For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയിച്ച് വിവാഹം കഴിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു; വിവാഹമോചന വാർത്തയിൽ നടി അനുശ്രീയുടെ പ്രതികരണം

  |

  വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സീരിയല്‍ നടി അനുശ്രീ വിവാഹമോചിതയാവുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നടി കുഞ്ഞിന് ജന്മം കൊടുത്ത് ഒരു മാസമാകുന്നതിനുള്ളിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

  ഒടുവില്‍ തന്റെ പ്രണയവിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകളോട് നടി പ്രതികരിച്ചിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വിവാഹക്കഥ അനുശ്രീ പങ്കുവെച്ചത്.

  പ്രണയവിവാഹത്തെ കുറിച്ച് അനുശ്രീ പറയുന്നതിങ്ങനെ..

  'സീരിയലിലെ ക്യാമറ അസിസ്റ്റന്റ് ആയിരിക്കുമ്പോഴാണ് വിഷ്ണുവിനെ പരിചയപ്പെടുന്നത്. ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ വിവാഹം കഴിക്കുമ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ആളാണെങ്കില്‍ അവര്‍ക്ക് നമ്മുട വര്‍ക്കിനെ പറ്റി അറിയാമല്ലോന്ന് കരുതി. ഇന്റിമേറ്റ് സീനൊക്കെ വരുമ്പോള്‍ അത് അഭിനയമാണെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. അങ്ങനൊരു തോന്നല്‍ എനിക്ക് ഉണ്ടായിരുന്നുവെന്ന്' നടി പറയുന്നു.

  Also Read: ആദ്യ ഭാര്യയെ അറിയിക്കാതെ മതം മാറി രണ്ടാമതും കെട്ടി; നടി ആലിയ ഭട്ടിന്റെ പിതാവിന്റെ രഹസ്യ കല്യാണക്കഥ പുറത്ത്

  പ്രണയിച്ച് വിവാഹം കഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എല്ലാ കാര്യവും അമ്മയോട് തുറന്ന് പറഞ്ഞിരുന്നു. പ്രണയത്തെ പറ്റിയും പറഞ്ഞു. പക്ഷേ സമ്മതിച്ചില്ല. പറയാതെ ഞാന്‍ ഒന്നും ചെയ്യില്ലെന്ന് അറിയാം. പക്ഷേ എന്തേലും അബദ്ധത്തില്‍ പോയി ചാടുമോ എന്ന പേടിയുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴുള്ള പ്രണയം അമ്മ പിടിച്ചു. ഒരു കള്ളം പിടിച്ചാല്‍ പിന്നെ ഞാന്‍ കാലില്‍ വീഴും. അങ്ങനെ അതൊക്കെ പറഞ്ഞതായി നടി വ്യക്തമാക്കുന്നു.

  Also Read: നല്ല രീതിയില്‍ സംസാരിച്ച് പിരിയാന്‍ പറ്റിയില്ല; ഒടുവില്‍ സന്തോഷ വാര്‍ത്ത പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

  അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി പോവുകയാണെങ്കില്‍ കുഴപ്പമില്ല. എവിടെയെങ്കിലും ഒരു കോണില്‍ പൊസസ്സീവ്‌നെസ് ഉണ്ടാവും. ഭര്‍ത്താവിന് ചെറുതായി ഉണ്ടെങ്കിലും എനിക്ക് അത് കുറച്ചധികം കൂടുതലാണ്. അദ്ദേഹം വേറെ ആരെയെങ്കിലും പേര് ഷോട്ടാക്കി വിളിച്ചാല്‍ പോലും അതെന്തിനാണെന്ന് ഞാന്‍ ചോദിക്കും.

  ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളെ വേണ്ടെന്നാണ് അമ്മ പറഞ്ഞത്. ഇന്‍ഡസ്ട്രിയില്‍ നിന്ന് കല്യാണം കഴിഞ്ഞ 99.9 ശതമാനം പേരും നല്ല രീതിയില്‍ ജീവിച്ചിട്ടില്ല. അതുകൊണ്ടാണ് അമ്മ അതിനെ എതിര്‍ത്തത്. അമ്മ പറഞ്ഞത് ഞാന്‍ കേട്ടില്ല. ഇപ്പോള്‍ പ്രണയിച്ച് വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ട്.

  Also Read: പ്രസവത്തിന് ഭര്‍ത്താവും കൂടെ വേണം; മൃദുലയെ ലേബര്‍ റൂമില്‍ കയറ്റിയ ദിവസത്തെ വീഡിയോയുമായി താരങ്ങള്‍

  പ്രണയ വിവാഹമായിരുന്നു. രണ്ട് പേരും രണ്ട് പേരെയും പ്രണയിച്ചു. അമ്മ ലൊക്കേഷനില്‍ വരുമായിരുന്നു. അമ്മയുടെ കണ്ണുവെട്ടിച്ചാണ് പ്രണയിച്ചത്. എന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതാണ്. എനിക്ക് നാലര വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ വിവാഹമോചിതരായി. എന്റെ എല്ലാ കാര്യത്തിനും അച്ഛന്‍ വരും. തെറ്റാണെന്ന് തോന്നുമ്പോള്‍ തെറ്റാണെന്ന് തന്നെ പറയാറുണ്ട്.

  അടുത്തടുത്ത ഫ്‌ളാറ്റില്‍ താമസിക്കുമ്പോഴാണ് അച്ഛന്‍ അമ്മയെ കണ്ടുമുട്ടുന്നത്. വീട്ടില്‍ പോയി ഇഷ്ടം പറഞ്ഞതോടെ ആലോചിച്ച് കല്യാണം കഴിച്ചു. പതിനൊന്ന് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടാണ് വേര്‍പിരിഞ്ഞത്. അച്ഛന്റെ കൂടെ ഞാന്‍ പോയി താമസിക്കാറുണ്ട്. അവരെ രണ്ട് പേരെയും ഒരുമിക്കാന്‍ ഞാന്‍ നോക്കിയിട്ടുണ്ട്. പക്ഷേ നടന്നില്ല.

  Read more about: anusree അനുശ്രീ
  English summary
  Pookalam Varavayi Serial Actress Anusree Opens Up About Her Love Marriage And Divorce News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X