റിയുമൊക്കെ നടി പറഞ്ഞിരുന്നു.

 ആദ്യമായി യൂ ട്യൂബില്‍ നിന്ന് ലഭിച്ച തുക എത്രയാണെന്ന് അനുശ്രീ

കുറഞ്ഞ സമയം കൊണ്ട് വലിയ സ്വീകാര്യത തന്റെ ചാനലിന് ലഭിച്ചുവെന്നാണ് സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നത്. മാത്രമല്ല മോശമില്ലാത്ത അത്രയും വരുമാനം തനിക്ക് ലഭിക്കുന്നുണ്ടെന്നും അനു പറയുന്നു. ആദ്യമായി യൂട്യൂബില്‍ നിന്ന് ലഭിച്ച തുക എത്രയാണെന്ന് അടക്കം സൂചിച്ചിച്ച് കൊണ്ടാണ് അനുശ്രീയിപ്പോള്‍ എത്തിയിരിക്കുന്നത്.

ആദ്യം ലഭിച്ച വരുമാനം ഒരു ലക്ഷത്തിന് താഴെയായിരുന്നു

'യൂട്യൂബിലെ വരുമാനം നല്ല രീതിയില്‍ പോവുന്നുണ്ട്. എത്രത്തോളം രൂപ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താനുള്ള സമയം ആയിട്ടില്ലെന്നാണ് അനുശ്രീ പറയുന്നത്. ആദ്യം ലഭിച്ച വരുമാനം ഒരു ലക്ഷത്തിന് താഴെയായിരുന്നു. സബ്‌സ്‌ക്രൈബേഴ്‌സ് കൂടി വരുമ്പോള്‍ വലിയ സന്തോഷമാണ്. ആദ്യ ആഴ്ചയില്‍ തന്നെ നല്ല പ്രതികരണമാണ് ലഭിച്ചത്. അതൊക്കെ വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ നല്ല ഹാപ്പിയാണ്. പ്രേക്ഷകര്‍ എന്നെ അത്രമാത്രം സ്‌നേഹിക്കുകയും വിശ്വസിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇതൊക്കെ സന്തോഷം നല്‍കുന്ന കാര്യങ്ങളാണെന്ന്', അനുശ്രീ പറയുന്നു.

മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചും അനുശ്രീ ചിന്തിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്

ഇത്തരം കാര്യങ്ങളില്‍ മാത്രമല്ല മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചും അനുശ്രീ ചിന്തിക്കണമെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. ജനിച്ചിട്ട് മാസങ്ങള്‍ മാത്രം പ്രായമുള്ളൊരു കുഞ്ഞാണ് നിനക്കുള്ളത്. അമ്മയുടേത് പോലെ അച്ഛന്റെയും സ്‌നേഹം അവന് ലഭിക്കണം. എന്തൊക്കെ പ്രശ്‌നത്തിന്റെ പേരിലാണെങ്കിലും അത് നിഷേധിക്കുന്നത് ശരിക്കും ക്രൂരത തന്നെയാണെന്നാണ് അനുശ്രീയോട് ആരാധകര്‍ പറയുന്നത്.

നടിയുടെ പ്രണയത്തെ അനുശ്രീയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു

സീത എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന കാലത്താണ് ക്യാമറമാനായ വിഷ്ണുവും അനുശ്രീയും പരിചയത്തിലാവുന്നത്. കുറച്ച് കാലത്തിന് ശേഷം ഇരുവരും പ്രണയത്തിലായി. മകളുടെ പ്രണയത്തെ അനുശ്രീയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തെങ്കിലും വിഷ്ണുവിന്റെ കൂടെ ജീവിക്കാനാണ് നടി തീരുമാനിച്ചത്. ശേഷം വീട്ടില്‍ നിന്നും ഇറങ്ങി പോയി രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ദാമ്പത്യം അവസാനിപ്പിക്കുന്ന അവസ്ഥയിലേക്കാണ് നടി എത്തിയത്.

More from Filmibeat

Read more about: anusree അനുശ്രീ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X