For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം അബോര്‍ഷനായി പോയി; വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ ഗര്‍ഭകാല വിശേഷങ്ങള്‍ പറഞ്ഞ് നടി അനുശ്രീ

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. നടിയുടെ ഒളിച്ചോട്ട കല്യാണത്തെ കുറിച്ച് മുന്‍പ് പലപ്പോഴും വാര്‍ത്ത വന്നിരുന്നു. അടുത്തിടെയാണ് നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകന്റെ വരവിന് പിന്നാലെ നടി വിവാഹമോചിതയായെന്ന തരത്തിലും ചില കഥകള്‍ പ്രചരിച്ചിരുന്നു.

  അതേ സമയം തന്റെ ഗര്‍ഭകാലവിശേഷങ്ങളാണ് അനുശ്രീയിപ്പോള്‍ പങ്കുവെക്കുന്നത്. പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് സന്തോഷവും വേദനയും നിറഞ്ഞ ദിവസങ്ങളെ പറ്റി അനുശ്രീ പറഞ്ഞത്.

  ഞാന്‍ ആദ്യം ഗര്‍ഭിണിയായി ആദ്യ ആഴ്ചയില്‍ തന്നെ ഒരു ഷൂട്ടിന് പോയിരുന്നു. അത് കഴിഞ്ഞ് രാത്രിയില്‍ എനിക്ക് ബ്ലീഡിങ് വന്ന് അബോര്‍ഷനായി പോയി. ഭയങ്കര വിഷമമായി പോയി. ഭര്‍ത്താവിന്റെ വീട്ടിലും എല്ലാവരും ആഗ്രഹിച്ചിരുന്നതാണ്. അതുകൊണ്ട് എല്ലാവര്‍ക്കും വലിയ വിഷമമായി. ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് വന്നപ്പോള്‍ ഞാനും സന്തോഷിച്ചു. കുഞ്ഞുങ്ങളെ എനിക്കൊത്തിരി ഇഷ്ടമാണ്. പിന്നെ സാധാരണ ജീവിതത്തിലേക്ക് തന്നെ ഞങ്ങള്‍ തിരിച്ച് വന്നു. ഭര്‍ത്താവ് സീരിയല്‍ ലൊക്കേഷനില്‍ ആയത് കൊണ്ട് ഞാനും അങ്ങോട്ട് പോയി.

  Also Read: 'ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല'; അനുശ്രീ!

  രണ്ട് മാസം കഴിഞ്ഞതിന് ശേഷം ഞാന്‍ വീണ്ടും ഗര്‍ഭിണിയായോ എന്നൊരു സംശയം തോന്നി. ചെക്ക് ചെയ്തപ്പോള്‍ പോസിറ്റീവാണ്. ആദ്യം അബോര്‍ഷന്‍ ആയി പോയത് കൊണ്ട് ഭയങ്കര കെയറിങ് ആയിരുന്നു. ഇനിയെന്നെ ലൊക്കേഷനിലേക്കൊന്നും കൊണ്ട് പോകണ്ടെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിളിച്ച് പറഞ്ഞു. ഒറ്റയ്ക്ക് വീട്ടിലിരിക്കാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. വിഷ്ണു വന്നപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. ഇതാണ് തീരുമാനമെങ്കില്‍ നടക്കില്ല. ലൊക്കേഷനില്‍ തന്നെ പോവണമെന്ന് പറഞ്ഞു.

  Also Read: ഞാൻ വിവാഹം കഴിക്കാത്തതിൽ വീട്ടുകാരെക്കാളും പ്രശ്‌നം നാട്ടുകാർക്കാണ്; 70 ലക്ഷത്തിൻ്റെ കാർ വാങ്ങിയോ? ദിൽഷ

  അമ്മ മകള്‍ സീരിയല്‍ ഞാന്‍ ചെയ്യുന്നുണ്ട്. അധികം സീനുകളൊന്നും എനിക്കില്ല. അതുകൊണ്ട് അവിടെ ലൊക്കേഷനില്‍ പോയി. പകല്‍ ഫുള്‍ കിടന്ന് ഉറങ്ങും. ചോക്ലേറ്റ് കഴിക്കാന്‍ എനിക്ക് ഭയങ്കര കൊതിയായിരുന്നു. ഒത്തിരി കഴിച്ചു. അതുകൊണ്ടാണോ അബോര്‍ഷന്‍ ആയതെന്ന് ഓര്‍ത്ത് ചോക്ലേറ്റൊന്നും അധികം വാങ്ങി തന്നില്ല.

  ഇതിനിടയില്‍ വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹം വന്നു. ആര്‍ട്ടിസ്റ്റ് ആയത് കൊണ്ട് മേക്കപ്പ് ചെയ്യാനൊക്കെ അറിയാം. പിന്നെ എനിക്കോ അങ്ങനെ കല്യാണത്തിന് ഒരുങ്ങാന്‍ സാധിച്ചില്ല. മറ്റൊരാളെ ഒരുക്കാനെങ്കിലും സാധിക്കുമല്ലോന്ന് കരുതി.

  Also Read: ഒളിച്ചോടി പോയി കല്യാണം കഴിച്ചവരാണ്; 24 വർഷം ഭാര്യ-ഭർത്താക്കന്മാരായിട്ടും വേർപിരിഞ്ഞതിനെ പറ്റി താരപത്‌നി

  രണ്ട് പ്രാവിശ്യം വയറ്റില്‍ കിടന്ന് മകന്‍ പേടിപ്പിച്ചിരുന്നതായിട്ടും അനുശ്രീ പറയുന്നു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് കുഞ്ഞിന് അനക്കം ഇല്ലാത്തത് പോലെ തോന്നി. അങ്ങനെ പേടിച്ച് ആശുപത്രിയില്‍ പോയി അഡ്മിറ്റായി. അന്നേരം കുഴപ്പിമില്ലെന്ന് മനസിലായി. ഇനിയും അനക്കമില്ലെന്ന് തോന്നിയാല്‍ വരാന്‍ പറഞ്ഞ് പോന്നു. ഡേറ്റ് പറഞ്ഞതിന് രണ്ട് ദിവസം മുന്‍പ് വീണ്ടും അനക്കമില്ലാത്തത് പോലെ തോന്നി. വീണ്ടും ആശുപത്രിയിലേക്ക് ഓടി. ഫ്‌ളുയിഡ് കുറഞ്ഞത് പോലെ തോന്നിയത് കൊണ്ട് സിസേറിയന്‍ ചെയ്യാന്‍ തീരുമാനിച്ചു.

  കുഞ്ഞിനെ എടുക്കുന്നത് മുതല്‍ എല്ലാ കാര്യങ്ങളും സിസേറിയൻ സമയത്ത് എനിക്ക് അറിയാന്‍ പറ്റുന്നുണ്ടായിരുന്നു. കുഞ്ഞിനെ എന്നെ കാണിച്ചപ്പോള്‍ എടുക്കണമെന്നുണ്ട്. പക്ഷേ അവര്‍ ഉമ്മ വെപ്പിച്ചിട്ട് കൊണ്ട് പോയി. അതിന് ശേഷം ഡോക്ടറും അസിസ്റ്റന്റ് ഡോക്ടറും തമ്മില്‍ അടിയായി. ആ പുള്ളിക്കാരി സ്റ്റിച്ചിട്ടത് തെറ്റായി പോയി. ഇങ്ങനെയാണോ കത്രീക പിടിക്കേണ്ടത് എന്നൊക്കെ പറഞ്ഞ് അദ്ദേഹം വഴക്ക് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോഴെക്കും ഞാന്‍ മയങ്ങി പോയി.

  ഗര്‍ഭകാലത്ത് ഏറെ വിഷമിപ്പിച്ചത് ഞാന്‍ അതുവരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊന്നും ഇടാന്‍ പറ്റിയില്ല എന്നതാണ്. അതൊക്കെ എനിക്ക് വലിയ വിഷമമായി. എന്തൊക്കെ ടെന്‍ഷനും വിഷമങ്ങളും ഉണ്ടായങ്കിലും കുഞ്ഞിനെ കണ്ടപ്പോള്‍ എല്ലാം മറന്ന് പോവുമെന്നും അനുശ്രീ പറയുന്നു.

  Read more about: anusree അനുശ്രീ
  English summary
  Pookalam Varavayi Serial Actress Anusree Opens Up About Her Pregnancy And Delivery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X